'ഹിന്ദുമതം ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല'; പാർലമെൻ്റിൽ മോദി-രാഹുൽ പോര്, മാപ്പ് പറയണമെന്ന് അമിത് ഷാ | Rahul Gandhi First Parliament Speech As Opposition Leader Set Chaos With Words In Lok Sabha On Hindus Remark Malayalam news - Malayalam Tv9

PM Modi-Rahul Gandhi Faceoff : ‘ഹിന്ദുമതം ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല’; പാർലമെൻ്റിൽ മോദി-രാഹുൽ പോര്, മാപ്പ് പറയണമെന്ന് അമിത് ഷാ

Published: 

01 Jul 2024 17:49 PM

Rahul Gandhi Lok Sabha Speech : ലോക്സഭ പ്രതിപക്ഷ നേതാവായി ചുമതലയേറ്റതിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗത്തിലാണ് വലിയ വാഗ്വാദങ്ങളിലേക്ക് നയിച്ചത്. ഹിന്ദു പരാമർശം നടത്തിയതിന് പിന്നാലെയാണ് രാഹുലിൻ്റെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപ്പെട്ടത്.

PM Modi-Rahul Gandhi Faceoff : ഹിന്ദുമതം ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല; പാർലമെൻ്റിൽ മോദി-രാഹുൽ പോര്, മാപ്പ് പറയണമെന്ന് അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും (Image Courtesy : PTI)

Follow Us On

ന്യൂ ഡൽഹി : ലോക്സഭയിലെ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധിയുടെ ഹിന്ദു പരാമർശത്തിൽ (Rahul Gandhi Hindu Remark) പാർലമെൻ്റിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്ക്പോര്. രാജ്യത്ത് ഹിന്ദുവിൻ്റെ പേരിൽ ബി.ജെ.പിയും ആർഎസ്എസും ഭയവും വിദ്വേഷവും പ്രചരിപ്പിക്കുന്നു എന്ന രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെയുള്ള പരാമർശമാണ് വലിയ വാഗ്വാദമായി മാറിയത്. രാഹുലിൻ്റെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ഇടപ്പെട്ടതോടെയാണ് വാക്ക്പോരിന് തുടക്കമായത്. ഹിന്ദുക്കൾ ആക്രമണം നടത്തിയെന്ന് രാഹുൽ പറഞ്ഞത് ഗൗരവതരമാണെന്ന് പറഞ്ഞുകൊണ്ട് രണ്ട് തവണയാണ് പ്രധാനമന്ത്രി ഇടപ്പെട്ടത്. പിന്നാലെ പ്രസംഗത്തിനിടെ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നാവശ്യട്ട് ആഭ്യന്തര മന്ത്രി അമിത് ഷായും (Amit Shah) രംഗത്തെത്തി.

“ഹിന്ദുമതം ഭയവും വിദ്വേഷവും തെറ്റിധാരണയും പടർത്താനുള്ളതല്ല. സ്വയം ഹിന്ദു എന്നവകാശപ്പെടുന്നവർ സദാസമയം ആക്രമണങ്ങളും വെറുപ്പും സൃഷ്ടിക്കുന്നു” എന്ന് രാഹുൽ പറഞ്ഞതിന് പിന്നാലെയാണ് ലോക്സഭയൽ വലിയ ബഹളത്തിന് വഴി ഒരുക്കിയത്. ഹിന്ദുക്കളെ അക്രമികൾ എന്ന് വിശേഷിപ്പിക്കുന്നത് ഗൗരവതരമാണെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി രാഹുലിൻ്റെ പ്രസംഗത്തിനിടെ ഇടപ്പെട്ടു. എന്നാൽ ബി.ജെ.പിയും മോദിയും ആർഎസ്എസും മാത്രമല്ല ഹിന്ദുക്കൾ എന്ന് പറഞ്ഞുകൊണ്ട് രാഹുൽ തിരിച്ചടിക്കുകയും ചെയ്തു.

ALSO READ : NEET UG Result: നീറ്റ് യുജി പുന:പരീക്ഷ ഫലം പുറത്ത്; പരീക്ഷ എഴുതിയ ആർക്കും ഫുൾ മാർക്കില്ല

പ്രസംഗത്തിനിടെ ഭഗവാൻ ശിവൻ്റെ ചിത്രം ഉയർത്തികൊണ്ട് ജനങ്ങളെ ഭയപ്പെടുത്താതിരിക്കൂ എന്ന് രാഹുൽ ഗാന്ധി ഭരണപക്ഷത്തോടായി പറയുകയും ചെയ്തു. ബിജെപി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നു. മുസ്ലിം, സിഖ്, ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ വിദ്വേഷങ്ങളും ആക്രമണങ്ങളും പരത്തുന്നു. ശിവൻ്റെ ചിത്രത്തിന് പുറമെ ഇസ്ലാം മതത്തിൻ്റെ ചിഹ്നം, ഗുരു നാനാക്ക് സിങ്, യേശു ക്രിസ്തു എന്നിവരുടെ ചിത്രങ്ങളും രാഹുൽ ഗാന്ധി തൻ്റെ പ്രസംഗത്തിനിടെ ഉയർത്തി കാട്ടി. ഇത് സ്പീക്കർ ഓം ബിർള തടയുകയും ചെയ്തു.

രാഹുലിൻ്റെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി ഇടപ്പെട്ടതിന് പിന്നാലെ ലോക്സഭ പ്രതിപക്ഷ നേതാവിനെതരെ ആഭ്യന്തര മന്ത്രി അമിത് ഷാ രൂക്ഷമായ ഭാഷകൊണ്ട് പ്രതികരിച്ചത്. അഭിമാനത്തോടെ ഹിന്ദു എന്ന് പറയുന്നവരെ രാഹുൽ ഗാന്ധി അക്രമികളായിട്ടാണോ കരുതിയിരിക്കുന്നത്. 1984ൽ സിഖ് വിരുദ്ധ കലാപം നടത്തിയവർക്ക് അഹിംസയെ കുറിച്ച് പറയാൻ അധികാരമില്ല. അതുകൊണ്ട് രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

എന്നാൽ ഇവയ്ക്ക് പുറമെ അഗ്നിവീർ പദ്ധതി, മണിപ്പൂർ കലാപം, കർഷകസമരം, നീറ്റ് പ്രതിസന്ധി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി കാട്ടികൊണ്ട് രാഹുൽ തൻ്റെ പ്രസംഗം പൂർത്തിയാക്കുകയായിരുന്നു. ലോക്സഭ പ്രതിപക്ഷ നേതാവായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗമാണ് ഇന്ന് നടന്നത്.

Exit mobile version