5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ratan Tata: പാചകക്കാരന് ഒരു കോടി, സെക്രട്ടറിക്ക് 10 ലക്ഷം; വിൽപത്രത്തിൽ രത്തൻ ടാറ്റ മാറ്റിവച്ചത് ഇങ്ങനെ

Ratan Tata Leaves Three Crore For Employees: വീട്ടുജോലിക്കാർക്കായി രത്തൻ ടാറ്റ തൻറെ വിൽപത്രത്തിൽ മൂന്ന് കോടിയിലധികം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഏഴ് വർഷമോ അതിൽ കൂടുതലോ തന്നോടൊപ്പം ഉണ്ടായിരുന്ന വീട്ടുജോലിക്കാർക്ക് തൻറെ എസ്റ്റേറ്റിൽ നിന്ന് 15 ലക്ഷം രൂപ വിതരണം ചെയ്യണമെന്നും വിൽപത്രത്തിൽ പറഞ്ഞിരിക്കുന്നു.

Ratan Tata: പാചകക്കാരന് ഒരു കോടി, സെക്രട്ടറിക്ക് 10 ലക്ഷം; വിൽപത്രത്തിൽ രത്തൻ ടാറ്റ മാറ്റിവച്ചത് ഇങ്ങനെ
രത്തൻ ടാറ്റ Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 02 Apr 2025 14:32 PM

ഇഷ്ടധാനമായി ഒരുപാട് ആളുകൾ മറ്റുള്ളവരെ സഹായിക്കാറുണ്ട്. അത്തരത്തിൽ രത്തൻ ടാറ്റ തൻറെ വിൽപത്രത്തിൽ തന്നിക്ക് വേണ്ടി ജോലിചെയ്തവർക്ക് നീക്കിവെച്ച തുകയുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീട്ടുജോലിക്കാർക്കായി രത്തൻ ടാറ്റ തൻറെ വിൽപത്രത്തിൽ മൂന്ന് കോടിയിലധികം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. 2024 ഒക്ടോബറിലാണ് രത്തൻ ടാറ്റ ലോകത്തോട് വിടപറയുന്നത്. ഏഴ് വർഷമോ അതിൽ കൂടുതലോ തന്നോടൊപ്പം ഉണ്ടായിരുന്ന വീട്ടുജോലിക്കാർക്ക് തൻറെ എസ്റ്റേറ്റിൽ നിന്ന് 15 ലക്ഷം രൂപ വിതരണം ചെയ്യണമെന്നും വിൽപത്രത്തിൽ പറഞ്ഞിരിക്കുന്നു.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഓരോ ജീവനക്കാരുടെയും സേവന വർഷങ്ങളുടെ അനുപാതത്തിലാണ് അവർക്ക് നൽക്കേണ്ട തുക വിതരണം ചെയ്യുക. പാർട്ട് ടൈം സഹായികൾക്കും കാർ ക്ലീനർമാർക്കും ഒരു ലക്ഷം രൂപ വീതം നൽകണമെന്നും അദ്ദേഹത്തിൻറെ വിൽപത്രത്തിൽ പറയുന്നുണ്ട്. തൻറെ 3,800 കോടി രൂപ വിലമതിക്കുന്ന എസ്റ്റേറ്റിൻറെ ഭൂരിഭാഗവും രത്തൻ ടാറ്റ എൻഡോവ്‌മെൻറ് ഫൗണ്ടേഷനായും രത്തൻ ടാറ്റ എൻഡോവ്‌മെൻറ് ട്രസ്റ്റിനുമായി നീക്കിവച്ചിരിക്കുകയാണ്. എങ്കിലും ദീർഘകാലം തൻറെ കൂടെ ജോലി ചെയ്ത ജീവനക്കാർക്ക് വിൽപത്രത്തിൽ അദ്ദേഹം പ്രത്യേക പരിഗണനയാണ് നൽകിയിട്ടുള്ളത്.

റിപ്പോർട്ട് അനുസരിച്ച്, രത്തൻ ടാറ്റ തന്റെകൂടെ ​ദീർഘകാലമായി ജോലിചെയ്തിരുന്ന പാചകക്കാരനായ രാജൻ ഷായ്ക്ക് ഒരു കോടി രൂപയിലധികം നൽകണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിൽ 51 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളിയതായും പറയുന്നു. അദ്ദേഹത്തിന്റെ ബട്ട്ലർ സുബ്ബയ്യ കോനാറിന് 66 ലക്ഷം രൂപ ലഭിക്കും, അതിൽ 36 ലക്ഷം വായ്പ എഴുതിത്തള്ളും. അതേസമയം അദ്ദേഹത്തിന്റെ സെക്രട്ടറി ഡെൽനാസ് ഗിൽഡറിന് 10 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

ഇതെല്ലാം കൂടാതെ തന്റെ വസ്ത്രങ്ങൾ ദരിദ്രർക്ക് വിതരണം ചെയ്യുന്നതിനായി എൻ‌ജി‌ഒകൾക്ക് ദാനം ചെയ്യണമെന്ന് രത്തൻ ടാറ്റ നിർദ്ദേശിച്ചിട്ടുണ്ട്. ബ്രൂക്സ് ബ്രദർ ഷർട്ടുകൾ, ഹെർമിസ് ടൈകൾ, പോളോ, ഡാക്സ്, ബ്രിയോണി സ്യൂട്ടുകൾ തുടങ്ങിയ ബ്രാൻഡുകളാണ് അദ്ദേഹം സാധാരണയായി ധരിച്ചിരുന്നത്. അയൽക്കാരന്റെ വായ്പയും ഡ്രൈവർ രാജു ലിയോണിന്റെ 18 ലക്ഷം രൂപയുടെ വായ്പയും ഉൾപ്പെടെയുള്ള മറ്റ് വായ്പകളും അദ്ദേഹം എഴുതിത്തള്ളിയിട്ടുണ്ട്.