രാഷ്ട്രപതി ഭവനിലും പേരുമാറ്റം; രണ്ട് ഹാളുകളുടെ പേര് മാറ്റി | Rashtrapati Bhavan Hall Name Change durbar and ashok will be known Ganatantra Mandap and Ashok Mandap Malayalam news - Malayalam Tv9

Rashtrapati Bhavan: രാഷ്ട്രപതി ഭവനിലും പേരുമാറ്റം; രണ്ട് ഹാളുകളുടെ പേര് മാറ്റി

Rashtrapati Bhavan Hall Name Change: ദേശീയ പുരസ്‌കാരങ്ങളടക്കം സമ്മാനിക്കുന്ന പ്രധാനവേദിയാണ് ദര്‍ബാര്‍ ഹാള്‍. അശോക് ഹാളില്‍ വെച്ചായിരുന്നു പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്.

Rashtrapati Bhavan: രാഷ്ട്രപതി ഭവനിലും പേരുമാറ്റം; രണ്ട് ഹാളുകളുടെ പേര് മാറ്റി

President Droupadi Murmu (PTI Image)

Published: 

25 Jul 2024 17:04 PM

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്കുള്ളിലും പേരുമാറ്റം. വസതിക്കുള്ളിലെ രണ്ട് ഹാളുകളുടെ പേര് മാറ്റിയിരിക്കുകയാണ്. ദര്‍ബാര്‍ ഹാളിന്റെയും അശോക് ഹാളിന്റെയും പേരുകളാണ് മാറ്റിയിരിക്കുന്നത്. ദര്‍ബാര്‍ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നാണ് പേര് നല്‍കിയത്. അശോക് ഹാളിന് അശോക് മണ്ഡപ് എന്നും പേരുമാറ്റിയിട്ടുണ്ട്. പേരുകള്‍ മാറ്റിയതായി അറിയിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രസ്താവനയിറക്കി.

Also Read: Nirmala sitharaman: ‘ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ല; പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനു മറുപടിയുമായി നിർമ്മലാ സീതാരാമൻ

രാജ്യത്തിന്റെ സംസ്‌കാരവും മൂല്യവും പ്രതിഫലിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് പേരുമാറ്റമെന്ന് രാഷ്ട്രപതി പ്രസ്താവനയില്‍ പറയുന്നു. ബ്രിട്ടീഷുകാരുടെയും മറ്റ് ഇന്ത്യന്‍ ഭരണാധികാരികളുടെയും കാലത്തുണ്ടായിരുന്ന കോടതിയേയും സഭകളെയും ഓര്‍മിപ്പിക്കുന്ന വാക്കാണ് ദര്‍ബാര്‍ എന്നത്. പുതിയ ഇന്ത്യയില്‍ ആ വാക്കിന്റെ പ്രസക്തി നഷ്ടമായിരിക്കുന്നുവെന്നും രാഷ്ട്രപതി പ്രസ്താവനയിലൂടെ പറഞ്ഞു.

എഎന്‍ഐയുടെ എക്‌സ് പോസ്റ്റ്‌

ഗണതന്ത്രം എന്ന ആശയം ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരുപിടിച്ചതാണ്. അതിനാല്‍ ഗണതന്ത്ര മണ്ഡപം എന്നത് ദര്‍ബാര്‍ ഹാളിന് ഏറ്റവും അനുയോജ്യമായ പേരായിരിക്കും. അശോക് ഹാളിനെ അശോക് മണ്ഡപം എന്ന് പേരുമാറ്റിയതിന് കാരണം ഭാഷാപരമായ ഐക്യം കൊണ്ടുവരുന്നതിനാണെന്നും അശോക് എന്ന വാക്കുമായി ബന്ധപ്പെട്ട മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനോടൊപ്പം ഭാഷയിലെ ആംഗലേയവത്കരണം ഇല്ലാതാക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Also Read: IBOD: എന്താണ് ഐബോഡ്; വെള്ളത്തിനടിയിലും എങ്ങനെ പ്രവര്‍ത്തിക്കുന്നു

ദേശീയ പുരസ്‌കാരങ്ങളടക്കം സമ്മാനിക്കുന്ന പ്രധാനവേദിയാണ് ദര്‍ബാര്‍ ഹാള്‍. അശോക് ഹാളില്‍ വെച്ചായിരുന്നു പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം