Sitaram Yechuri: യെച്ചൂരി ‘ഇന്ത്യ’ എന്ന ആശയത്തിന്റെ സംരക്ഷകൻ – രാ​ഹുൽ ​ഗാന്ധി

Rahul Gandhi about Sitaram Yechury: ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും എന്റെ ആത്മാർത്ഥ അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുൽ ഗാന്ധി കുറിച്ചു. ​

Sitaram Yechuri: യെച്ചൂരി ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകൻ - രാ​ഹുൽ ​ഗാന്ധി

SITHRAM YECHURI AND RAHUL GANDHI (Image Rahul gandhi facebook)

Published: 

12 Sep 2024 17:49 PM

ന്യൂഡൽഹി: സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തിൽ അനുശോചിച്ച്
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇന്ത്യ’ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു സീതാറാം യെച്ചൂരി എന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി .’സീതാറാം യെച്ചൂരി തന്റെ സുഹൃത്തായിരുന്നു എന്നും നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള ‘ഇന്ത്യ’ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു അദ്ദേഹമെന്നും രാഹുൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ എനിക്ക് ഇനി നഷ്ടമാകുമെന്നും ദുഃഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുയായികൾക്കും എന്റെ ആത്മാർത്ഥ അനുശോചനം രേഖപ്പെടുത്തുന്നതായും രാഹുൽ ഗാന്ധി കുറിച്ചു. ​

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹി എയിംസ് ആശുപത്രിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് വ്യക്തമാക്കി.

തെലുങ്ക് ബ്രാഹ്മണ ദമ്പതികളായിരുന്ന സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിൽ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡൽഹി സെന്റ്‌ സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദവും. 1975-ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

1992 മുതൽ അദ്ദേഹം സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. 1974-ൽ എസ്എഫ്ഐ അംഗമായി പാർട്ടി പ്രവർത്തനം ആരംഭിച്ച യെച്ചൂരി മൂന്ന് തവണ ജെ എൻ യു സ്റ്റുഡൻസ് യൂണിയൻ പ്രസിഡൻ്റായിരുന്നു എന്ന് പ്രത്യേകം ഓർക്കണം. 1986-ൽ എസ്എഫ്ഐ ഒാൾ ഇന്ത്യ പ്രസിഡൻ്റും ആയിരുന്നു അദ്ദേഹം.

Related Stories
Indian Passport: ഇന്ത്യയിലേത് ഏറ്റവും ദുര്‍ബലമായ പാസ്‌പോര്‍ട്ട്; ജി20 രാജ്യങ്ങളുടെ കണക്ക് പുറത്ത്
Death Over Money Dispute: 50 രൂപയുടെ പേരിൽ സുഹൃത്തുമായി തർക്കം; ഒടുവിൽ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ