Ranveer Allahbadia: ‘പുനർജന്മം, ഒരു അവസരം കൂടി നൽകണം’; വിവാദങ്ങൾക്ക് ശേഷം സോഷ്യൽ മിഡിയയിൽ തിരിച്ചെത്തി രൺവീർ അലബാദിയ

Ranveer Allahbadia: ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. പരിപാടിക്കിടെ ഒരു മത്സരാർഥിയോട് ചോദിച്ച ചോദ്യമാണ് വിവാദങ്ങൾക്ക് കാരണമായത്. മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ചായിരുന്നു ചോദ്യം.

Ranveer Allahbadia: പുനർജന്മം, ഒരു അവസരം കൂടി നൽകണം; വിവാദങ്ങൾക്ക് ശേഷം സോഷ്യൽ മിഡിയയിൽ തിരിച്ചെത്തി രൺവീർ അലബാദിയ

രൺവീർ അലബാദിയ

Published: 

30 Mar 2025 17:44 PM

ഇന്ത്യാസ് ഗോട്ട് ലാറ്റന്റിന്റ് ഷോയ്ക്കിടെ നടത്തിയ അശ്ലീല പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ശേഷം സോഷ്യൽ മിഡിയയിൽ തിരിച്ചെത്തി പോഡ്കാസ്റ്ററും സോഷ്യൽ മിഡിയ ഇൻഫ്ലുവൻസറുമായ രൺവീർ അലബാദിയ. വിവാദങ്ങൾക്ക് ശേഷം ആദ്യമായി രൺവീർ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്ക് വച്ചു.

തന്റെ ടീം, കുടുംബം, വളർത്തുനായ എന്നിവരുമൊത്തുള്ള ചിത്രങ്ങളാണ് അല്ലാബാദിയ പോസ്റ്റ് ചെയ്തത്. മുത്തശ്ശിക്കൊപ്പമുള്ള ഒരു സെൽഫിയും ഉണ്ടായിരുന്നു. ‘എന്റെ പ്രിയപ്പെട്ടവർക്ക് നന്ദി. ഒരു പുതിയ അധ്യായം ആരംഭിക്കുന്നു – പുനർജന്മം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. കൂടാതെ തന്റെ പോഡ്‌കാസ്റ്റ് പുനരാരംഭിക്കുന്നതായും രൺവീർ അറിയിച്ചു. യൂട്യൂബ് ചാനലിൽ പങ്ക് വച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എനിക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന് വിഡിയോയിൽ രൺവീർ അഭ്യർ‌ത്ഥിച്ചു. തന്റെ പോഡ്‌കാസ്റ്റ്, ദി രൺവീർ ഷോ (ടിആർഎസ്) ഉടൻ തിരിച്ചെത്തുമെന്നും പ്രേക്ഷകർക്ക് ഒരു ‘പുതിയ രൺവീറിനെ’ കാണാൻ കഴിയുമെന്നും രൺവീർ പറഞ്ഞു.

 

ALSO READ: ‘സംസാരിക്കുമ്പോൾ സൂക്ഷിക്കണം, അല്ലെങ്കിൽ അടുത്തത് നീ…’; സമാജ്‌വാദി പാർട്ടി ദേശീയ വക്താവിന് ബിഷ്ണോയ് ഗ്യാങ്ങിന്റെ ഭീഷണി സന്ദേശം

‘കഴിഞ്ഞ കുറച്ച് മാസങ്ങൾ എനിക്കും എന്റെ കുടുംബത്തിനും വളരെ ബുദ്ധിമുട്ടായിരുന്നു. നിങ്ങളുടെ പോസിറ്റീവ് സന്ദേശങ്ങൾ ഈ ഘട്ടത്തെ മറികടക്കാൻ എന്നെ സഹായിച്ചു. സൈബർ ആക്രമണം, ഭീഷണികൾ, നിരവധി മാധ്യമ ലേഖനങ്ങൾ തുടങ്ങി നിരവധി വെല്ലുവിളികൾ നേരിട്ടു. പക്ഷേ നിങ്ങളുടെ പോസിറ്റീവ് സന്ദേശങ്ങളാണ് ഇവ മറികടക്കാൻ എന്നെ സഹായിച്ചതെന്നും രൺവീർ പറഞ്ഞു.

ബിയര്‍ബൈസപ്‌സ് എന്ന പേരിലാണ് രൺവീർ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയത്. ഇന്‍സ്റ്റാഗ്രാമില്‍ 45 ലക്ഷം ഫോളോവേഴ്സും 1.05 കോടി യൂട്യൂബ് സബ്സ്‌ക്രൈബര്‍മാരുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ വിവാദങ്ങളെ തുടർന്ന് നിരവധി പേർ രൺവീറിനെ അൺഫോളോ ചെയ്തിരുന്നു. ഇന്ത്യാ ഹാസ് ഗോട്ട് ലാറ്റന്റ് ഷോയിലെ വിധികര്‍ത്താക്കളിലൊരാളായിരുന്നു രണ്‍വീര്‍. പരിപാടിക്കിടെ ഒരു മത്സരാർഥിയോട് ചോദിച്ച ചോദ്യമാണ് വിവാദങ്ങൾക്ക് കാരണമായത്. മാതപിതാക്കളുടെ ലൈംഗിക ബന്ധത്തെ പരാമർശിച്ചായിരുന്നു ചോദ്യം. പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. രാഷ്ട്രീയ നേതാക്കളടക്കം പ്രതികരിച്ചു. തുടർന്ന് രണ്‍വീര്‍ അലബാദിയ, സോഷ്യല്‍ മീഡിയ താരം അപൂര്‍വ മഖിജ, സമയ് റയിന, ജസ്പ്രീത് സിംഗ് എന്നിവർക്കെതിരെ കേസെടുത്തു.

 

Related Stories
Pinarayi Vijayan about Empuraan: ‘എമ്പുരാൻ കമ്മ്യൂണിസ്റ്റ് സിനിമയല്ല, ആർഎസ്എസ് സ്വയം സെൻസർ ബോർഡാവുന്നു’; മുഖ്യമന്ത്രി
UP Power Department Worker: ഈദ് ദിനത്തില്‍ പലസ്തീന്‍ പതാക വീശി; ഉത്തര്‍പ്രദേശില്‍ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
CPM Party Congress: പുതിയ ദിശാബോധം സമ്മാനിച്ചെന്ന് പിണറായി, പാര്‍ട്ടിയെ ധീരമായി നയിക്കാന്‍ എം.എ. ബേബിക്ക് സാധിക്കുമെന്ന് ഗോവിന്ദന്‍; സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനം
Indian Navy: ‘അതിർത്തി വിഭജിച്ചാലും മനുഷ്യരല്ലേ’; പാകിസ്താൻ മത്സ്യത്തൊഴിലാളികൾക്ക് വൈദ്യസഹായവുമായി ഇന്ത്യൻ നാവികസേന
Cheetah: ‘വാടാ മക്കളേ, വെള്ളം കുടി’; നാടു ചുറ്റാനിറങ്ങിയ ചീറ്റകൾക്ക് കുടിയ്ക്കാൻ വെള്ളം നൽകി കുനോയിലെ ജീവനക്കാരൻ: വൈറൽ വിഡിയോ
CPM Party Congress: ഇനി എംഎ ബേബി നയിക്കും; 18 അംഗ പിബി പാനലിന് അംഗീകാരം, എട്ടുപേര്‍ പുതുമുഖങ്ങള്‍
ഈ ചെടികൾ വീട്ടിലുണ്ടോ? പാമ്പ് ഒരിക്കലും വരില്ല
നിലവിളക്ക് കരിന്തിരി കത്തിയാൽ ദോഷമോ?
സ്ത്രീകൾ എന്തിനാണ് ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത്?
ഗർഭിണികൾ പൈനാപ്പിൾ കഴിച്ചാൽ ഗർഭം അലസുമോ?