5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Narendra Modi: പോളണ്ടിൽ നിന്നും മോദി യുക്രൈനിലേക്ക്; 30 വര്‍ഷത്തിനിടെ യുക്രൈൻ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

PM Narendra Modi Ukraine Visit: 1991-ൽ രാജ്യം സ്വതന്ത്രമായതിനുശേഷം യുക്രെയ്ൻ സന്ദർശിക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. നിലവിലുള്ള റഷ്യ-യുക്രൈൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ മോദി സെലെൻസ്കിയുമായി പങ്കിടും.

PM Narendra Modi: പോളണ്ടിൽ നിന്നും മോദി യുക്രൈനിലേക്ക്; 30 വര്‍ഷത്തിനിടെ യുക്രൈൻ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
nandha-das
Nandha Das | Updated On: 23 Aug 2024 17:25 PM

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഓഗസ്റ്റ് 23-ാം തീയതി യുക്രൈൻ സന്ദർശിക്കും. പോളണ്ട് സന്ദർശനം പൂർത്തിയാക്കി ഇന്ന് പുലർച്ചെയോടെ മോദി യുക്രൈനിലേക്ക് തിരിക്കും. ട്രെയിൻ മാർഗ്ഗമാണ് പ്രധാനമന്ത്രി യുക്രൈനിലേക്ക് തിരിച്ചത്. പോളണ്ടിലെ അതിർത്തി നഗരമായ ഷേംഷോവിൽ നിന്നും യാത്ര തുടങ്ങിയ മോദി ഇന്ന് തലസ്ഥാനമായ കീവിലെത്തും. യുക്രൈൻ പ്രസിഡൻ്റ് വ്ലോദിമർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയും യുക്രൈനും തമ്മിൽ നയതന്ത്രം സ്ഥാപിച്ച് 30 വർഷമാകുമ്പോഴാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കുന്നത് ഇതാദ്യമാണ്. പോളണ്ട് സന്ദർശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി യുക്രൈനിലേക്ക് പോകുന്നത്. 45 വർഷത്തിന് ശേഷം പോളണ്ട് സന്ദർശിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുമാണ് നരേന്ദ്രമോദി.

റഷ്യ-യുക്രൈൻ സംഘർഷം സമാധാനപരമായി പരിഹരിക്കണം

റഷ്യ-യുക്രൈൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിന് വേണ്ട ഏത് നീക്കത്തോടും ഇന്ത്യ സഹകരിക്കുമെന്ന് മോദി ഇന്നലെ പോളണ്ടിൽ വെച്ച് വ്യക്തമാക്കിയിരുന്നു. ഇന്ത്യ-റഷ്യ ബന്ധം യുക്രൈനിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയത്. അതിനു പിന്നാലെയാണ് മോദിയുടെ യുക്രൈൻ സന്ദർശനം. നാളെ യുക്രൈൻ 33-ാമത് സ്വാന്തന്ത്ര്യ ദിനം ആഘോഷിക്കാനിരിക്കെയാണ് ഇന്ന് മോദി അവിടെ അതിഥിയായി എത്തുന്നത്. റഷ്യ-യുക്രൈൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മോദിയുടെ യുക്രൈൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി കൂടും. ഈ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

ALSO READ: 45 വർഷത്തിനു ശേഷം പോളണ്ടിൽ എത്തുന്ന ആദ്യ പ്രധാനമന്ത്രി; ഇന്ന് ഇരുപ്രധാനമന്ത്രിമാരും കൂടിക്കാഴ്ച നടത്തും

എല്ലാ രാജ്യങ്ങളിൽ നിന്നും അകലം പാലിക്കുന്ന നയമാണ് ദശാബ്ദങ്ങളായി ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്. എന്നാൽ, എല്ലാ രാജ്യങ്ങളുമായി അടുത്തിടപഴകുക എന്നതാണ് ഇന്നത്തെ ഇന്ത്യയുടെ നയം. ഇന്ന് ഇന്ത്യ എല്ലാവരുടെയും വികസനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇന്ത്യ എല്ലാവരുടെയും കൂടെയാണ്, എല്ലാവരുടെയും താൽപ്പര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു,” കീവ് സന്ദർശനത്തിന് മുന്നോടിയായി മോദി പറഞ്ഞു