5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Modi Visit Ukraine: പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 23ന് യുക്രൈൻ സന്ദർശിക്കും; യാത്ര റഷ്യൻ സന്ദർശനത്തിന് പിന്നാലെ

Narendra Modi Visit Ukraine: ജൂലൈയിലാണ് മോദി റഷ്യ സന്ദർശിച്ചത്. റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഹൃദയഭേദകമാണെന്ന് പുടിനോട് സന്ദർശനത്തിനിടെ നരേന്ദ്ര മോദി പറഞ്ഞിരുന്നു.

Modi Visit Ukraine: പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 23ന് യുക്രൈൻ സന്ദർശിക്കും; യാത്ര റഷ്യൻ സന്ദർശനത്തിന് പിന്നാലെ
Prime minister Narendra Modi
Follow Us
neethu-vijayan
Neethu Vijayan | Published: 27 Jul 2024 13:12 PM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റിൽ യുക്രൈൻ സന്ദർശിച്ചേക്കുമെന്ന് (Narendra Modi Visit Ukraine) റിപ്പോർട്ട്. ടൈംസ്‌നൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതിരിക്കുന്നത്. പ്രസിഡന്റ് വ്‌ളോദിമിർ സെലെൻസ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയേക്കും. റഷ്യ സന്ദർശനത്തിന് പിന്നാലെയാണ് ഇപ്പോൾ യുക്രൈനിലേക്ക് പോകുന്നത് എന്നതും ശ്രദ്ധേയമാണ്. ഓഗസ്റ്റ് 23-നായിരിക്കും സന്ദർശനം എന്നും റിപ്പോർട്ടുണ്ട്. റഷ്യ-യുക്രൈനുമായുള്ള യുദ്ധത്തിന് ശേഷം മോദി ആദ്യമായാണ് യുക്രൈൻ സന്ദർശിക്കുന്നത്.

ജൂലൈയിലാണ് മോദി റഷ്യ സന്ദർശിച്ചത്. റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തിന്റെ അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഹൃദയഭേദകമാണെന്ന് പുടിനോട് സന്ദർശനത്തിനിടെ നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ALSO READ: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നീതി ആയോഗ്; ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കും

സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും സമാധാന ചർച്ചകളെക്കുറിച്ച് പുടിൻ പറഞ്ഞ വാക്കുകൾ പ്രതീക്ഷ നൽകുന്നതായും മോദി പ്രതികരിച്ചു. എന്നാൽ മോദിയുടെ റഷ്യൻ സന്ദർശനത്തെ സെലെൻസ്‌കി രൂക്ഷമായി വിമർശിച്ചിരുന്നു.

യുക്രൈനിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിയടക്കം തകർത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോദി റഷ്യ സന്ദർശിച്ചപ്പോഴാണ് വിമർശനമുണ്ടായത്. റഷ്യൻ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദർശിച്ചത് വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവുമാണ് ഉണ്ടാക്കിയതെന്നാണ് സെലെൻസ്‌കി വിമർശിച്ചത്.

 

 

Latest News