AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Women’s Day 2025: ഐപിഎസ് ഉദ്യോഗസ്ഥ മുതൽ കോൺസ്റ്റബിൾ വരെ; വനിതാ ദിനം സ്പെഷ്യലാക്കാൻ പ്രധാനമന്ത്രി; ​ഗുജറാത്തിൽ മോദിയ്ക്ക് സുരക്ഷ ഒരുക്കാൻ വനിതാ കമാൻഡോസ്

Narendra Modi's Gujarat Event on Women's Day 2025: ഇതിനായി വനിത പോലീസ് ഉദ്യേ​ഗസ്ഥർ മാത്രമുള്ള സുരക്ഷാ സംഘത്തെ വിന്യസിക്കുമെന്ന് ഗുജറാത്ത് മന്ത്രി അറിയിച്ചു. ​രാജ്യത്ത് ഇത്തരമൊരു പ്രവർത്തനം ഇത് ആദ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Women’s Day 2025: ഐപിഎസ് ഉദ്യോഗസ്ഥ മുതൽ കോൺസ്റ്റബിൾ വരെ; വനിതാ ദിനം സ്പെഷ്യലാക്കാൻ പ്രധാനമന്ത്രി; ​ഗുജറാത്തിൽ മോദിയ്ക്ക് സുരക്ഷ ഒരുക്കാൻ വനിതാ കമാൻഡോസ്
Narendra ModiImage Credit source: PTI
sarika-kp
Sarika KP | Updated On: 07 Mar 2025 12:21 PM

അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് സുരക്ഷ ഒരുക്കാൻ വനിതാ കമാൻഡോസ്. മാർച്ച് എട്ടിന് ​ഗുജറാത്തിലെ നവസാരി ജില്ലയിൽ നടക്കുന്ന പരിപാടിയിലാണ് പ്രധാനമന്ത്രി മോദിക്ക് വനിതാ ഉദ്യോഗസ്ഥർ കാവലാവുക. ഇതിനായി വനിത പോലീസ് ഉദ്യേ​ഗസ്ഥർ മാത്രമുള്ള സുരക്ഷാ സംഘത്തെ വിന്യസിക്കുമെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി അറിയിച്ചു. ​രാജ്യത്ത് ഇത്തരമൊരു പ്രവർത്തനം ഇത് ആദ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംസ്ഥാനത്തെ പോലീസ് ഒരു പ്രത്യേക തുടക്കം കുറിക്കുന്നുവെന്നും ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യ സംഭവമാണ് ഇതെന്നും ഹർഷ് സംഘവി പറഞ്ഞു. നവസാരിയിലെ വാൻസി ബോർസി ഗ്രാമത്തിലെ ഹെലിപാഡിൽ പ്രധാനമന്ത്രി എത്തുന്നതു മുതൽ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവൻ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പോലീസ് മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥർ മുതൽ കോൺസ്റ്റബിൾമാർ വരെ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. 2,100-ലധികം കോൺസ്റ്റബിൾ, 187 സബ് ഇൻസ്പെക്ടർ, 61 പോലീസ് ഇൻസ്പെക്ടർ, 16 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, അഞ്ച് എസ്പിമാർ, ഒരു ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, ഒരു അഡീഷണൽ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എന്നിവരാണ് സുരക്ഷ കൈകാര്യം ചെയ്യുന്നവരെന്ന് അദ്ദേഹം പറഞ്ഞു.

മുതിർന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും ആഭ്യന്തര സെക്രട്ടറിയുമായ നിപുന ടൊറവാനെയാണ് സുരക്ഷാ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. അതേസമയം പ്രധാനമന്ത്രി രണ്ട് ദിവസങ്ങളിൽ ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നാഗർ ഹവേലിയിലും സന്ദർശനം നടത്തും. മാർച്ച് 8 ന് വാൻസി ബോർസി ഗ്രാമത്തിൽ നടക്കുന്ന ‘ലക്ഷ്പതി ദീദി സമ്മേളന’ത്തിൽ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും.