Nagpur Hit and Run: 300 കോടി കിട്ടാൻ 1 കോടിക്ക് ക്വട്ടേഷൻ, ഒറ്റനോട്ടത്തിൽ വാഹനാപകടമെന്ന് തോന്നിയ കൃത്യത്തിന് പിന്നിൽ

Nagpur Hit and Run Case: സാധാരണ കേസിനപ്പുറം ഒന്നുമില്ലായിരുന്ന സംഭവത്തിലെ സിസി ടീവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് തോന്നിയ അസ്വഭാവികത വഴിത്തിരിവായി

Nagpur Hit and Run: 300 കോടി കിട്ടാൻ 1 കോടിക്ക് ക്വട്ടേഷൻ, ഒറ്റനോട്ടത്തിൽ വാഹനാപകടമെന്ന് തോന്നിയ കൃത്യത്തിന് പിന്നിൽ

Nagpur Hit and Run Case | Accuse Archana | Credits

Updated On: 

13 Jun 2024 13:35 PM

ഒറ്റ നോട്ടത്തിൽ ഏതൊരാൾക്കും വാഹനാപകടമല്ലാതെ ഒന്നും പറയാൻ സാധിക്കില്ലായിരുന്നു 82 കാരനായ പുരുഷോത്തം പുത്തേവാറിൻ്റെ മരണം. മേയ് 22 ന് നാഗ്പൂരിലെ ബാലാജി നഗറിൽ വെച്ച് അമിതവേഗതയിൽ വന്ന കാർ അദ്ദേഹത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

സാധാരണ കേസിനപ്പുറം ഒന്നുമില്ലായിരുന്ന സംഭവത്തിലെ സിസി ടീവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് തോന്നിയ അസ്വഭാവികതയാണ് സിനിമയെ വെല്ലുന്ന ക്ലൈമാക്സിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ചുരുളഴിഞ്ഞതോ കോടികൾ മോഹിച്ച് ഒരു സ്ത്രീ നടത്തിയ ക്വട്ടേഷനിലേക്കും.

തൻ്റെ ഭർതൃപിതാവിൻ്റെ 300 കോടിയുടെ സ്വത്തുക്കൾ കൈക്കലാക്കാൻ മരുമകളായിരുന്ന അർച്ചന മനീഷ് പുട്ടേവാറാണ് ക്വട്ടേഷൻ നൽകിയത്. നാഗ്പൂരിൽ അസി.ടൗണ്‍ പ്ലാനിങ്ങ് വകുപ്പ് അസി. ഡയറക്ടറാണ് അർച്ചന. കുടുംബ സ്വത്ത് പങ്ക് വെക്കുന്നത് സംബന്ധിച്ച് നിലനിനിന്നിരുന്ന തർക്കങ്ങളും പകയുമാണ് ഇത്തരമൊരു കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുന്നിതിലേക്ക് പ്രതിയെ നയിച്ചതെന്ന് പോലീസ് പറയുന്നു.

കേസിൽ നീരജ് ഈശ്വര്‍ (30), സച്ചിൻ മോഹൻ ധാർമിക്, സർത്തക് ബാഗ്ഡെ എന്നിവരാണ് കേസിൽ അർച്ചനെയെ കൂടാതെ അറസ്റ്റിലായത്. അർച്ചനയുടെ പേഴ്സണൽ അസിസ്റ്റൻ്റ് പായൽ നാഗേശ്വറും കേസിലെ പ്രതികളാണ്. കേസിലെ മുഖ്യ സൂത്രധാരകരിലൊരാളാണ് ഇവരുടെ വീട്ടിലെ ഡ്രൈവർ സർത്തക് ബാഗ്ഡെ.

പഴയ സെക്കൻഡ്-ഹാൻ്റ് കാർ വാങ്ങിയ ശേഷമായിരുന്നു കൊലപാതകം. 1 കോടി രൂപയാണ് കുറ്റവാളികൾക്കായി അർച്ചന പറഞ്ഞിരുന്ന തുക. സ്വർണമായും, തുകയായും ഗുണ്ടകൾ പല തവണ അർച്ചനയുടെ പക്കൽ നിന്നും പാരിതോഷികങ്ങൾ വാങ്ങിയെടുത്തിട്ടുണ്ട്. വാങ്ങിച്ചെടുത്തവ പോലീസ് തന്നെ കണ്ടു കെട്ടി. കേസിൽ അർച്ചന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ
സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ