5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PM Narendra Modi: ഹരിയാനയിലെ ജനങ്ങള്‍ നല്‍കിയത് താമരപ്പൂക്കാലം; ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചയില്ല: പ്രധാനമന്ത്രി

ഹരിയാനയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് വെച്ച് പ്രധാനമന്ത്രി പ്രവർത്തകരെ അഭിസംബോധന ചെയ്തു.

PM Narendra Modi: ഹരിയാനയിലെ ജനങ്ങള്‍ നല്‍കിയത് താമരപ്പൂക്കാലം; ഒരിടത്തും കോണ്‍ഗ്രസ് ഭരണത്തുടര്‍ച്ചയില്ല: പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി (Image Credits: PTI)
nandha-das
Nandha Das | Updated On: 08 Oct 2024 23:45 PM

ഡൽഹി: ഹരിയാനയിൽ ബിജെപിക്ക് ജനങ്ങൾ താമരപ്പൂക്കാലം നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിൽ ബിജെപി നേടിയത് ചരിത്ര വിജയമാണെന്നും, ഇത് സത്യത്തിന്റെയും വികസനത്തിന്റെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ബിജെപി സർക്കാരുകളെ വീണ്ടും വീണ്ടും തെരഞ്ഞെടുക്കുകയാണ്. ഇത്തവണ ബിജെപിക്ക് സീറ്റും, വോട്ട് ശതമാനവും വർധിച്ചു. ജാതിയുടെ പേര് പറഞ്ഞ് സാധാരണ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് ഇത്തിൾക്കണ്ണി പാർട്ടിയാണെന്നും പ്രധാനമന്ത്രി വിമർശിച്ചു.

ബിജെപി എവിടെയെല്ലാം സർക്കാരുകൾ രൂപീകരിക്കുന്നുവോ, അവിടെയെല്ലാം ദീർഘകാലം ജനങ്ങളുടെ പിന്തുണ ബിജെപിക്ക് ലഭിക്കുന്നു. എന്നാൽ, കോൺഗ്രസിന് എവിടെയെങ്കിലും ഭരണത്തുടർച്ച ലഭിച്ചോ? കോൺഗ്രസിന് ജനങ്ങൾ ഒരിക്കലും രണ്ടാമൂഴം നൽകിയിട്ടില്ല. ഇന്ത്യയിലെ പല പ്രദേശങ്ങളിലും ജനങ്ങൾ കോൺഗ്രസിന് നോ എൻട്രി ബോർഡ് വെച്ചിരിക്കുകയാണ്. അധികാരം കൈയിലിലെങ്കിൽ വെള്ളത്തിൽ നിന്നും പുറത്തെടുത്തിട്ട മത്സ്യത്തിന്റെ അവസ്ഥയാകും കോൺഗ്രസിനെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജാതിയുടെ പേരിൽ ദരിദ്രരെ തമ്മിലടിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 100 വർഷം കോൺഗ്രസ് അധികാരത്തിൽ വന്നാലും ദളിതരെയോ ആദിവാസിയെയോ പിന്നാക്ക വിഭാഗക്കാരെയോ അവർ പ്രധാനമന്ത്രി ആക്കില്ല. രാജ്യത്തെ ദുർബലപ്പെടുത്താൻ കോൺഗ്രസിന്റെ ശ്രമം ഉണ്ടായി. കർഷകരെയും അവർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘തണ്ടൊടിയാതെ താമര’: ഹരിയാനയിൽ ബിജെപി 3.0

സഖ്യ കക്ഷികളുടെ ദയവ് കൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. സഖ്യകക്ഷികളുടെ സഹായം ഇല്ലാതെ തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ലെന്ന അവസ്ഥയിലാണ് ഇപ്പോൾ കോൺഗ്രസ് ഉള്ളത്. ജമ്മു കാശ്മീരിൽ നമ്മൾ കണ്ടതും അതാണ്. തിരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യാനാണ് അവർ ശ്രമിക്കുന്നത്. ഇന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അദ്ദേഹം വിമർശിച്ചു.

അതേസമയം, പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നേടിയത് തിളക്കമാർന്ന വിജയമാണെന്ന് ജെപി നദ്ദ പറഞ്ഞു. മോദിയുടെ നേതൃത്വത്തോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഹരിയാനയിൽ കണ്ടത്. ജമ്മു കശ്മീരിലെ വോട്ട് വിഹിതം കൂടിയതും മോദിയുടെ നേതൃത്വത്തിലാണെന്നും, അദ്ദേഹം വിചാരിച്ചാൽ എന്തും സാധ്യമാകുമെന്നും നദ്ദ പറഞ്ഞു. കൂടാതെ, കോൺഗ്രസിനെതിരെ രൂക്ഷ വിമർശനങ്ങളും നദ്ദ ഉയർത്തി. കോൺഗ്രസ് എവിടെ ഉണ്ടോ അവിടെ അഴിമതി ഉണ്ടാകും. കോൺഗ്രസിൽ നടക്കുന്നത് കുടുംബാധിപത്യമാണ്. ജാതിയുടെ പേരിൽ രാജ്യത്തിൽ ഭിന്നതയുണ്ടാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.