5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Principal Steals Eggs : കുട്ടികൾക്ക് ഉച്ചക്കുള്ള മുട്ട മോഷ്ടിച്ച് പ്രിൻസിപ്പാൾ, വീഡിയോ വിവാദത്തിൽ

Bihar EGG Stealing Principal News : 2025 ജനുവരിയിൽ വിരമിക്കാനിരിക്കെ പ്രിൻസിപ്പലിന് മാപ്പ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു

Principal Steals Eggs : കുട്ടികൾക്ക് ഉച്ചക്കുള്ള മുട്ട മോഷ്ടിച്ച് പ്രിൻസിപ്പാൾ, വീഡിയോ വിവാദത്തിൽ
Egg Stealing| Credits: Getty Images Creative
arun-nair
Arun Nair | Published: 20 Dec 2024 10:38 AM

സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിന് എത്തിച്ച മുട്ട മോഷ്ടിച്ച സ്കൂൾ പ്രിൻസിപ്പാൾ വിവാദത്തിൽ. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. പ്രിൻസിപ്പലിൻ്റെ മോഷണ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് സംഭവം വൈശാലിയിലെ ലാൽഗഞ്ച് ബ്ലോക്ക് റിഖർ ഗ്രാമത്തിലെ ഒരു മിഡിൽ സ്കൂളിൽ നിന്നുള്ളതാണെന്ന് കണ്ടെത്തി.

ഡിസംബർ 12-ന് പുറത്തു വന്ന വീഡിയോയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി കൊണ്ടു വന്ന മുട്ടകൾ പ്രിൻസിപ്പൽ ബാഗിനുള്ളിലിട്ട് വീട്ടിലേക്ക് കൊണ്ടുപോകുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സുരേഷ് സഹാനിക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.

Also Read : Rahul Gandhi: പാർലമെന്റ് വളപ്പിലെ സംഘർഷം: രാഹുൽ ഗാന്ധിക്കെതിരെ കേസ്, നടപടി ബിജെപി എംപിമാരുടെ പരാതിയിൽ

പട്നയിൽ നിന്ന് 48 കിലോമീറ്റർ അകലെയാണ് എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. സാധനങ്ങളുമായെത്തിയ വാൻ (മിഡ്-ഡേ-മീൽ) സ്‌കൂൾ പരിസരത്ത് എത്തിയപ്പോൾ, പ്രിൻസിപ്പാൾ ക്യാരി ബാഗിൽ മുട്ടകൾ കൊണ്ടുപോകുന്നത് വീഡിയോയിലുണ്ട്.

സഹാനിയുടെ ഇത്തരം പ്രവർത്തി മൊത്തം വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായയെ തന്നെ നശിപ്പിച്ചതായും നോട്ടീസിൽ പറയുന്നു. അതേസമയം വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രിൻസിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ താൻ മുട്ട വീട്ടിലേക്ക് കൊണ്ടുപോയിട്ടില്ലെന്നും സ്കൂളിലെ പാചകക്കാരന് നല്കുകയായിരുന്നുവെന്നുമാണ് പ്രിൻസിപ്പാൾ സുരേഷ് സഹാനി പറഞ്ഞത്. സംഭവത്തിൽ എന്തായാലും വിശദമായ അന്വേഷണം നടക്കുകയാണ്. 2025 ജനുവരിയിൽ വിരമിക്കാനിരിക്കെ പ്രിൻസിപ്പലിന് മാപ്പ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു. സസ്‌പെൻഷനോ അച്ചടക്ക നടപടികളോ വിരമിക്കലിന് ശേഷമുള്ള ആനുകൂല്യങ്ങളെ ബാധിച്ചേക്കാമെന്നതിനാലാണിത്.

കുട്ടികളിലെ പോഷകാഹാരക്കുറവ്, വിളർച്ച, പ്രോട്ടീൻ കുറവ് എന്നിവ ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായി സ്‌കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ആറ് ദിവസവും ബീഹാർ സർക്കാർ ഭക്ഷണം നൽകുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ഒരു പുഴുങ്ങിയ മുട്ട വീതം ഭക്ഷണത്തിൽ ഉണ്ടാവും. പഴങ്ങളിൽ നോക്കിയാൽ മാമ്പഴം കഴിക്കാത്തവർക്ക് മധുരനാരങ്ങയും ഉണ്ടാവും. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ കൂടി പരിഗണിച്ചാണ് മുട്ട ലഭ്യാമാക്കുന്നത്.

ബിഹാർ സർക്കാരിൻ്റെ എംഡിഎം പദ്ധതി പ്രകാരമുള്ള ഭക്ഷണം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ഒരു വിഭാഗം വിദ്യാർത്ഥികൾ പറയുന്നു.പച്ചക്കറികളോ മുട്ടയോ പോലും നൽകാത്ത ദിവസങ്ങൾ വരെയുണ്ടെന്നും ഇത് പലവട്ടം ആവർത്തിക്കപ്പെട്ടിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

 

Latest News