5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Waqf (Amendment) Bill 2025: വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; മുനമ്പത്ത് പുലര്‍ച്ചെ ആഹ്ലാദപ്രകടനം

Rajya Sabha Passes Waqf (Amendment) Bill: ഇന്ന് പുലർച്ചെ വരെ നീണ്ട് നിന്ന ചർച്ചയ്ക്കൊടുവിലാണ് ബില്ല് പാസാക്കി‌യത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 95 പേര്‍ എതിര്‍ത്തു. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കഴിഞ്ഞ ദിവസം തന്നെ രാജ്യസഭയിൽ ബില്ല് പാസാക്കിയിരുന്നു.

Waqf (Amendment) Bill 2025: വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; മുനമ്പത്ത് പുലര്‍ച്ചെ ആഹ്ലാദപ്രകടനം
Rajya SabhaImage Credit source: PTI
sarika-kp
Sarika KP | Updated On: 04 Apr 2025 06:54 AM

നൃഡൽഹി: ലോക്സഭയ്ക്ക് പിന്നാലെ വഖഫ് ഭേദഗതി ബില്ല് രാജ്യസഭയിലും പാസായി.14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും തുടര്‍ന്ന് നടന്ന വോട്ടെടുപ്പിനും പിന്നാലെയാണ് വഖഫ് ഭേദഗതി ബില്ല് പാസായത്. ഇന്ന് പുലർച്ചെ വരെ നീണ്ട് നിന്ന ചർച്ചയ്ക്കൊടുവിലാണ് ബില്ല് പാസാക്കി‌യത്. 128 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 95 പേര്‍ എതിര്‍ത്തു. പ്രതിപക്ഷ ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കഴിഞ്ഞ ദിവസം തന്നെ രാജ്യസഭയിൽ ബില്ല് പാസാക്കിയിരുന്നു.

12 മണിക്കൂറിലേറെ നീണ്ട് നിന്ന ചർച്ചയ്ക്കൊടുവിൽ ഇന്ന് പുലർച്ചെ പുലർച്ചെ 1.10ഓടെ ആണ് രാജ്യസഭയിൽ വോട്ടെടുപ്പ് ആരംഭിച്ചത്. പാർലമെന്റിന്റെ ഇരുസഭകളിലും ‌അംഗീകാരം നൽകിയതിനു പിന്നാലെ ഇനി രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും. അതേസമയം ഇരുസഭകളിലും പാസാക്കിയതോടെ മുനമ്പത്ത് നാട്ടുകാർ ആഹ്ലാദപ്രകടനം നടത്തി. പുലർച്ചെ രണ്ടരക്ക് സമര സമിതിയുടെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും കേന്ദ്ര സർക്കാരിനും ബിജെപിക്കും നന്ദി പറഞ്ഞും പ്രകടന നടത്തി. കേരളത്തിലെ എം പിമാരെ വിമർശിച്ചപ്പോൾ ബിജെപി എംപി സുരേഷ് ​ഗോപിക്ക് ജയ് വിളിച്ചു.

Also Read:വഖഫ് ബില്ല് കഴിഞ്ഞാല്‍ അടുത്തത് ചര്‍ച്ച് ബില്ല്: ഹൈബി ഈഡന്‍

ബില്ലിലെ വ്യവസ്ഥകളിൽ കേരള എംപിമാരായ ജോൺ ബ്രിട്ടാസ്, എ.എ.റഹീം, വി. ശിവദാസൻ, ഹാരിസ് ബീരാൻ, അബ്ദുൽ വഹാബ്, പി.സന്തോഷ് കുമാർ, പി.പി. സുനീർ തുടങ്ങിയവർ അവതരിപ്പിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി. വഖഫ് ബോർഡിൽ മുസ്‌ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിർദേശിച്ച ഭേദഗതിയും വോട്ടിനിട്ടു തള്ളി.

നീണ്ട ചർച്ചയ്ക്കൊടുവിൽ വ്യാഴാഴ്ച പുലർച്ചെയാണ് 1.56നാണ് ബിൽ ലോക്സഭ പാസാക്കിയത്. 520 അം​ഗങ്ങളായിരുന്നു ഹാ​ജരായത്. ഇതിൽ 288 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. കേരളത്തിൽ നിന്ന് ബിജെപി എംപി സുരേഷ് ​ഗോപി ഒഴികെ 18 അംഗങ്ങളും എതിർത്തിരുന്നു.പ്രിയങ്ക ഗാന്ധി വിദേശത്തായിരുന്നതിനാൽ ഹാജരായില്ല.