leader of Opposition: രാഹുൽ ​ഗാന്ധി ഇനി പ്രതിപക്ഷനേതാവ്; വയനാട്ടിൽ ഇനി ആര്?

Rahul gandhi new leader of Opposition : രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നതിൽ 17 മുൻപ് തീരുമാനം വരുമെന്നാണ് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞത്.

leader of Opposition: രാഹുൽ ​ഗാന്ധി ഇനി പ്രതിപക്ഷനേതാവ്; വയനാട്ടിൽ ഇനി ആര്?

Rahul Gandhi

Published: 

08 Jun 2024 18:08 PM

ന്യൂഡൽഹി: റായ്ബറേലിയിൽ തുടരാൻ തീരുമാനിച്ചതിനു പിന്നാലെ രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകുമെന്നുള്ള വിവരങ്ങൾ പുറത്തു വരുന്നു. കോൺഗ്രസിൻ്റെ ലോക്സഭാ കക്ഷി നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും റായ്ബറേലിയിൽ എം പിയായി തുടരുമെന്നും വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവാകുന്നത് സംബന്ധിച്ചുള്ള വിവരങ്ങളും എത്തുന്നത്.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഒഴിവിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും എന്നുള്ള അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും പ്രിയങ്ക വയനാട്ടിലേക്കില്ല എന്ന സൂചനകളും പുറത്തു വരുന്നു.

കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തന്നെയാണ് വയനാട്ടിൽ പരി​ഗണിക്കുക എന്നാണ്. പ്രതിപക്ഷ നേതാവാകാൻ പ്രവർത്തക സമിതി രാഹുൽ ഗാന്ധിയോടാവശ്യപ്പെട്ടെന്ന് കെ.സി വേണുഗോപാലാണ് പറഞ്ഞത്. പ്രതിപക്ഷത്തെ നയിക്കാൻ രാഹുൽ ഗാന്ധിയാണ് ഏറ്റവും യോഗ്യൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിക്കെതിരായ പോരാട്ടത്തിൽ രാഹുലിൻ്റെ നയങ്ങൾക്ക് വലിയ സ്വീകാര്യതയാണ് കിട്ടിയത്. ജോഡോ യാത്ര ഉൾപ്പെടെ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്ന് മാത്രമല്ല വോട്ടിനെ അത് ഏറെ സ്വാധീനിച്ചിട്ടുമുണ്ട്. പ്രവർത്തക സമിതിയുടെ വികാരം രാഹുൽ മനസിലാക്കും. ഉടൻ തീരുമാനം ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. രാഹുൽ ഏത് മണ്ഡലം നിലനിർത്തുമെന്നതിൽ 17 മുൻപ് തീരുമാനം വരുമെന്നാണ് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞത്.

ALSO READ – 10 വർഷം കഴിഞ്ഞിട്ടും 100 സീറ്റ് കടക്കാനായില്ല; കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

എന്നാല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യവും അവിടെ നിന്നുയർന്നു. ഈ ആവശ്യം ഉന്നയിച്ചത് ഉത്തര്‍പ്രദേശ് പിസിസി ആയിരുന്നു. മണ്ഡലത്തില്‍ രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി എത്തുമെന്ന സൂചനകളും ഉയരുന്നുണ്ട്. എന്നാൽ ദേശീയ നേതൃത്വത്തിൻ്റെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂചന.പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ്. രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാള്‍ ജനവിധി തേടിയേക്കും എന്നും സൂചനയുണ്ട്.

മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. ഇരു മണ്ഡലങ്ങളിലും മിന്നും വിജയം കാഴ്ച വച്ചതോടെ എവിടെ തുടരും എന്ന വിഷയത്തിൽ ആശയക്കുഴപ്പവും ഉണ്ടായിരുന്നു.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന നിര്‍ദേശവും കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും ഇത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നാണ് നേതാക്കളുടെ ഭാ​ഗത്തു നിന്ന് ഉയർന്ന അഭിപ്രായം.അന്തിമ തീരുമാനം കൈകൊള്ളേണ്ടത് പാര്‍ട്ടിയാണെന്നും നേതാക്കള്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര വൻ വിജയമായിരുന്നു. ഇത് തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. യാത്ര കടന്ന് പോയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മികച്ച വിജയം നേടിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി വിലയിരുത്തല്‍.

Related Stories
Modi On Godhra Train Burning : മനസ് അസ്വസ്ഥമാക്കിയ ഗോധ്രയിലെ കാഴ്ചകള്‍; സംഭവസ്ഥലത്ത് എത്തിയത് ‘ആ പ്രതിസന്ധി’ തരണം ചെയ്ത്: മനസ് തുറന്ന് പ്രധാനമന്ത്രി
MLA Gurpreet Gogi: പഞ്ചാബിൽ എംഎൽഎ ഗുർപ്രീത് ഗോഗി വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ
R Ashwin Language Controversy: ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷകളിൽ ഒന്നെന്ന് അശ്വിൻ; വിമർശനവുമായി ബിജെപി
Rajasthan Waste Management: മാലിന്യനിർമ്മാർജനം മഹാമോശം; രാജസ്ഥാന് വിധിച്ച 746 കോടി രൂപയുടെ പിഴ താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി
Bomb Threat : പരീക്ഷയ്ക്ക് പഠിച്ചില്ല; സ്കൂളുകളിൽ ബോംബ് ഭീഷണി നടത്തി, 12-ാം ക്ലാസുകാരൻ പിടിയിൽ
Narendra Modi: ‘ഞാന്‍ മനുഷ്യനാണ് ദൈവമല്ല, തെറ്റുകള്‍ സംഭവിക്കാം’: പോഡ്കാസ്റ്റില്‍ മോദി
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍