Election Commissioner: തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം; സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധം: രാഹുല്‍ ഗാന്ധി
Rahul Gandhi on Election Commissioner Appointment: തെരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും എക്‌സിക്യൂട്ടീവ് ഇടപെടലുകളില്ലാതെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാനപരമായ വശമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തിലുള്ള വിയോജന കുറിപ്പ് പുറത്തുവിട്ട് പ്രതിപക്ഷ നേതാവ്. സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എക്‌സിക്യൂട്ടീവിന്റെ ഇടപെടല്‍ പാടില്ലെന്നാണ് ബിആര്‍ അംബേദ്കര്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വിയോജനക്കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും എക്‌സിക്യൂട്ടീവ് ഇടപെടലുകളില്ലാതെ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് ഒരു സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിസ്ഥാനപരമായ വശമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.




തെരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ നിന്നും സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ പുറത്താക്കി. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെ കുറിച്ചുള്ള രാജ്യത്തെ വോട്ടര്‍മാരുടെ ആശങ്കകള്‍ മോദി സര്‍ക്കാര്‍ ഇരട്ടിയാക്കിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ എക്‌സ് പോസ്റ്റ്
During the meeting of the committee to select the next Election Commissioner, I presented a dissent note to the PM and HM, that stated: The most fundamental aspect of an independent Election Commission free from executive interference is the process of choosing the Election… pic.twitter.com/JeL9WSfq3X
— Rahul Gandhi (@RahulGandhi) February 18, 2025
അംബേദ്കറുടെയും നമ്മുടെ രാജ്യത്തിന്റെ സ്ഥാപക നേതാക്കളുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സര്‍ക്കാരിനെ ചോദ്യം ചെയ്യേണ്ടതും ഒരു പ്രതപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ കടമയാണ്. കമ്മിറ്റിയുടെ ഘടനയുമായി ബന്ധപ്പെട്ടും നടപടിക്രമങ്ങളും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ വിഷയത്തില്‍ വാദം കേള്‍ക്കുകയും ചെയ്യുമ്പോള്‍ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കാനുള്ള പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും തീരുമാനം അനാദരവും മര്യദായും ഇല്ലാത്തതാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരിക്കുന്നത്. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ ഒഴിവിലേക്കാണ് ഗ്യാനേഷ് കുമാറിന്റെ നിയമനം.
എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചതിന് പിന്നാലെ വിയോജിപ്പറിയിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി നിലപാട് അറിഞ്ഞതിന് ശേഷം മാത്രമേ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാന്‍ പാടുള്ളുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.