നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
INS Surat, Nilagiri And Vagsheer : മൂന്നും ഇന്ത്യയിൽ തദ്ദേശിയമായി നിർമിച്ചതാണ്. ഇതാദ്യമായിട്ടാണ് ഇന്ത്യ മൂന്ന് യുദ്ധക്കപ്പലുകളും ഒരുമിച്ച രാജ്യത്തിന് സമർപ്പിക്കുന്നത്
മുംബൈ : നാവികസേനയ്ക്ക് കൂടതൽ കരുത്തേകാൻ യുദ്ധക്കപ്പലുകളായ ഐഎൻഎസ് സൂറത്തും ഐഎൻഎസ് നീലഗിരിയും അന്തർവാഹിനി ഐഎഎൻസ് വാഗ്ഷീറും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ നേവൽ ഡോക്കിയാർഡിൽവെച്ച് നടന്ന പ്രത്യേക പരിപാടിയിലാണ് നരേന്ദ്ര മോദി രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തർവാഹിനിയും കമ്മീഷൻ ചെയ്തത്. ഇന്ത്യയിൽ തദ്ദേശിമായി നിർമിച്ച ഈ മൂന്ന് പോരാളികളും രാജ്യത്തിന് അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മിസൈലുകളെ നശിപ്പിക്കുന്ന യുദ്ധകപ്പലാണ് ഐഎൻഎസ് സൂറത്ത്. സ്റ്റെൽത്ത് യുദ്ധക്കപ്പലാണ് ഐഎൻഎസ് നീലഗിരി. ഏറ്റവും പുതിയ സാങ്കേതികതകൾ നിറഞ്ഞ അന്തർവാഹിനിയാണ് ഐഎൻഎസ് വാഗ്ഷീർ. രാജ്യത്തെ നാവികസേന ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രധാന നാവിക ശക്തിയായി മാറി കഴിഞ്ഞു. ഇന്ത്യൻ സമുദ്ര പൈതൃകത്തിൻ്റെ ഏറ്റവും വലിയ ദിവസമാണ് ഇന്നെന്നും പ്രധാനമന്ത്രി മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ പറഞ്ഞു.
ഐഎൻഎസ് സൂറത്തും നീലഗിരിയും വാഗ്ഷീറും രാജ്യത്തിന് സമർപ്പിച്ചതിന് ശേഷം പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ
A memorable day, which will ensure a stronger India! pic.twitter.com/YypdGW9Q2K
— Narendra Modi (@narendramodi) January 15, 2025
ഇന്ത്യൻ നേവിയുടെ പ്രോജെക്ട് 15ബി ഭാഗമായിട്ടാണ് ഐഎൻഎസ് സൂറത്ത് നിർമിച്ചിരിക്കുന്നത്. രാജ്യമത്തെയും അവസാനത്തെയും മിസൈലുകളെ നശിപ്പിക്കുന്ന യുദ്ധക്കപ്പലാണ് ഐഎൻഎസ് സൂറത്ത്. നാവികസേനയുടെ പ്രോജെക്ട് 17എയുടെ ഭാഗമായിട്ട് നിർമിച്ച യുദ്ധക്കപ്പലാണ് ഐഎൻസ് നീലഗിരി. രാജ്യത്തെ ആദ്യ സ്റ്റെൽത്ത് യുദ്ധക്കപ്പലും കൂടിയാണ് ഐഎൻഎസ് നീലഗിരി. രാജ്യത്തെ ആറാമത്തെ അന്തർവാഹിനിയാണ് ഐഎൻഎസ് വാഗ്ഷീർ. നേവിയുടെ സ്കോർപീൻ-ക്ലാസ് പ്രോജെക്ട് 75ൻ്റെ ഭാഗമായിട്ടാണ് ഈ അന്തർവാഹിനി നിർമിച്ചിരിക്കുന്നത്