5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

വോട്ടിംഗ് മെഷീനുകൾക്ക് സുരക്ഷ, തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജിപിഎസ്; നടപടിയുമായി ബംഗാൾ

ഇവിഎമ്മും മറ്റ് വോട്ടിംഗ് സാമഗ്രികളും എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക പൂർണമായും ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലായിരിക്കും.

വോട്ടിംഗ് മെഷീനുകൾക്ക് സുരക്ഷ, തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ജിപിഎസ്; നടപടിയുമായി ബംഗാൾ
EVM machine
neethu-vijayan
Neethu Vijayan | Published: 11 Apr 2024 12:23 PM

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 സുതാര്യമായി നടത്തുന്നതിനായി പശ്ചിമ ബംഗാളിലെ ഇലക്ഷൻ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദേശം. തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എല്ലാ ഔദ്യോഗിക വാഹനങ്ങളും ജിപിഎസ് വഴി ട്രാക്ക് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ അടക്കമുള്ള തിരഞ്ഞെടുപ്പ് സാധനങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കുന്നതെന്നും തിരഞ്ഞെടുപ്പി കമ്മീഷൻ വ്യക്തമാക്കി.

ഇവിഎമ്മും മറ്റ് വോട്ടിംഗ് സാമഗ്രികളും എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക പൂർണമായും ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലായിരിക്കും. പോളിംഗിന് ശേഷം സ്ട്രോങ് റൂമുകളിലേക്ക് മെഷീനുകൾ എത്തിക്കുമ്പോൾ കൃത്രിമം നടക്കാതിരിക്കാൻ ജിപിഎസ് നിരീക്ഷണം സഹായിക്കും എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ ഡ്രൈവർമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാനും ശ്രദ്ധയിൽപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.

2014 ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടമായാണ് പശ്ചിമ ബംഗാളിൽ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളിലും ഉത്തർപ്രദേശിലും ബിഹാറിലും മാത്രമേ ഏഴ് ഘട്ടമായി പൊതു തിരഞ്ഞെടുപ്പ് നടക്കുന്നുള്ളൂ. 42 പാർലമെൻറ് മണ്ഡലങ്ങളാണ് പശ്ചിമ ബംഗാളിലുള്ളത്. ജൂൺ നാലിന് ഫലം പുറത്തുവരിക. രണ് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ലോക്‌സഭ ഇലക്ഷനൊപ്പം പശ്ചിമ ബംഗാളിൽ നടക്കുന്നുണ്ട്. മെയ് ഏഴ്, ജൂൺ 1 തീയതികളിലാണ് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നത്. സംസ്ഥാന ഭരണ പാർട്ടിയായ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്കാണ് ബംഗാളിൽ മത്സരിക്കുന്നത്. ബിജെപിക്ക് പുറമെ ഇടത്- കോൺഗ്രസ് സഖ്യവും മത്സരരംഗത്തുണ്ട്.