5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘പ്രിയങ്കയും രാഹുലും അമുല്‍ ബേബികള്‍; അവരെ കാണുന്നതിലും നല്ലത് മൃഗശാലയില്‍ പോകുന്നത്’

പ്രിയങ്കയുടെയും രാഹുലിന്റെയും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ കാണുന്നതിനേക്കാള്‍ അസമിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് കാസിരംഗയിലെ മൃഗശാല കാണാനാണെന്ന് ഹിമന്ത പറഞ്ഞു

‘പ്രിയങ്കയും രാഹുലും അമുല്‍ ബേബികള്‍; അവരെ കാണുന്നതിലും നല്ലത് മൃഗശാലയില്‍ പോകുന്നത്’
Himanta Biswa Sarma
shiji-mk
SHIJI M K | Published: 17 Apr 2024 12:27 PM

ദിസ്പൂര്‍: രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാഹുലും പ്രിയങ്കയും അമുല്‍ ബേബികളാണെന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. അമുല്‍ ബേബികളെ കാണാന്‍ എന്തിനാണ് ജനങ്ങള്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.

പ്രിയങ്കയുടെയും രാഹുലിന്റെയും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ കാണുന്നതിനേക്കാള്‍ അസമിലെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് കാസിരംഗയിലെ മൃഗശാല കാണാനാണെന്ന് ഹിമന്ത പറഞ്ഞു.

‘ആസാമിലെ ജനങ്ങള്‍ എന്തിനാണ് ഗാന്ധി കുടുംബത്തിലെ അമുല്‍ കുഞ്ഞുങ്ങളെ കാണാന്‍ പോകുന്നത്? അതിന് പകരം അവര്‍ക്ക് കാസിരംഗയില്‍ പോയി കടുവകളെയും കാണ്ടാമൃഗങ്ങളെയും കാണുന്നതാണ് നല്ലത്. രാഹുലിനെയും പ്രിയങ്കയേയും അമുലിന്റെ പരസ്യത്തിന് ഉപയോഗിക്കാം. അവര്‍ അതിന് അനുയോജ്യരാണ്,’ അസം മുഖ്യമന്ത്രി പരിഹസിച്ചു.

ഏകദേശം 2000-3000 ആളുകള്‍ പ്രിയങ്കയുടെ റോഡ് ഷോയില്‍ പങ്കെടുത്തെന്ന് കേട്ടു. പ്രിയങ്കാ ഗാന്ധിയെ കാണാന്‍ ആരൊക്കെ വരും? അതിലും ഭേദം കാസിരംഗ സന്ദര്‍ശിച്ച് അവിടെയുള്ള മൃഗങ്ങളെ കാണുന്നതാണെന്നും ഹിമന്ത പറഞ്ഞു.

കഴിഞ്ഞ ദിവസം ജോര്‍ഹട്ട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗൗരവ് ഗൊഗോയിയെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിമന്ത ബിശ്വ ശര്‍മയുടെ ഹരിഹാസം. കാലിയബോര്‍ മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് കോണ്‍ഗ്രസ് എംപിയാണ് ഗൊഗോയ്. ബിജെപി സ്ഥാനാര്‍ഥിയും സിറ്റിംഗ് എംപിയുമായ എംപി ടോപോണ്‍ കുമാര്‍ ഗൊഗോയിയാണ് ഗൗരവിന്റെ എതിരാളി. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണി വിജയിച്ചാല്‍ തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ ദിവസ വേതനം വര്‍ധിപ്പിക്കുമെന്ന് പ്രിയങ്ക പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

 

Latest News