5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

John Brittas: ഹിന്ദിയില്‍ മാത്രം മറുപടി; കേന്ദ്രമന്ത്രിക്ക് മലയാളത്തില്‍ പ്രതിഷേധ കത്തയച്ച് ജോണ്‍ ബ്രിട്ടാസ്

Ravneet Singh Bittu: എക്‌സിലൂടെയാണ് ബ്രിട്ടാസ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ടാണ് ജോണ്‍ ബ്രിട്ടാസ് പോസ്റ്റ് പങ്കുവെച്ചത്. നേരത്തെയും സമാന രീതിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്.

John Brittas: ഹിന്ദിയില്‍ മാത്രം മറുപടി; കേന്ദ്രമന്ത്രിക്ക് മലയാളത്തില്‍ പ്രതിഷേധ കത്തയച്ച് ജോണ്‍ ബ്രിട്ടാസ്
ജോണ്‍ ബ്രിട്ടാസ് (Image Credits: PTI)
shiji-mk
Shiji M K | Updated On: 04 Nov 2024 07:08 AM

ന്യൂഡല്‍ഹി: ഹിന്ദിയില്‍ മാത്രം ഉത്തരങ്ങള്‍ നല്‍കുന്ന കേന്ദ്രമന്ത്രിക്ക് മലയാളത്തില്‍ മറുപടി നല്‍കി ജോണ്‍ ബ്രിട്ടാസ് എംപി. കേന്ദ്ര റെയില്‍വേ ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹകരണ സഹമന്ത്രി രവനീത് സിങ് ബിട്ടുവിനാണ് ജോണ്‍ ബ്രിട്ടാസ് മലയാളത്തില്‍ മറുപടി നല്‍കിയത്. ഹിന്ദിയില്‍ മാത്രം മറുപടി നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

റെയില്‍വേ മന്ത്രാലയത്തില്‍ നിന്നുള്ള മറുപടികളെല്ലാം ഹിന്ദിയില്‍ മാത്രം നല്‍കിയാല്‍ പോരാ. താങ്കളുടെ മറുപടി കത്തുകള്‍ വായിച്ച് മനസിലാക്കാന്‍ ഇനി ഹിന്ദി ഭാഷ പഠിക്കുക സാധ്യക്കുന്നതല്ലെന്നും ജോണ്‍ ബ്രിട്ടാസ് കത്തില്‍ പറയുന്നു. മലയാളത്തിലുള്ള കത്ത് വായിക്കാന്‍ താങ്കള്‍ നേരിടുന്ന ബുദ്ധിമുട്ട് തന്നെയാണ് ഹിന്ദിയിലുള്ള മറുപടികള്‍ വായിക്കാന്‍ താനും നേരിടുന്നത്. ആ ബുദ്ധിമുട്ട് മനസിലാക്കി തരുന്നതിനാണ് മലയാളത്തില്‍ കത്തയച്ചതെന്നും ബ്രിട്ടാണ് പറഞ്ഞു.

Also Read: Yogi Adithyanath: ‘മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ ബാബ സിദ്ധിഖിയെപ്പോലെ കൊല്ലപ്പെടും’; യോഗി ആദിത്യനാഥിനെതിരെ വധഭീഷണി

എക്‌സിലൂടെയാണ് ബ്രിട്ടാസ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ടാണ് ജോണ്‍ ബ്രിട്ടാസ് പോസ്റ്റ് പങ്കുവെച്ചത്. നേരത്തെയും സമാന രീതിയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഡിഎംകെ നേതാവും എംപിയുമായ എംഎം അബ്ദുള്ള ബിട്ടുവിന് തമിഴില്‍ മറുപടി നല്‍കിയിരുന്നു.

ബിട്ടു ഹിന്ദിയില്‍ അയച്ച കത്തിലെ ഒരു വരി പോലും തനിക്ക് മനസിലാകുന്നില്ലെന്നും കത്തയച്ചുകൊണ്ട് അബ്ദുള്ള പറഞ്ഞു. കത്ത് കൈപ്പറ്റിയ ശേഷം അത് ഹിന്ദിയില്‍ ആയതിനാല്‍ ഒന്നും മനസിലാകുന്നില്ലെന്നും ഇംഗ്ലീഷില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ട് റെയില്‍വേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവിന് തമിഴില്‍ മറുപടി കത്തയക്കുകയായിരുന്നു.

ജോണ്‍ ബ്രിട്ടാസിന്റെ എക്‌സ് പോസ്റ്റ്‌

 

തനിക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്ര മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിരവധി തവണ അറിയിച്ചതാണ്. പിന്നെയും അവര്‍ ഹിന്ദിയില്‍ തന്നെ ആശയവിനിമയം നടത്തുകയാണെന്നും എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അബ്ദുള്ള പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രത്യേക ശ്രദ്ധാ പ്രമേയം അവതരിപ്പിച്ചിരുന്നു. ട്രെയിനുകളില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാണെന്നാണ് പ്രമേയത്തില്‍ ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Also Read: Chennai Girl Murder: സി​ഗരറ്റ് ഉപയോ​ഗിച്ച് പൊള്ളിച്ചു… ഭക്ഷണമില്ല; ചെന്നൈയിൽ 16കാരിയെ കൊലപ്പെടുത്തിയത് അതിദാരുണമായി

ഔദ്യോഗികഭാഷാ നിയമം അനുശാസിക്കുന്നത് പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ആശയവിനിമയങ്ങള്‍ക്കും പാര്‍ലമെന്ററി നടപടികള്‍ക്കും ഇംഗ്ലീഷും ഉപയോഗിക്കാവുന്നതാണ്. ഹിന്ദി ഔദ്യോഗികഭാഷയല്ലാത്ത സംസ്ഥാനങ്ങളുമായുള്ള ആശയവിനിമയങ്ങളില്‍ ഇംഗ്ലീഷ് തന്നെ ഉപയോഗിക്കേണ്ടതാണെന്നും ഈ നിയമത്തില്‍ പറയുന്നുണ്ട്.