5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajkot Fire: ഗുജറാത്തിലെ രാജ്‌കോട്ടില്‍ തീപിടുത്തം; 27 പേര്‍ വെന്തുമരിച്ചു

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുന്നതായി ദൗത്യ സംഘം വ്യക്തമാക്കി. പരിക്കേറ്റവരെ രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Rajkot Fire: ഗുജറാത്തിലെ രാജ്‌കോട്ടില്‍ തീപിടുത്തം; 27 പേര്‍ വെന്തുമരിച്ചു
shiji-mk
Shiji M K | Published: 26 May 2024 08:08 AM

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ ഗെയിമിങ് സെന്ററിന് തീപിഗുജറാത്തിലെ രാജ്‌കോട്ടില്‍ തീപിടുത്തം; 27 പേര്‍ വെന്തുമരിച്ചുടിച്ചു. തീപിടിച്ചുണ്ടായ അപകടത്തില്‍ 27 പേര്‍ വെന്തുമരിച്ചു. ഒന്‍പത് കുട്ടികളും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. നാനാ മാവാ റോഡിലെ ഗെയിമിങ് സോണില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഗെയിമിങ്ങിനായി നിര്‍മ്മിച്ച കൂടാരം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും രക്ഷാപ്രവര്‍ത്തനം തുടരുന്നതായി ദൗത്യ സംഘം വ്യക്തമാക്കി. പരിക്കേറ്റവരെ രാജ്‌കോട്ടിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പലതും കത്തികരിഞ്ഞ നിലയിലാണുള്ളത്. ആളുകളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തും.

താത്കാലികമായ നിര്‍മ്മിച്ച ഗെയിമിങ് സെന്ററിന് ഫയര്‍ എന്‍ഒസി ഇല്ലായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഗെയിമിങ് സോണ്‍ ഉടമ യുവരാജ് സിങ് സോളങ്കി, മാനേജര്‍ നിതിന്‍ ജെയ്ന്‍ എന്നിവരുള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അവധി ആഘോഷിക്കാന്‍ നിരവധി പേര്‍ കുട്ടികളോടൊപ്പം ഇവിടേക്ക് എത്തിയിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് രാജ്‌കോട്ട് പൊലീസ് കമ്മീഷണര്‍ രാജു ഭാര്‍ഗവ പറഞ്ഞു.

സംഭവം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു.