5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ratan Tata: വിടപറഞ്ഞു…; രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് രാജ്യം, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

Ratan Tata Funeral: ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖർക്കും മാത്രമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്. ഔദ്യോഗിക ബഹുമതികൾക്കുശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചെത്തിയത്.

Ratan Tata: വിടപറഞ്ഞു…; രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് രാജ്യം, ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
രത്തൻ ടാറ്റയുടെ ഭൗതിക ശരീരത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അന്ത്യാഞ്ജലിയർപ്പിക്കുന്നു. (Image Credits: PTI)
neethu-vijayan
Neethu Vijayan | Published: 10 Oct 2024 18:43 PM

മുബൈ: വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് (Ratan Tata) അന്ത്യാഞ്ജലിയർപ്പിച്ച് രാജ്യം. മുബൈയിലെ വർളി ശ്മശാനത്തിൽ പൂർണമായ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ സംസ്കരിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കേന്ദ്രമന്ത്രിമാരടക്കം രാഷ്ട്രീയ പ്രമുഖർക്കും മാത്രമാണ് സംസ്കാര ചടങ്ങിലേക്ക് പ്രവേശനമുണ്ടായിരുന്നത്. ഔദ്യോഗിക ബഹുമതികൾക്കുശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചെത്തിയത്.

കൊളാബോയിലെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയും മുംബൈയിലെ എൻസിപിഎ ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചിരുന്നു. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്. ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ദേഹത്തിന് ഔദ്യോഗിക ബഹുമതികളും നൽകിയാണ് സംസ്കരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, പിയൂഷ് ഗോയൽ എന്നീ രാഷ്ട്രീയ പ്രമുഖരും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ALSO READ: പാഴ്‌സികളുടെ രീതി വ്യത്യസ്തം; രത്തന്‍ ടാറ്റയുടെ മൃതദേഹം കഴുകന്മാര്‍ക്കോ?

ടാറ്റയെന്ന വ്യവസായത്തെ ലോകത്തിൻ്റെ നെറുകയിലേക്ക് കൈപിടിച്ചു ഉയർത്തിയ ദീർഘദർശിയായിരുന്നു രത്തൻ ടാറ്റ എന്ന വ്യവസായ വിപ്ലവം. സാധാരണക്കാരന് യാത്ര ചെയ്യാൻ കഴിയുന്ന നാനോ കാർ നിരത്തിലിറക്കിയും കാരുണ്യ ഹസ്തം നീട്ടിയും അതി സമ്പന്നരിൽ രത്തൻ ടാറ്റ വേറിട്ടു നിന്നു. ഉപ്പു മുതൽ വിമാനം വരെ, ഇലക്ട്രോണിക് ഗാഡ്ജറ്റ് മുതൽ വസ്ത്രങ്ങൾ വരെ, അത്തരത്തിൽ രണ്ട് നൂറ്റാണ്ടിൻറെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്.

എന്നാൽ സുവർണ കാലഘട്ടം രത്തൻ തലപ്പത്തിരുന്ന രണ്ടു പതിറ്റാണ്ടുകൾ മാത്രമായിരുന്നു. 30തോളം ലിസ്റ്റഡ് കന്പനികൾ, നിരവധി ഉപകമ്പനികൾ. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാരും നിലവിൽ ടാറ്റയ്ക്കുണ്ട്. അതിസമ്പന്ന പാഴ്സി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. എന്നാൽ ആ ബാല്യം അത്ര നല്ലതായിരുന്നില്ല. അച്ഛനും അമ്മയും വഴിപിരിഞ്ഞപ്പോൾ അമ്മൂമ്മ നവാജ്ബായിയാണ് കൊച്ചുമകനെ ദത്തെടുത്ത് വളർത്തിയത്.

അമേരിക്കയിൽ ആർക്കിടെക്ച്ചർ പഠനത്തിന് ശേഷം ഇവിടെ തന്നെ ജോലിക്ക് ചേർന്നു. എന്നാൽ ഇതിനിടെ മൊട്ടിട്ട ഒരു പ്രണയമാകട്ടെ വിവാഹത്തിലെത്തിയതുമില്ല. തുടർന്ന് വിവാഹമേ വേണ്ടെന്ന് വച്ചായിരുന്നു പിന്നീടുള്ള ജീവിതം. ഇന്ത്യയിൽ മടങ്ങിയെത്തി ജാംഷെഡ്പൂരിൽ ടാറ്റാ സ്റ്റീലിൽ ജോലിയ്ക്ക് കയറിയ അദ്ദേഹം ടാറ്റയുടെ ഉന്നത പദവികളിലേക്ക് പിന്നീട് അടിവച്ചടിവച്ച് കയറിയത് അതിവേ​ഗമായിരുന്നു.