RBI Bomb Threat : ആർബിഐക്ക് വീണ്ടും ബോംബ് ഭീഷണി; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം
RBI Gets Bomb Threat : ബാങ്ക് ബോംബ് വച്ച് തകര്‍ക്കുമെന്ന് റഷ്യന്‍ ഭാഷയിലായിരുന്നു സന്ദേശം വന്നത്. വ്യാഴാഴ്‌ച ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇതോടെ ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം ഇത്.
ന്യൂഡല്‍ഹി : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വീണ്ടും ബോംബ് ഭീഷണി.ഇമെയിലൂടെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്. ആർബിഐ ബോംബ് വച്ച് തകര്‍ക്കുമെന്ന് റഷ്യന്‍ ഭാഷയിലായിരുന്നു സന്ദേശം വന്നത്. വ്യാഴാഴ്‌ച ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ബോംബ് ഭീഷണി ആർബിഐക്ക് ലഭിക്കുന്നത്.
സംഭവത്തില്‍ മാതാ രമാബായ് മാര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസവും റിസര്‍വ് ബാങ്കിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ആർ.ബി.ഐയുടെ കസ്റ്റമർ കെയറിൽ വിളിച്ചായിരുന്നു അന്ന് ബോംബ് ഭീഷണി മുഴക്കിയത്. ലശ്കർ-ഇ-ത്വയിബയുടെ സി.ഇ.ഒയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയാളാണ് ഭീഷണി മുഴക്കിയത്. ഹെൽപ്പ് ലൈൻ നമ്പറിലേക്ക് നവംബർ16ന് രാവിലെ 11 മണിയോടെയാണ് കോൾ എത്തിയത്. തുടർന്ന് ലശ്കർ-ഇ-ത്വയിബയുടെ സി.ഇ.ഒയാണെന്ന് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ, ആർ.ബി.ഐയിൽ നിന്ന് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. അതേസമയം, മുംബൈ പൊലീസ് ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.