Narendra Modi: ‘ഞാന്‍ മനുഷ്യനാണ് ദൈവമല്ല, തെറ്റുകള്‍ സംഭവിക്കാം’: പോഡ്കാസ്റ്റില്‍ മോദി
Narendra Modi and Nikhil Kamath Podcast: ദക്ഷിണേന്ത്യന്‍ മധ്യവര്‍ഗ കുടുംബത്തില്‍ വളര്‍ന്ന ഒരാളാണ് താന്‍. അതിനാല്‍ തന്നെ രാഷ്ട്രീയം ഒരു വൃത്തിക്കെട്ട കളിയാണെന്ന് കേള്‍ക്കാനാണ് സാധിച്ചത്. ഇങ്ങനെയൊരു ചിന്ത എല്ലാവരിലും വളരെ ആഴത്തില്‍ തന്നെ പതിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അങ്ങനെയുള്ളവര്‍ക്ക് എന്ത് ഉദേശമാണ് നല്‍കാനുള്ളതെന്നായിരുന്നു നിഖിലിന്റെ ചോദ്യം.
ന്യൂഡല്‍ഹി: താന്‍ ദൈവമല്ലെന്നും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ ആദ്യ പോഡ്കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പോഡ്കാസ്റ്റ് പുറത്തുവിടുന്നതിന് മുമ്പ് നിഖില്‍ കാമത്ത് ട്രെയിലര്‍ പുറത്തിറക്കി. പ്രധാനമന്ത്രിയോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം.
നിഖില്‍ കാമത്ത് ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും പ്രധാനമന്ത്രി ഉത്തരം നല്‍കുന്നുണ്ട്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തുവിട്ടത്.
‘ഇവിടെ താങ്കളുടെ മുന്നില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍, എനിക്ക് പരിഭ്രാന്തി തോന്നുന്നു. ഇത് വളരെ കഠിനമായൊരു സംവാദമായിരിക്കും എനിക്ക്,’ തന്റെ പരിഭ്രാന്തി വ്യക്തമാക്കികൊണ്ട് നിഖില്‍ കാമത്ത് പറഞ്ഞു. തന്റെ ആദ്യ പോഡ്കാസ്റ്റ് ആണിതെന്ന് പറഞ്ഞ മോദി താങ്കളുടെ പ്രേക്ഷകര്‍ ഇത് എങ്ങനെ എടുക്കുമെന്ന് അറിയില്ലെന്ന് മറുപടി നല്‍കുകയും ചെയ്തു.
താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ പ്രസംഗം പോഡ്കാസ്റ്റിനിടെ പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ‘അന്ന് ഞാന്‍ പറഞ്ഞു, തെറ്റുകള്‍ സംഭവിക്കാം, ഞാന്‍ മനുഷ്യനാണ്, ദൈവമല്ല,’ അദ്ദേഹം പറഞ്ഞു.
Also Read: JEE Student Suicide: വീണ്ടും ജെഇഇ വിദ്യാർത്ഥി ജീവനൊടുക്കി; 24 മണിക്കൂറിനിടെ രണ്ടാമത്തെ ആത്മഹത്യ
ദക്ഷിണേന്ത്യന്‍ മധ്യവര്‍ഗ കുടുംബത്തില്‍ വളര്‍ന്ന ഒരാളാണ് താന്‍. അതിനാല്‍ തന്നെ രാഷ്ട്രീയം ഒരു വൃത്തിക്കെട്ട കളിയാണെന്ന് കേള്‍ക്കാനാണ് സാധിച്ചത്. ഇങ്ങനെയൊരു ചിന്ത എല്ലാവരിലും വളരെ ആഴത്തില്‍ തന്നെ പതിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ അങ്ങനെയുള്ളവര്‍ക്ക് എന്ത് ഉദേശമാണ് നല്‍കാനുള്ളതെന്നായിരുന്നു നിഖിലിന്റെ ചോദ്യം. നിങ്ങള്‍ പറഞ്ഞത് ഞാന്‍ വിശ്വസിക്കൂന്നുവെങ്കില്‍ നമ്മള്‍ ഈ സംഭാഷണം നടത്തില്ലായിരുന്നല്ലോ എന്നാണ് അതിന് പ്രധാനമന്ത്രി മറുപടി നല്‍കിയത്.
പോഡ്കാസ്റ്റിന്റെ വീഡിയോ
People with The Prime Minister Shri Narendra Modi | Ep 6 Trailer@narendramodi pic.twitter.com/Vm3IXKPiDR
— Nikhil Kamath (@nikhilkamathcio) January 9, 2025
അതേസമയം, ഗായകന്‍ പി ജയചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ ഭാഷകളിലായി ജയചന്ദ്രന്‍ പാടിയ ഗാനങ്ങള്‍ തലമുറകളോളം ഹൃദയങ്ങളെ സ്പര്‍ശിക്കുമെന്നും ഐതിഹാസിക ശബ്ദത്താല്‍ അനുഗ്രഹീതനായ ഗായകനായിരുന്നു ജയചന്ദ്രന്‍ എന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.