Attari – Wagah Border : ഏപ്രിൽ 30-ന് പാകിസ്ഥാനിൽ വിവാഹം, അതിർത്തിയിൽ കുടുങ്ങി രാജസ്ഥാൻ സ്വദേശി
തൻ്റെ വിവാഹത്തിനായി പാകിസ്ഥാനിലേക്ക് പോവേണ്ടതായിരുന്നു ഷൈതാൻ സിംഗിന്. എന്നാൽ അതിർത്തി അടച്ചതോടെ മറ്റ് മാർഗമില്ലാത്ത അവസ്ഥയിലാണിപ്പോൾ. ഭീകരർ ചെയ്തത് വലിയ തെറ്റ് തന്നെയാണെന്നും തൻ്റെ കല്യാണം എന്തായാലും മുടങ്ങുമെന്നും ഷൈതാൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു

പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ട് ശക്തമായ നടപടികൾ സ്വീകരിച്ചിരിക്കുകയാണ് ഇന്ത്യ. ഇതിൻ്റെ ഭാഗമായി ഇന്ത്യയും പാകിസ്ഥാനും അതിർത്തി പങ്കിടുന്ന അട്ടാരി-വാഗ അതിർത്തിയും അടച്ചിരിക്കുകയാണ്. ഇതോടെ ഇരു രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളുടെ അതിർത്തി കടന്നുള്ള സഞ്ചാരവും താത്കാലികമായി അവസാനിച്ചിരിക്കുകയാണ്. ഇതിനിടയിൽ കുടുങ്ങി പോയ മറ്റൊരു വ്യക്തിയുണ്ട്. രാജസ്ഥാൻ സ്വദേശിയായ ഷൈതാൻ സിംഗ്. നാല് വർഷം മുൻപാണ് പാകിസ്ഥാനിലെ സിന്ധി പ്രവിശ്യയിലെ യുവതിയുമായി ഷൈതാൻ സിംഗിൻ്റെ വിവാഹം ഉറപ്പിച്ചത്. എന്നാൽ പാകിസ്ഥാനിൽ നിന്നും വിസ ലഭിക്കാൻ വൈകി. ഫെബ്രുവരിയിലാണ് വിസ ലഭിച്ചത്. കാലാവധി മെയ്-12-ന് അവസാനിക്കുന്നതിനാൽ വീട്ടുകാർ ഏപ്രിൽ 30-ന് വിവാഹം നിശ്ചയിക്കുകയായിരുന്നു.
തൻ്റെ വിവാഹത്തിനായി പാകിസ്ഥാനിലേക്ക് പോവേണ്ടതായിരുന്നു ഷൈതാൻ സിംഗിന്. എന്നാൽ അതിർത്തി അടച്ചതോടെ മറ്റ് മാർഗമില്ലാത്ത അവസ്ഥയിലാണിപ്പോൾ. ഭീകരർ ചെയ്തത് വലിയ തെറ്റ് തന്നെയാണെന്നും തൻ്റെ കല്യാണം എന്തായാലും മുടങ്ങുമെന്നും ഷൈതാൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. അതിർത്തി അടച്ചിരിക്കുന്നതിനാൽ (പാകിസ്ഥാനിലേക്ക്) പോകാൻ ഞങ്ങളെ അനുവദിക്കുന്നില്ല… ഇനി എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
സഹോദൻ്റെ വിവാഹത്തിനായി പാകിസ്ഥാനിലേക്ക് പോവാൻ ഇരിക്കുകയായിരുന്നു ഞാൻ. എൻ്റെ മുത്തശ്ശിയും, അവരുടെ നാല് ആൺമക്കളും പാകിസ്ഥാനിലാണ് താമസിക്കുന്നത്. അവരുടെ ഒരു മകൻ ഇന്ത്യയിലാണെന്നും സുരീന്ദർ സിംഗ് എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു, അട്ടാരിയിലെ ചെക്ക്‌പോസ്റ്റ് ഉടനടി അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അംഗീകൃത രേഖകളുമായി കടന്നു പോയവർക്ക് 2025 മെയ് 1 ന് തിരികെ വരാം.