Rats in Children’s Ward: ആശുപത്രിയിലെ കുട്ടികളുടെ വാർഡ് നിറയെ എലികൾ; വൃത്തിഹീനമായ സാഹചര്യം, വീഡിയോ പുറത്ത്
Rats Found in Children's Ward of Madhya Pradesh Hospital: വീഡിയോ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ സർക്കാർ തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം സംഭവം ഇനി ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.

മധ്യപ്രദേശ്: ആശുപത്രിയിലെ കുട്ടികളുടെ വാർഡുകളിൽ നിറയെ എലികൾ ഓടിക്കളിക്കുന്ന വീഡിയോ വൈറൽ. മധ്യപ്രദേശിലെ മണ്ഡല ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതോടെ ആശുപത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. വൃത്തിഹീനമായ സാഹചര്യമാണ് എലികൾ പെരുകാനുള്ള കാരണമെന്ന് പലരും ചൂണ്ടികാട്ടുന്നു.
വീഡിയോ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചതോടെ വിഷയത്തിൽ സർക്കാർ തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്നാണ് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. ആശുപത്രിയിലെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മാറ്റം ഉണ്ടായില്ലെങ്കിൽ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആണ് തീരുമാനം എന്നും റെസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രവീൺ അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ:
Gold standard health facility at Madhya Pradesh’s Mandla District Govt Hospital where rats look after patients.
Mandla is a tribal dominated district and its development model is unmatchable ! pic.twitter.com/RL8xiA4ORy
— काश/if Kakvi (@KashifKakvi) March 7, 2025
ALSO READ: ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും 111 തൈകള്‍ നടുന്ന നാട്; ഇങ്ങനെയും ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍
അതേസമയം, സംഭവം ചർച്ചയായതോടെ മധ്യപ്രദേശ് ആരോഗ്യ മന്ത്രി, സ്ഥലം എംഎൽഎ, സീനിയർ ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ ആശുപത്രി സന്ദർശിച്ചു. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ശക്തമായ സുരക്ഷാവീഴ്ചയാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ മന്ത്രി വിശദമായ അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ട്.