കടലിനുമുകളിലെ അദ്ഭുതം! പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ചു
Pamban Bridge Inaguration: രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിനുമീതേയുള്ള ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലമാണ് ഇത്.

കടലിനുമുകളിൽ എന്‍ജിനിയറിങ് വിസ്മയമെന്ന് വിശേഷപ്പിക്കുന്ന പുത്തന്‍ പാമ്പന്‍പാലം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. രാമനാഥപുരം മണ്ഡപം മുതൽ രാമേശ്വരം വരെ കടലിനുമീതേയുള്ള ഇന്ത്യയിലെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലമാണ് ഇത്. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെ തമിഴ്നാട് ടൂറിസം ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. റിമോട്ട് ഉപയോഗിച്ച് പാമ്പന്‍ പാലം വെർട്ടിക്കലായി ഉയര്‍ത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രാമനവമി ദിവസമായ ഇന്ന് രാമനാഥസ്വാമിക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമാണ് മോദി ഉദ്ഘാടനം നടത്തിയത്. തമിഴ്നാട് ഗവർണർ ആർ.എൻ.രവി, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, എൽ.മുരുകൻ, തങ്കം തേനരസ്, ആർ.എസ്.രാജകണ്ണപ്പൻ, എം.പിമാരായ നവാസ് കനി, ആർ. ധർമ്മർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം ഒക്ടോബറോടെ നിർമ്മാണം പൂർത്തിയായെങ്കിലും സുരക്ഷാ പരിശോധനകളുടെ ഫലമായി ഉദ്ഘാടനം നീണ്ടുപോവുകയായിരുന്നു. 2019-ലാണ് പ്രധാനമന്ത്രി മോദി ഇതിന് തറക്കല്ലിട്ടത്
ഉദ്ഘാടനത്തിനു മുന്നോടിയായി രാമേശ്വരത്തുനിന്നും പാലത്തിലൂടെ താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും നടത്തും.
Rameswaram, Tamil Nadu: PM Narendra Modi inaugurates New Pamban Bridge – India’s first vertical lift sea bridge and flags off Rameswaram-Tambaram (Chennai) new train service, on the occasion of #RamNavami2025 pic.twitter.com/6ts8HNdwqy
— ANI (@ANI) April 6, 2025
Also Read:മഹോ-അനുരാധപുര റെയിൽവേ ലൈൻ ഉദ്ഘാടനം ചെയ്ത് നരേന്ദ്ര മോദി
പാമ്പന്‍ പാലത്തിന്റെ സവിശേഷത
- 2.07 കിലോമീറ്റര്‍ നീളമുള്ള പാലത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് കുത്തനെ ഉയര്‍ത്താനും താഴ്ത്താനും സാധിക്കും എന്നതാണ്.
- ഉയർത്താനായി മൂന്ന് മിനിറ്റും താഴ്ത്താനായി രണ്ട് മിനിറ്റുമാണ് വേണ്ടിവരുന്നത്.
- രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് റെയില്‍വേ പാലമാണ് ഇത്.
- അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിട്ടുള്ള വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
- ഇതുവഴി വലിയ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയും.
- ദീർഘകാലം നിലനിൽക്കാൻ കഴിയും വിധമാണ് പാലം നിർമിച്ചിരിക്കുന്നത്.
- 99 തൂണുകളും 17 മീറ്റര്‍ വരെ ഉയര്‍ത്താന്‍ കഴിയുന്ന 72.5 മീറ്റര്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനും ആണ് പാലത്തിനുള്ളത്.
ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് ഈ പാലം പണിതത്. 535 കോടി രൂപ ചെലവഴിച്ചാണ് പാലംനിർമിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് ആറുമീറ്റര്‍ ഉയരമാണ് പുതിയ പാലത്തിനുള്ളത്.