5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rahul Gandhi: രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ ശ്രമം; ലോക്‌സഭ സ്പീക്കര്‍ക്ക് ഇന്ത്യാ മുന്നണിയുടെ പരാതി

Opposition submits petition to Lok Sabha Speaker: പാർലമെന്ററി നടപടിക്രമങ്ങളും മാനദണ്ഡങ്ങളും സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. എല്ലാ എംപിമാർക്കും പങ്കെടുക്കാൻ തുല്യ അവസരം നൽകണം. 2019 മുതൽ ഒരു ഡെപ്യൂട്ടി സ്പീക്കറെ നിയമിച്ചിട്ടില്ലെന്നും പ്രതിപക്ഷം

Rahul Gandhi: രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല, പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ ശ്രമം; ലോക്‌സഭ സ്പീക്കര്‍ക്ക് ഇന്ത്യാ മുന്നണിയുടെ പരാതി
രാഹുല്‍ ഗാന്ധി Image Credit source: PTI
jayadevan-am
Jayadevan AM | Published: 28 Mar 2025 08:21 AM

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പാർലമെന്ററി മാനദണ്ഡങ്ങൾ ലംഘിച്ച് സംസാരിക്കാനുള്ള അവസരം തുടർച്ചയായി നിഷേധിക്കുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷം ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കി. ബിജെപി എംപിമാരെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിക്കുമ്പോള്‍ പ്രതിപക്ഷ അംഗങ്ങളുടെ മൈക്രോഫോണുകൾ ഇടയ്ക്കിടെ ഓഫാക്കുകയാണെന്നും ഇന്ത്യാ മുന്നണി നേതാക്കള്‍ ആരോപിച്ചു. കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, എൻ കെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ്, ഗൗരവ് ഗൊഗോയ്, എ രാജ, സുപ്രിയ സുലെ, ധർമ്മേന്ദ്ര യാദവ്, കല്യാൺ ബാനർജി, അരവിന്ദ് സാവന്ത് തുടങ്ങിയവരുടെ സംഘമാണ് സ്പീക്കറെ കണ്ടത്.

നടപടികള്‍ ന്യായവും സുതാര്യവുമായിരിക്കണമെന്നും, അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. പാർലമെന്ററി നടപടിക്രമങ്ങളും മാനദണ്ഡങ്ങളും സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. എല്ലാ എംപിമാർക്കും പങ്കെടുക്കാൻ തുല്യ അവസരം നൽകണം. 2019 മുതൽ ഒരു ഡെപ്യൂട്ടി സ്പീക്കറെ നിയമിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു.

Read Also : Immigration Foreigners Bill 2025: ഇന്ത്യ ഒരു ‘ധർമ്മശാല’യല്ലെന്ന് അമിത് ഷാ; ലോക് സഭയിൽ കുടിയേറ്റ ബിൽ പാസാക്കി

പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികളുടെ പ്രവർത്തനത്തിൽ സ്പീക്കറുടെ ഓഫീസ് നടത്തുന്ന ഇടപെടൽ പാനലുകളുടെ സ്വയംഭരണത്തെ ബാധിക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പാർലമെന്ററി കമ്മിറ്റി പാനലുകളുടെ ഘടനയും അധ്യക്ഷ സ്ഥാനവും സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചന നടത്തുന്നില്ല. ചില കമ്മിറ്റികൾ പതിവായി യോഗം ചേരാറില്ലെന്നും കത്തില്‍ പറയുന്നു.

ഇന്ത്യാ മുന്നണിയുടെ പ്രതിനിധി സംഘം സ്പീക്കറെ കാണുകയും, നേതാക്കള്‍ ഒപ്പുവച്ച കത്ത് നല്‍കുകയും ചെയ്തതായി ലോക്‌സഭയിലെ കോൺഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭരണകക്ഷി സഭയുടെ പാരമ്പര്യങ്ങളും നിയമങ്ങളും സംസ്കാരവും ലംഘിക്കുന്നതിനെക്കുറിച്ച് കത്തില്‍ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.