Haridwar Jail: ജയിലിൽ രാംലീല നാടകം; സീതയെ തേടിപോകാൻ വാനര വേഷം കെട്ടിയ കുറ്റവാളികൾ ജയിൽ ചാടി

Haridwar Jail Break: സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപി ഭരണത്തിലുള്ള ഉത്തരാഖണ്ഡിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നാണ് ഇതിനോട് പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷം പരിഹസിച്ചത്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഹരിദ്വാർ ജില്ലാ ജയിലിൽ രാംലീല നാടകം സംഘടിപ്പിച്ചത്.

Haridwar Jail: ജയിലിൽ രാംലീല നാടകം; സീതയെ തേടിപോകാൻ വാനര വേഷം കെട്ടിയ കുറ്റവാളികൾ ജയിൽ ചാടി

ജയിൽ ചാടിയ പങ്കജ്, രാംകുമാർ (​Image Credits: TV9 Bharatvarsh)

Published: 

13 Oct 2024 07:09 AM

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ അതീവ സുരക്ഷയുള്ള റോഷനാബാദ് ജയിലിൽനിന്ന് രണ്ട് തടവുകാർ പുറത്ത് ചാടിയതായി റിപ്പോർട്ട്. കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളിയടക്കമാണ് ജയിലിൽ നിന്ന് പുറത്ത് ചാടിയത്. വെള്ളിയാഴ്ച രാത്രി തടവുകാർ അവതരിപ്പിച്ച രാംലീല നാടകത്തിനിടെയാണ് സംഭവം.

രാംലീലക്കിടെ വാനര വേഷം കെട്ടിയ കൊടും കുറ്റവാളികൾ ജയിൽ ചാടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജെപി ഭരണത്തിലുള്ള ഉത്തരാഖണ്ഡിൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്നാണ് ഇതിനോട് പ്രതികരിച്ചുകൊണ്ട് പ്രതിപക്ഷം പരിഹസിച്ചത്.

നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഹരിദ്വാർ ജില്ലാ ജയിലിൽ രാംലീല നാടകം സംഘടിപ്പിച്ചത്. തടവു പുള്ളികൾ തന്നെയായിരുന്നു ഈ നാടകത്തിലെ അഭിനേതാക്കൾ. രാത്രി രാംലീല കഴിഞ്ഞപ്പോഴാണ് വാനര വേഷം കെട്ടിയ കൊലപാതക കേസ് പ്രതിയുൾപ്പടെ രണ്ട് പേർ ജയിൽ ചാടിയ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ജയിലിൽ അറ്റകുറ്റപ്പണി നടത്തുന്നതിനുപയോ​ഗിച്ച ഏണി ഉപയോ​ഗിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച പങ്കജാണ് രക്ഷപ്പെട്ട ഒരാൾ. രണ്ടാമൻ രാംകുമാർ വിചാരണ തടവുകാരനാണ്.

പുലർച്ചെയാണ് പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്നും ഉടൻ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും ഹരിദ്വാർ എസ്പി അറിയിച്ചു. ജയിൽ ഉദ്യോ​ഗസ്ഥരുടെ അനാസ്ഥയാണ് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്നാണ് ഹരിദ്വാർ ജില്ലാ മജിസ്ട്രേറ്റിൻ്റെ വിമർശനം.

അറ്റകുറ്റപണി നടക്കുന്നതിനിടെ ജയിൽ വളപ്പിൽ രാംലീല സംഘടിപ്പിച്ചത് വീഴ്ചയാണെന്നും മദിസ്ട്രേറ്റ് പറഞ്ഞു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും വകുപ്പുതല അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ​ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും, മുഖ്യമന്ത്രിക്കാണ് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തമെന്നും മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കുറ്റപ്പെടുത്തി.

Related Stories
Husband Found Death: ‘നിങ്ങളുടെ കൂടെ പുറത്ത് പോകാൻ നാണക്കേട്’; കഷണ്ടിയായതിന്റെ പേരില്‍ ഭാര്യയുടെ പരിഹാസം, ഭര്‍ത്താവ് ജീവനൊടുക്കി
Narendra Modi: തട്ടകം പുതുക്കി പ്രധാനമന്ത്രി; ട്രംപിൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ജോയിൻ ചെയ്ത് നരേന്ദ്രമോദി
Woman’s Pic In Government Ads: ‘അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ പരസ്യത്തിനുപയോഗിച്ചു’; കേന്ദ്രത്തിന് നോട്ടീസയച്ച് കോടതി
Street Dog Assualt: നായയോട് കണ്ണില്ലാത്ത ക്രൂരത…! സ്വകാര്യ ഭാഗങ്ങളിൽ മുറിവുണ്ടാക്കി ലൈംഗിക അതിക്രമം; ബം​ഗളൂരുവിൽ 23കാരൻ അറസ്റ്റിൽ
Woman Jumps From Hospital Building: മകന്‍ മരിച്ചതറിഞ്ഞ് അമ്മ ആശുപത്രി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി; പരിക്ക്‌
Christian Church Attacked: രൂപക്കൂട് തകർത്തു, ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം
നിര്‍ജ്ജലീകരണത്തെ തടയാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
പകരക്കാരായി വന്ന് ഐപിഎലിൽ തകർത്ത് കളിച്ച താരങ്ങൾ
ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചവര്‍
മോമോസ് കഴിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചോളൂ ഇല്ലെങ്കില്‍