Narendra Modi : അടിയന്തരാവസ്ഥയുടെ കളങ്കം കോണ്‍ഗ്രസിന് കഴുകിക്കളയാനാകില്ല; ലോക്‌സഭയില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി

Prime Minister Narendra Modi in Loksabha : കോണ്‍ഗ്രസ് ഭരണഘടനയെ ആക്രമിച്ചെന്നും, അത് 75 തവണ മാറ്റിയെന്നും മോദി ആരോപിച്ചു. ഭരണഘടനാ വ്യവസ്ഥകള്‍ ഇല്ലാതാക്കി കോണ്‍ഗ്രസ് അടിയന്തരാവസ്ഥ കൊണ്ടുവന്നെന്നും, പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തെന്നും മോദി

Narendra Modi : അടിയന്തരാവസ്ഥയുടെ കളങ്കം കോണ്‍ഗ്രസിന് കഴുകിക്കളയാനാകില്ല; ലോക്‌സഭയില്‍ ആഞ്ഞടിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി (credits: PTI)

Published: 

14 Dec 2024 22:03 PM

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ തകര്‍ത്തെന്ന് മോദി ആരോപിച്ചു. 75 വര്‍ഷത്തില്‍ ഒരു കുടുംബമാണ് 55 വര്‍ഷവും ഭരിച്ചിരുന്നത്. ആ കുടുംബത്തിന്റെ മോശം ചിന്തകളും നയങ്ങളുമാണ് മുന്നോട്ടു കൊണ്ടുപോയതെന്നും മോദി വിമര്‍ശിച്ചു.

ഭരണഘടന മാറ്റുന്നത് അവര്‍ക്ക് ശീലമായി മാറി. കോണ്‍ഗ്രസ് ഭരണഘടനയെ ആക്രമിച്ചെന്നും, അത് 75 തവണ മാറ്റിയെന്നും മോദി ആരോപിച്ചു. ഭരണഘടനാ വ്യവസ്ഥകള്‍ ഇല്ലാതാക്കി കോണ്‍ഗ്രസ് അടിയന്തരാവസ്ഥ കൊണ്ടുവന്നെന്നും, പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തെന്നും മോദി പറഞ്ഞു.

ഈ കളങ്കം കോണ്‍ഗ്രസിന്‌ കഴുകിക്കളയാനാവില്ല. ജനാധിപത്യത്തെയാണ് കഴുത്ത് ഞെരിച്ചത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായിരുന്നു അത്. ജനങ്ങള്‍ അവരോട് ഒരിക്കലും പൊറുക്കില്ലെന്നും മോദി ആഞ്ഞടിച്ചു.

Related Stories
Haj Agreement : ഹജ്ജ് കരാര്‍ സ്വാഗതം ചെയ്ത് മോദി, ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ അഭിമാനമെന്ന് സൗദി
Mahakumbh Mela 2025: എന്ത് ഭംഗി നിന്നെ കാണാൻ….ആരേയും ആകർഷിക്കുന്ന ചാരക്കണ്ണുകൾ: വൈറലായി കുംഭമേളയിലെ മോണോലിസ
ആര്‍.ജി. കര്‍ കൊലക്കേസില്‍ പ്രതി സഞ്‌ജയ്‌ റോയ് കുറ്റക്കാരന്‍, ശിക്ഷാവിധി തിങ്കളാഴ്‌ച
Rinku Singh – Priya Saroj: ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ; ആരാണ് റിങ്കു സിംഗിൻ്റെ പ്രതിശ്രുതവധു പ്രിയ സരോജ്
Indians In Russian Army Missing: മലയാളിയടക്കം 12 പേർ കൊല്ലപ്പെട്ടു; 16 പേരെ കാണാനില്ല: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യക്കാരെപ്പറ്റി കേന്ദ്രം
Kolkata RG Kar Doctor Case: ആർ.ജി.കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടരുടെ കൊലപാതകം; കേസിൽ വിധി ഇന്ന്
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ