5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Raj sambath kumar: എൻഎസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ട നിലയില്‍

NSUI national secretary killed: തുടർ നടപടിയെന്ന നിലയിൽ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Raj sambath kumar: എൻഎസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ട നിലയില്‍
aswathy-balachandran
Aswathy Balachandran | Updated On: 30 May 2024 16:41 PM

ഹൈദരാബാദ്: നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ)യുടെ കേരളത്തിൻ്റെ കൂടി ചുമതലയുള്ള ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രയിലെ ധര്‍മ്മാവരത്തിന് അടുത്തുള്ള ഒരു തടാകക്കരയിലാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഭൂമി ഇടപാടിൻ്റെ പേരിലോ അല്ലെങ്കിൽ വ്യക്തിവൈരാഗ്യമോ കൊലപാതകത്തിലേക്ക് നയിച്ചതാകാം എന്നാണ് കരുതുന്നത്. ദേഹം മുഴുവൻ പരിക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. തുടർ നടപടിയെന്ന നിലയിൽ മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി കൂടിയായ രാജ് സമ്പത്ത് കുമാര്‍ നെയ്യാര്‍ ഡാമില്‍ കൂട്ടയടി നടന്ന വിവാദ കെഎസ്‌യു ക്യാമ്പില്‍ പങ്കെടുത്തിരുന്നു. കെ എസ്‌ യു ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് കേരളത്തില്‍ എത്താനിരിക്കുകയായിരുന്നു. ഇതിനിടെയാണ് രാജ് സമ്പത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ALSO READ – സംസ്‌കാരം നടത്താന്‍ പണമില്ല; പങ്കാളിയുടെ മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച

ശ്രീ സത്യസായി ജില്ലയിലെ ഹിന്ദുപൂർ സ്വദേശിയാണ് രാജ് സമ്പത്ത്. ബീരു എന്ന് കൂടി വിളിപ്പേരുണ്ട്. മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെയാണ് ധർമ്മവാരത്തെ ഒരു തടാകത്തിന്‍റെ കരയിൽ കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു. ദേഹമാസകലം ആഴത്തിലുള്ള പരിക്കുകളാണ് ഉണ്ടായിരുന്നത്.

അഭിഭാഷകൻ കൂടിയാണ് രാജ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ചില തർക്കങ്ങളിലും കേസുകളിലും ഇദ്ദേഹം ഇടപെട്ടിരുന്നു. ഹിന്ദുപൂർ സ്വദേശി തന്നെയായ മറ്റൊരു അഭിഭാഷകനുമായി ഇക്കാര്യത്തിൽ ഭിന്നത ഉണ്ടായിരുന്നതായും വിവരമുണ്ട്. ഈ അഭിഭാഷകനെ ആക്രമിച്ചെന്ന കേസിൽഇയാൾക്കതിരേ കേസുമുണ്ട്. ഇതിന് പ്രതികാരമായിട്ടാണോ കൊലപാതകമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.