5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Religion-Based Reservation: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനം: ആർഎസ്എസ്

Religion-Based Reservation Violates Constitution: ബി ആർ അംബേദ്കർ എഴുതിയ ഭരണഘടനയിൽ മതാധിഷ്ഠിത സംവരണം അനുവദിക്കുന്നില്ല. സാമൂഹികവും വിദ്യാഭ്യാസപരവുമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കാണ് സംവരണം നൽകേണ്ടത്.

Religion-Based Reservation: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനം: ആർഎസ്എസ്
Dattatreya HosabaleImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 24 Mar 2025 07:17 AM

ബംഗളൂരു: സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം ഏർപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ നീക്കത്തെ എതിർത്ത് ആർഎസ്എസ്. സർക്കാരിന്റെ തീരുമാനം ചർച്ചയായിരിക്കെയാണ് മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിർത്ത് ആർഎസ്എസ് രം​ഗത്തെത്തിയിരിക്കുന്നത്. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനമാണെന്നും, ഭരണഘടന മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കുന്നില്ലെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പറഞ്ഞു.

ആർഎസ്എസിന്റെ അഖില ഭാരതീയ പ്രതിനിധി സഭയുടെ സമാപന ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി ആർ അംബേദ്കർ എഴുതിയ ഭരണഘടനയിൽ മതാധിഷ്ഠിത സംവരണം അനുവദിക്കുന്നില്ല. സാമൂഹികവും വിദ്യാഭ്യാസപരവുമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കാണ് സംവരണം നൽകേണ്ടത്.

സാമ്പത്തിക സംവരണം സ്വാഗതാർഹവും സാമൂഹ്യനീതിക്ക് അത്യന്താപേക്ഷിതവുമായ കാര്യമാണ്. മുസ്ലിങ്ങൾക്ക് സംവരണം ഏർപ്പെടുത്താനുള്ള മഹാരാഷ്ട്ര,​ ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ ശ്രമം ഹൈക്കോടതിയും സുപ്രീംകോടതിയും മുനപ് എതിർത്തിട്ടുണ്ടെന്നും ഹൊസബാലെ വ്യക്തമാക്കി. മുഗൾ ചക്രവർത്തിയായ അക്ബറിനെ ചെറുത്ത രജപുത്ര രാജാവ് മഹാറാണ പ്രതാപ് പോലുള്ള വ്യക്തികളെ ഹൊസബാലെ അവസരത്തിൽ പ്രശംസിച്ചു.

അതേസമയം സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് സംവരണം നൽകുന്ന ഭേദഗതി ബിൽ ചൊവ്വാഴ്ച കർണാടക നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്ത് ഒബിസി സമുദായങ്ങൾക്കും പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിനും നിലവിലുള്ള സംവരണത്തിന് പുറമെയാണ് ഇത് അനുവദിച്ചിരിക്കുന്നത്. മാർച്ച് ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിൽ സർക്കാർ കരാറുകളിൽ മുസ്ലീങ്ങൾക്ക് സംവരണമേർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനെ പ്രതിപക്ഷ പാർട്ടിയായ ബിജെപി അന്നേ ഭരണഘടനാ വിരുദ്ധമായ നടപടിയെന്ന് വിശേഷിപ്പിച്ചിരുന്നു.

നിലവിലെ കർണാടകയിലെ മാനദണ്ഡങ്ങൾ പ്രകാരം പട്ടിക ജാതിക്കാർക്ക് 17.5 ശതമാനം, പട്ടിക വർഗക്കാർക്ക് 6.5 ശതമാനം, കാറ്റഗറി 1ൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നാല് ശതമാനം 2എ വിഭാഗത്തിൽ ഒബിസി വിഭാഗത്തിന് 15 ശതമാനം എന്നിങ്ങനെയാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ബിൽ പാസായാൽ മുസ്ലീങ്ങൾക്ക് ഇനി മുതൽ 2ബിയിലെ ഒബിസി വിഭാഗത്തിൽ സംവരണം ലഭിക്കും.