ഇന്ത്യയിലെ പ്രോട്ടീന്‍ പൗഡറുകളില്‍ മായം: തെറ്റിധരിപ്പിക്കുന്ന ലേബല്‍ പതിച്ചവ 70%, വിഷപദാര്‍ത്ഥങ്ങളടങ്ങിയവ 14%

ഏകദേശം 30-ഓളം ബ്രാന്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.

ഇന്ത്യയിലെ പ്രോട്ടീന്‍ പൗഡറുകളില്‍ മായം: തെറ്റിധരിപ്പിക്കുന്ന ലേബല്‍ പതിച്ചവ 70%, വിഷപദാര്‍ത്ഥങ്ങളടങ്ങിയവ 14%
Published: 

13 Apr 2024 15:32 PM

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന പ്രോട്ടീന്‍ പൗഡറുകളില്‍ വിഷാംശമുണ്ടെന്നും തെറ്റിധാരണയുണ്ടാക്കുന്ന ലേബലുകളാണ് ഇതില്‍ പതിച്ചിട്ടുള്ളതെന്നും വിദഗ്ധര്‍. ധാതുക്കളും വിറ്റാമിനുകളുംഏകദേശം 30-ഓളം ബ്രാന്‍ഡുകള്‍ പരിശോധിച്ചപ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്.  മറ്റുമടങ്ങിയത് എന്നവകാശപ്പെടുന്ന പ്രോട്ടീന്‍ പൊടികളിലാണ് ഈ മായം. പഠനഫലം കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച മെഡില്‍ ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.

ബോഡി ബില്‍ഡിങ്ങിന്റെ ഭാഗമായി പ്രോട്ടീന്‍ പൗഡറുകള്‍ ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. ഇത്തരം പൗഡറുകള്‍ ഉപയോഗിക്കുന്നതു വഴി കൂടുതല്‍ പോഷകമൂല്യം ശരീരത്തിലെത്തുകയും മെച്ചപ്പെട്ട രീതിയില്‍ ബോഡി ബില്‍ഡ് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു. പരസ്യങ്ങളില്‍ അവകാശപ്പെടുന്ന ഘടകങ്ങള്‍ ഇല്ലെന്നും അതില്‍പ്പറയുന്ന ഗുണങ്ങള്‍ ഇത് കഴിക്കുന്നതിലൂടെ ഉണ്ടാവില്ലെന്നുമാണ് പുതിയ കണ്ടെത്തല്‍. പരിശോധിക്കാനെടുത്ത 36 ബ്രാന്‍ഡുകളില്‍ 70% ഇങ്ങനെയുള്ളതാണെന്ന് പഠനം വ്യക്തമാക്കുന്നു. ചിലതില്‍ വാഗ്ദാനങ്ങളില്‍ പകുതിയോളം പാലിക്കുന്നുണ്ടെന്നും എന്നാല്‍ 14% ബ്രാന്‍ഡുകളില്‍
ഫംഗല്‍ അഫ്‌ലാറ്റോക്‌സിനുകളും 8 ശതമാനത്തില്‍ കീടനാശിനിയുടെ സാന്നിധ്യവും കണ്ടെത്തി.
ഈ 36 ഉല്‍പ്പന്നങ്ങളില്‍ ഒമ്പതെണ്ണത്തില്‍ 40%-ല്‍ താഴെയേ പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളൂ. ബാക്കിയുള്ളവയില്‍ 60%-ത്തിലധികം ഉണ്ടായിരുന്നു. 25 പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ തെറ്റായി ലേബല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ വിശകലനത്തില്‍ പ്രോട്ടീന്റെ അളവ് പരസ്യം ചെയ്തതിനേക്കാള്‍ കുറവായിരുന്നു.

Related Stories
IRCTC: എന്നാലും എന്റെ ഐആര്‍സിടിസി നിനക്ക് ഇത് തന്നെ പണി; പിന്നെയും പണിമുടക്കി
Adar Poonawalla: ‘ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ എന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്’; ’90 മണിക്കൂർ ജോലി’യെ പരിഹസിച്ച് പൂനെവാല
Boys Dies After Drowning: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ
Chhattisgarh Encounter: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, പരിശോധന തുടരുന്നു
Uttar Pradesh: ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ
Principal Forces Girls to Remove Shirt: സ്‌കൂളിലെ അവസാന ദിവസം ആഘോഷിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികൾ; ഷര്‍ട്ട് അഴിപ്പിച്ച് പ്രിന്‍സിപ്പലിന്‍റെ ‘ശിക്ഷ’
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ