5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Narendra Modi: അമിതവണ്ണത്തിനെതിരായ പ്രചാരണം; മോഹൻലാലിനെ നാമനിർദ്ദേശം ചെയ്ത് പ്രധാനമന്ത്രി; പട്ടികയിൽ 10 പേർ

Narendra Modi nominates Mohanlal: പത്ത് പേരെ പട്ടികയിൽ നടൻ മോഹൻലാലും ഉൾപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരെയും പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്തു.

PM Narendra Modi: അമിതവണ്ണത്തിനെതിരായ പ്രചാരണം;  മോഹൻലാലിനെ നാമനിർദ്ദേശം ചെയ്ത് പ്രധാനമന്ത്രി; പട്ടികയിൽ 10 പേർ
MohanlalImage Credit source: instagram
sarika-kp
Sarika KP | Updated On: 24 Feb 2025 10:40 AM

അമിതവണ്ണത്തിനെതിരായ പ്രചാരണത്തിന് വിവിധ മേഖലകളിൽ നിന്നുള്ള പത്ത് പേരെ നാമനിർദ്ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് പേരെ പട്ടികയിൽ നടൻ മോഹൻലാലും ഉൾപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര എന്നിവരെയും പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്തു. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ഭക്ഷണത്തിലെ എണ്ണയുടെ ഉപയോ​ഗം കുറയ്ക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും ജനങ്ങളിൽ അവബോധം പ്രചരിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഇവരെ പ്രധാനമന്ത്രി നാമനിർദേശം ചെയ്തത്.

നടൻ ആർ മാധവൻ, ഗായിക ശ്രേയ ഘോഷാൽ, സുധാ മൂർത്തി, ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭേക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, ബിജെപി നേതാവ് ദിനേഷ് ലാൽ യാദവ് എന്നിവരാണ് പട്ടികയിലുള്ളത്.

Also Read:തെരഞ്ഞെടുപ്പില്‍ യുഎസ് എയിഡ് ഫണ്ട് ഉപയോഗം; ആര്‍ക്കാണ് ലഭിച്ചതെന്ന് പരിശോധിക്കണമെന്ന് വിദേശകാര്യമന്ത്രി

എക്‌സിൽ പങ്കുവച്ച പോസ്റ്റിലായിരുന്നു ഇക്കാര്യം പ്രധാനമന്ത്രി അറിയിച്ചത്. അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനും ഭക്ഷണത്തിലെ ഭക്ഷ്യ എണ്ണയുടെ ഉപയോ​ഗം കുറയ്ക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനും സഹായിക്കുന്നതിന് പത്ത് പേരെ നാമനിർദ്ദേശം ചെയ്യാൻ താൻ ആ​ഗ്രഹിക്കുന്നുവെന്ന് കുറിച്ചായിരുന്നു പോസ്റ്റ്. ഇതിനു പുറമെ നിലവിൽ നാമനിർദേശം ചെയ്തിരിക്കുന്നവരോട് പത്ത് പേരെ കൂടി നാമനിർദേശം ചെയ്യാൻ ആവശ്യപ്പെട്ടതായും കുറിപ്പിൽ പറയുന്നു.

 

കഴിഞ്ഞ ദിവസം നടത്തിയ മൻ കി ബാത്തിലൂടെയാണ് അമിതവണ്ണത്തിനെതിരായ പ്രധാനമന്ത്രിയുടെ പ്രചാരണം. പ്രക്ഷേപണത്തിൽ പ്രധാനമന്ത്രി ആളുകളോട് ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. അമിതവണ്ണം കൈകാര്യം ചെയ്യുന്നതും വ്യക്തിപരമായ തീരുമാനമല്ലെന്നും കുടുംബത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പത്ത് പേരെ നാമനിർദേശം ചെയ്തത്.