Delhi CM Oath Taking: തലസ്ഥാനത്തെ തലൈവി; രേഖ ഗുപ്ത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ഉപമുഖ്യമന്ത്രിയായി പർവേഷ് വർമ്മ
CM Rekha Gupta And Deputy CM Parvesh Verma Swearing in Ceremony: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെ പ്രമുഖ ബിജെപി എൻഡിഎ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിയ്ക്ക് ഒപ്പം ആറു മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ന്യൂഡൽഹി: ഡൽഹിയുടെ നാലാമത് വനിതാ മുഖ്യമന്ത്രിയായി രേഖ ഗുപ്ത (CM Rekha Gupta) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാം ലീല മൈതാനത്ത് നിറഞ്ഞ സതസ്സിലായിരുന്നു രേഖ ഗുപ്തയുടെ സത്യപ്രജ്ഞ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെ പ്രമുഖ ബിജെപി എൻഡിഎ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിയ്ക്ക് ഒപ്പം ആറു മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഡൽഹിയുടെ ഉപ മുഖ്യമന്ത്രിയായി പർവേഷ് വർമ്മ അധികാരമേറ്റു.
ഏകദേശം 50,000 പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. ഇതോടെ മമത ബാനർജിയോടൊപ്പം രാജ്യത്തെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയായിരിക്കുകയാണ് രേഖ ഗുപ്ത. നിലവിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഏക വനിതാ മുഖ്യമന്ത്രിയെന്ന പ്രത്യേകതയും രേഖ ഗുപ്തയ്ക്കുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രേഖ ഗുപ്തയുടെ തുടക്കം. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം രാജ്യതലസ്ഥാനത്തെ നയിക്കുന്ന നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത.
ഡൽഹിയുടെ ഉപമുഖ്യമന്ത്രിയായി പർവേഷ് വർമ, ആഷിഷ് സൂദ്, മഞ്ചീന്ദർ സിങ്, രവീന്ദ്ര ഇന്ദാർജ് സിങ്, കപിൽ മിശ്ര, പങ്കജ് കുമാർ സിങ് എന്നിവരാണ് രേഖയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്. 21 വർഷങ്ങൾക്ക് ശേഷം ഡൽഹി തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായ ബന്ദന കുമാരിയെ 29595 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഷാലിമാർ ബാഗിൽ രേഖ ഗുപ്ത എംഎൽഎയായത്.
LIVE: Swearing-in ceremony of the new government in Delhi. https://t.co/jJHljT1zrp
— BJP (@BJP4India) February 20, 2025
ഡൽഹിയുടെ വികസനത്തിനായി സത്യസന്ധതമായും, സമഗ്രതയോടെയും സമർപ്പണത്തോടെയും പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ശേഷം രേഖ ഗുപ്ത പറഞ്ഞിരുന്നു. വനിതാ വോട്ടർമാർ കൂടുതലുള്ള ഡൽഹിയിൽ വനിതാ മുഖ്യമന്ത്രിയെ നിയോഗിക്കുന്നത് രാഷ്ട്രീയമായി ബിജെപിക്ക് ഏറെ ഗുണം ചെയ്യും.
Updating…