Crime News: കൗൺസലിങ്ങിന്റെ മറവിൽ 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ

Psychologist Arrested in Nagpur: വ്യക്തിത്വ വികസന പരിശീലനം, കൗൺസലിങ് എന്നിവയുടെ മറവിലാണ് പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചത്. ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളെ ലൈം​ഗികമായി പീഡിപ്പിക്കുകയും തുടർന്ന് ഇവരുടെ നഗ്നചിത്രങ്ങൾ ഫോണിൽ ചിത്രീകരിച്ച് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ വിദ്യാർത്ഥികളെ ചൂഷണം ചെയ്തത്.

Crime News: കൗൺസലിങ്ങിന്റെ മറവിൽ 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ

Representative image

Published: 

16 Jan 2025 06:32 AM

മുംബൈ: 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ച കേസിൽ മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ. വ്യക്തിത്വ വികസന പരിശീലനം, കൗൺസലിങ് എന്നിവയുടെ മറവിലാണ് പെൺകുട്ടികളെ ഇയാൾ പീഡിപ്പിച്ചത്. ക്ലാസിൽ പങ്കെടുക്കുന്ന കുട്ടികളെ ലൈം​ഗികമായി പീഡിപ്പിക്കുകയും തുടർന്ന് ഇവരുടെ നഗ്നചിത്രങ്ങൾ ഫോണിൽ ചിത്രീകരിച്ച് ഈ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ വിദ്യാർത്ഥികളെ ചൂഷണം ചെയ്തത്. വിവാഹിതരായ ശേഷവും ഇയാൾ പീഡനത്തിന് ഇരയാക്കിയതായി ചിലർ വെളിപ്പെടുത്തി. എന്നാൽ നിയമപരമായ കാരണങ്ങളാൽ പ്രതിയുടെ പേര് ഇതുവരെ പുറത്ത് വിട്ടില്ല.

ഈസ്റ്റ് നാ​ഗ്പൂർ കേന്ദ്രീകരിച്ചാണ് ഇയാളുടെ സ്ഥാപനം. ഇതിനു പുറമെ ഇയാൾ വീടുകൾ സന്ദർശിച്ചും കൗൺസലിങ് നടത്തിയിരുന്നു. ഇയാളുടെ കൂടെ സഹായത്തിനു ഒരു വനിതാ ഉദ്യോഗസ്ഥയുണ്ടെന്നാണ് റിപ്പോർട്ട്. ഇവരെയും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ഇരകളിൽ ഏറെയും. ഭർത്താവിന്റെ സഹായത്തോടെ യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറം ലോകം അറിഞ്ഞത്.

Also Read: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു

സംഭവത്തിൽ പോക്‌സോ ആക്ട്, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) ആക്ട് എന്നിവ പ്രകാരം ഇയാൾക്കെതിരെ മൂന്ന് കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാഗ്പൂർ പോലീസ് കമ്മീഷണർ രവീന്ദർ സിംഗാളിന്റെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി കമ്മീഷണർ രശ്മിത റാവുവിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ശിശുക്ഷേമ സമിതി അംഗങ്ങളും ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരും സാങ്കേതികവും നിയമപരവുമായ സഹായം വാഗ്ദാനം ചെയ്യുന്നു.

പീഡിപ്പിച്ച വിദ്യാർത്ഥികളെ ഇയാൾ കരിയറിന് ദോഷം ചെയ്യുമെന്ന് പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടെന്നും അതിജീവിത പറയുന്നു. ഇയാളുടെ ക്ലാസിൽ വിദ്യാർത്ഥികളെ ചേർക്കാൻ ഇവരുടെ മാതാപിതാക്കളെ വിശ്വാസം പിടിച്ചുപറ്റുമെന്നും അക്കാദമിക്, പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് വാഗ്ദാനം നൽകിയാണ് വിദ്യാർത്ഥികളെ ചേർക്കുന്നതെന്നും പോലീസ് പറയുന്നു. പല മാതാപിതാക്കളും അവരുടെ വിദ്യാർത്ഥികളുടെ “ലോക്കൽ ഗാർഡിയൻ” ആയി ഇയാളെയാണ് ഏൽപ്പിച്ചത്. അത് അവരെ കൂടുതൽ നിയന്ത്രിക്കാൻ അനുവദിച്ചുവെന്നും പോലീസ് പറയുന്നു.

Related Stories
IIT Baba at Mahakumbh Mela : ‘ആദ്യം എന്‍ജിനീയറിങ്, പിന്നെ ആര്‍ട്സ്; ഒന്നും ‘വര്‍ക്ക് ഔട്ട്’ ആയില്ല; ഒടുവിൽ ഭക്തിമാര്‍ഗം’; മഹാകുംഭമേളയില്‍ ശ്രദ്ധാകേന്ദ്രമായ ‘ഐഐടി ബാബ’
Bail Conditions ​In India: കയ്യിൽ കിട്ടിയ ജാമ്യം കളഞ്ഞുകുളിക്കാൻ ‘കയ്യിലിരിപ്പ്’ ധാരാളം; കുട്ടിക്കളിയല്ല ജാമ്യ വ്യവസ്ഥകൾ 
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍