5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Punjab Lok Sabha Election Result 2024: വോട്ടിന് ജയിലൊരു പ്രശ്‌നമല്ല; പഞ്ചാബില്‍ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങിന് ലീഡ്‌

Punjab Lok Sabha Election Result 2024 Today: മാര്‍ച്ച് 18നാണ് ഖലിസ്ഥാന്‍ നേതാവും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവില്‍ പോയിരുന്നത്. പിന്നീട് പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

Punjab Lok Sabha Election Result 2024: വോട്ടിന് ജയിലൊരു പ്രശ്‌നമല്ല; പഞ്ചാബില്‍ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങിന് ലീഡ്‌
Amritpal Singh
shiji-mk
Shiji M K | Published: 04 Jun 2024 12:05 PM

ജയ്പൂര്‍: പഞ്ചാബിലെ ഖാദൂര്‍ സാഹിബ് മണ്ഡലത്തില്‍ ലീഡ് തുടര്‍ന്ന് ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്. നിലവില്‍ അസമിലെ ജയിലില്‍ കഴിയുകയാണ് അമൃത്പാല്‍ സിങ്. സ്വതന്ത്രനായിട്ടാണ് ഇയാള്‍ ജനവിധി തേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് കുല്‍ബീര് സിങ് സിറയാണ്.

മാര്‍ച്ച് 18നാണ് ഖലിസ്ഥാന്‍ നേതാവും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്പാല്‍ സിങ് ഒളിവില്‍ പോയിരുന്നത്. പിന്നീട് പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തെരച്ചില്‍ ആരംഭിച്ച് 37 ദിവസങ്ങള്‍ക്ക് ശേഷമാണ് പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയ്ക്ക് സമീപത്തുനിന്നും അമൃത്പാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അനുയായികളെ മോചിപ്പിക്കുന്നതിന് വേണ്ടി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. ഒളിവില്‍ താമസിക്കുന്നതിനിടെ താന്‍ കീഴടങ്ങാന്‍ തയാറാണെന്ന് അമൃത്പാല്‍ സിങ് തന്നെയാണ് പൊലീസിനെ അറിയിച്ചതെന്നും ഇയാള്‍ക്ക് കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞിരുന്നു.

ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് ശേഷം അസമിലെ ദിബ്രുഗഢ് ജയിലില്‍ എത്തിക്കുകയായിരുന്നു. അമൃത്പാല്‍ മത്സരിക്കുന്നതിനോട് അദ്ദേഹത്തിന്റെ കുടുംബം വിമുഖത കാണിച്ചിരുന്നു. 2019ല ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജസ്ബീര് സിങ് ഗില്‍ ആയിരുന്നു ഖാദൂര്‍ സാഹിബില്‍ നിന്ന് വിജയിച്ചിരുന്നത്.