5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Wayanad Lok Sabha Constituency : വയനാടിനെ ഗാന്ധി കുടുംബം കൈ ഒഴിയില്ല; രാഹുൽ റായ്ബറേലിയിൽ; പകരം പ്രിയങ്ക എത്തും

Wayanad Lok Sabha By-Election 2024 : ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിലും ഉത്തർ പ്രദേശിലെ റായ്ബറേലിയിലുമാണ് രാഹുൽ ഗാന്ധി മത്സരിച്ചത്. ഇരു മണ്ഡലങ്ങളിലും നാല് ലക്ഷത്തോളം വോട്ടിനാണ് രാഹുൽ ഗാന്ധി ജയിച്ചത്

Wayanad Lok Sabha Constituency : വയനാടിനെ ഗാന്ധി കുടുംബം കൈ ഒഴിയില്ല; രാഹുൽ റായ്ബറേലിയിൽ; പകരം പ്രിയങ്ക എത്തും
മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ
jenish-thomas
Jenish Thomas | Published: 17 Jun 2024 20:04 PM

ന്യൂ ഡൽഹി : ലോക്സഭയിൽ രാഹുൽ ഗാന്ധി (Rahul Gandhi) പ്രതിനിധീകരിക്കുക ഉത്തർ പ്രദേശിലെ റായ്ബറേലി മണ്ഡലത്തെ. രാഹുൽ ഒഴിയുന്ന വയനാട് മണ്ഡലത്തിൽ (Wayanad Lok Sabha Constituency) നടക്കാൻ പോകുന്ന ലോക്സ ഉപതിരഞ്ഞെടുപ്പിൽ സഹോദരി പ്രിയങ്ക ഗാന്ധി (Priyanka Gandhi) മത്സരിക്കുമെന്ന് കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ മലികാർജ്ജുൻ ഖാർഗെ ഡൽഹയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഈ തീരുമാനം രണ്ട് മണ്ഡലങ്ങളിലെ വോട്ടർമാരെ തൃപ്തിപ്പെടുത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു. ഖാർഗയുടെ വസതിയിൽ ചേർന്ന് പാർട്ടി നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്.

രണ്ട് മണ്ഡലങ്ങളുമായി തനിക്ക് വൈകാരികമായി ബന്ധമുണ്ട്. വയനാട്ടിലെ എല്ലാവരും തനിക്ക് സ്നേഹം നൽകി. അവരോട് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. ജീവിതത്തിൽ എപ്പോഴും വയനാട് മനസ്സിൽ തന്നെ കാണും. കഴിയുന്നിടത്തോളം കാലം വയനാട്ടിൽ ഇടയ്ക്ക് സന്ദർശിക്കും വാർത്തസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

ALSO READ : EVM Machine: ഇന്ത്യയിലെ ഇവിഎം മെഷീനുകള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമോ?

വയനാട്ടിൽ മത്സരിക്കാൻ അവസരം ലഭിച്ചതിൽ താൻ സന്തോഷവതിയാണ്. വയനാട്ടിൽ എല്ലാവരും സന്തോഷവാന്മാരായി തുടരാൻ താൻ പ്രവർത്തിക്കും. രാഹുലിന് വേണ്ടി വയനാട്ടിൽ മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രിയങ്ക വാർത്തസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ ആദ്യചുവടുവെപ്പ് വയനാട്ടിലൂടെയാണ്.

അതേസമയം വയനാട്ടിൽ 3.6 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി ജയിച്ചത്. 6.47 ലക്ഷം വോട്ടാണ് രാഹുലിന് വയനാട്ടിൽ നിന്നും ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടിൻ്റെ 59.69% വോട്ടും രാഹുൽ ഗാന്ധിക്കാണ് ലഭിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ആനി രാജെയ്ക്ക് ലഭിച്ചത് 2.83 ലക്ഷം വോട്ടുകളാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ലഭിച്ചത് 1.41 ലക്ഷം വോട്ടുകളാണ്. കൂടാതെ സുരേന്ദ്രന് കെട്ടിവെച്ച കാശും നഷ്ടമായി.

റായിബറേലിൽ 3.9 ലക്ഷം വോട്ടിനാണ് രാഹുൽ ഗാന്ധി ജയിച്ചത്. ആകെ പോൾ ചെയ്തതിൻ്റെ 66.17 ശതമാനം വോട്ടും രാഹുൽ ഗാന്ധിക്കാണ് ലഭിച്ചത്. ബിജെപി സ്ഥാനാർഥിക്ക് 2.97 ലക്ഷം വോട്ട് നേടാനെ സാധിച്ചുള്ളൂ.