ബോൺവിറ്റ ആരോഗ്യകരമായ പാനീയമല്ല; ഇ കോമേഴ്‌സ് കമ്പനികൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിർദ്ദേശം

ഭ​ക്ഷ്യ സു​ര​ക്ഷ, നി​ല​വാ​ര അ​തോ​റി​റ്റി ഈ​യി​ടെ പാ​ൽ, മാ​ൾ​ട്ട് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പാ​നീ​യ​ങ്ങ​ളെ ആ​രോ​ഗ്യ പാ​നീ​യം, ഊ​ർ​ജ പാ​നീ​യം എ​ന്നി​ങ്ങ​നെ ലേ​ബ​ൽ ചെ​യ്യു​ന്ന​ത് വി​ല​ക്കി​യി​രു​ന്നു.

ബോൺവിറ്റ ആരോഗ്യകരമായ പാനീയമല്ല; ഇ കോമേഴ്‌സ് കമ്പനികൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ നിർദ്ദേശം

Bournvitta Remove From Health Drink Category

Published: 

14 Apr 2024 11:49 AM

ഹെൽത്ത്‌ ഡ്രിങ്ക്സ് വിഭാഗത്തിൽ നിന്നും ബോൺവിറ്റ ഉൾപ്പടെയുള്ള എല്ലാ പാനീയങ്ങളെയും നീക്കം ചെയ്യാൻ ഇ കോമേഴ്‌സ് കമ്പനികളോട് ആവശ്യപ്പെട്ട് വാണിജ്യ വ്യവസായ മന്ത്രാലയം. ഹെൽത്ത്‌ ഡ്രിങ്കിന് കീഴിൽ വരുന്ന ഉൽപ്പന്നമല്ല ബോൺവിറ്റ എന്ന കണ്ടെത്തലിന് പിന്നാലെയാണ് തീരുമാനം. 2006ലെ ബാലാവകാശ സംരക്ഷണ കമ്മീഷൻ (സിപിസിആർ) ആക്‌ട് സെക്ഷൻ 14 പ്രകാരം രൂപീകരിച്ച ഒരു നിയമപരമായ ബോഡിയായ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ തീരുമാനം.

‘ഹെൽത്ത് ഡ്രിങ്ക്’ വിഭാഗത്തിന് കീഴിൽ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ വിൽക്കുന്ന പാൽ അടങ്ങിയ പാനീയ മിശ്രിതം, ധാന്യ അധിഷ്ഠിത പാനീയ മിശ്രിതം, മാൾട്ട് അധിഷ്ഠിത പാനീയം എന്നിവയിൽ ഗുണവാരമില്ലാത്ത പദാർത്ഥങ്ങളാണ് ഇവയിൽ ഉപയോഗിച്ചിട്ടുള്ളതെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. ‘ഹെൽത്ത് ഡ്രിങ്ക്’ എന്ന പദം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുമെന്നും അതിൽ പറയുന്നു. FSS ആക്റ്റ് 2006 പ്രകാരം ഇത് സ്റ്റാൻഡേർഡ് ചെയ്തിട്ടില്ല. കാർബണേറ്റഡ്, നോൺ-കാർബണേറ്റഡ് വാട്ടർ ബേസ്ഡ് ഫ്ലേവർഡ് ഡ്രിങ്കുകൾ പോലുള്ള ഉൽപ്പന്നങ്ങളിൽ മാത്രമേ ‘ഊർജ്ജ പാനീയങ്ങൾ’ എന്ന പദം ഉപയോഗിക്കാൻ കഴിയൂ.

ഭ​ക്ഷ്യ സു​ര​ക്ഷ, നി​ല​വാ​ര അ​തോ​റി​റ്റി ഈ​യി​ടെ പാ​ൽ, മാ​ൾ​ട്ട് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പാ​നീ​യ​ങ്ങ​ളെ ആ​രോ​ഗ്യ പാ​നീ​യം, ഊ​ർ​ജ പാ​നീ​യം എ​ന്നി​ങ്ങ​നെ ലേ​ബ​ൽ ചെ​യ്യു​ന്ന​ത് വി​ല​ക്കി​യി​രു​ന്നു. ബോ​ൺ​വി​റ്റ​ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും അ​ർ​ബു​ദം ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ഈ​യി​ടെ ഒ​രു യൂ​ട്യൂ​ബ​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ലി​യ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യി​രു​ന്നു.

Related Stories
Bail Conditions ​In India: കയ്യിൽ കിട്ടിയ ജാമ്യം കളഞ്ഞുകുളിക്കാൻ ‘കയ്യിലിരിപ്പ്’ ധാരാളം; കുട്ടിക്കളിയല്ല ജാമ്യ വ്യവസ്ഥകൾ 
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍