Narendra Modi Assets 2024: സ്വന്തമായി വീടും കാറുമില്ല, പ്രധാനമന്ത്രിയുടെ ആസ്തി ഇത്രയും

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിക്ക് 9.12 ലക്ഷം രൂപയുടെ നിക്ഷേപവും 2.68 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ്ണ മോതിരങ്ങളും

Narendra Modi Assets 2024: സ്വന്തമായി വീടും കാറുമില്ല, പ്രധാനമന്ത്രിയുടെ ആസ്തി ഇത്രയും

നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ

Updated On: 

15 May 2024 09:53 AM

ന്യഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. 3.02 കോടി രൂപയുടെ സ്വത്താണ് മോദിക്ക് ആകെയുള്ളത്. എന്നാൽ സ്വന്തമായി വീടോ കാറോ ഇല്ലെന്ന് അദ്ദേഹത്തിൻറെ സത്യവാങ്മൂലത്തിൽ പറയുന്നു.

3.02 കോടി രൂപയുടെ ആസ്തിയിൽ 2.86 കോടി രൂപയുടെ സ്ഥിര നിക്ഷേപം എസ്ബിഐയിൽ അദ്ദേഹത്തിനുണ്ട്. ഗാന്ധിനഗർ, വാരണാസി എന്നിവിടങ്ങളിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 80,304 രൂപയുണ്ട് . മോദിയുള്ള കയ്യിലുള്ളത് ആകെ 52,920 രൂപയാണ്.

ALSO READ: Lok Sabha Election 2024: മൂന്നാം അങ്കത്തിനൊരുങ്ങി നരേന്ദ്രമോദി; വാരാണസിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിക്ക് 9.12 ലക്ഷം രൂപയുടെ നിക്ഷേപവും 2.68 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ്ണ മോതിരങ്ങളും അദ്ദേഹത്തിന് സ്വന്തമായുണ്ട്.

018-19ൽ 11.14 ലക്ഷം രൂപയായിരുന്ന അദ്ദേഹത്തിൻ്റെ വരുമാനം 2022-23ൽ 23.56 ലക്ഷമായി ഉയർന്നു. 1978-ൽ ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദവും 1983-ൽ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്‌സും പൂർത്തിയാക്കിയതായി പ്രധാനമന്ത്രി സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

മോദിക്കെതിരെ നിലവിൽ ക്രിമിനൽ കേസുകളൊന്നും തന്നെയില്ല. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി വാരണാസി മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്. വാരണാസിയിൽ നിന്ന് ഇത് മൂന്നാം വട്ടമാണ് പ്രധാനമന്ത്രി ജനവിധി തേടുന്നത്.

ഉത്തർ പ്രദേശ് കോൺഗ്രസ്സ് അധ്യക്ഷൻ അജയ് റായ് ആണ് മോദിയുടെ പ്രധാന എതിരാളി,തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്‌സൈറ്റ് പ്രകാരം വാരണാസിയിൽ ആകെ 14 സ്ഥാനാർത്ഥികളാണ് തങ്ങളുടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ബിഎസ്പി സ്ഥാനാർഥി അഥർ ജമാൽ ലാറി, സ്വതന്ത്ര സ്ഥാനാർത്ഥി ഹാസ്യനടൻ ശ്യാം രംഗീല എന്നിവരാണ് ഇതിലെ പ്രധാനികൾ.

 

Related Stories
Adar Poonawalla: ‘ഞായറാഴ്ചകളിൽ എന്നെത്തന്നെ നോക്കിയിരിക്കാൻ എന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്’; ’90 മണിക്കൂർ ജോലി’യെ പരിഹസിച്ച് പൂനെവാല
Boys Dies After Drowning: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ അഞ്ചുപേര്‍ ജലാശയത്തില്‍ മുങ്ങിമരിച്ചു; നോവായി അവസാന ദൃശ്യങ്ങൾ
Chhattisgarh Encounter: ഛത്തീസ്ഗഡിലെ ബീജാപൂരിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു, പരിശോധന തുടരുന്നു
Uttar Pradesh: ഉത്തർ പ്രദേശിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി തൊഴിലാളികൾ
Principal Forces Girls to Remove Shirt: സ്‌കൂളിലെ അവസാന ദിവസം ആഘോഷിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനികൾ; ഷര്‍ട്ട് അഴിപ്പിച്ച് പ്രിന്‍സിപ്പലിന്‍റെ ‘ശിക്ഷ’
Two Men Dies After Inhaling Burnt Smoke: കടല വേവിക്കാൻ ഗ്യാസ് അടുപ്പിൽ വെച്ച് കിടന്നുറങ്ങി; ശ്വാസം കിട്ടാതെ യുവാക്കൾക്ക് ദാരുണാന്ത്യം
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ