Droupadi Murmu: ‘കുറ്റവാളികൾ സ്വതന്ത്രരായി വിലസുന്നു, ഇരകളാണ് ഭയന്ന് ജീവിക്കുന്നത്’; രാഷ്ട്രപതി ദ്രൗപദി മുർമ്മു

President Droupadi Murmu: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജ്യമെമ്പാടും രോഷം ഉയരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പരാമർശം. ഈ സാഹചര്യം മാറണമെന്നും അതിനായി സർക്കാരും നിയമ സംവിധാനവും പോലീസും ഒന്നിച്ച് നീങ്ങണമെന്നും ദ്രൗപദി മുർമ്മു ആവശ്യപ്പെട്ടു. പല കേസുകളിലും ഈ സാഹചര്യം കാണുന്നുണ്ടെന്നും ഒരു കേസിലും നീതി വൈകരുതെന്നും രാഷ്ട്രപതി വ്യക്തമാക്കി.

Droupadi Murmu: കുറ്റവാളികൾ സ്വതന്ത്രരായി വിലസുന്നു, ഇരകളാണ് ഭയന്ന് ജീവിക്കുന്നത്; രാഷ്ട്രപതി ദ്രൗപദി മുർമ്മു

President Droupadi Murmu. (Image Credits: PTI)

Published: 

01 Sep 2024 22:40 PM

ന്യൂഡൽഹി: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ അതി രൂക്ഷ വിമർശനവുമായി രാഷ്ട്രപതി ദ്രൗപദി മുർമ്മു (President Droupadi Murmu). സ്ത്രീകളെ അപമാനിച്ചവർ മാന്യന്മാരായി സമൂഹത്തിൽ വിലസുകയാണെന്നും ഇത് ഏറ്റവും ദുഖകരമായ കാര്യമാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമ്മു പറഞ്ഞു. എന്നാൽ മറുവശത്ത് ഇരകൾ കുറ്റവാളികളെ പോലെ ഭയന്ന് ജീവിക്കുകയാണ്. ഈ സാഹചര്യം മാറണമെന്നും അതിനായി സർക്കാരും നിയമ സംവിധാനവും പോലീസും ഒന്നിച്ച് നീങ്ങണമെന്നും ദ്രൗപദി മുർമ്മു ആവശ്യപ്പെട്ടു. പല കേസുകളിലും ഈ സാഹചര്യം കാണുന്നുണ്ടെന്നും ഒരു കേസിലും നീതി വൈകരുതെന്നും രാഷ്ട്രപതി വ്യക്തമാക്കി.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ രാജ്യമെമ്പാടും രോഷം ഉയരുന്നതിനിടെയാണ് രാഷ്ട്രപതിയുടെ പരാമർശം. കൊൽക്കത്തയിലെ ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലും മലയാള സിനിമയിലെ പ്രശസ്തരായ അഭിനേതാക്കൾക്കെതിരെ ഉയർന്നുവരുന്ന ലൈംഗിക പീഡന കേസുകളും രാജ്യത്തെ സ്ത്രീകളോട് കാട്ടുന്ന ക്രൂരമായ രീതിയാണ് തുറന്നുകാട്ടുന്നത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കഴിഞ്ഞ ദിവസവും രാഷ്ട്രപതി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ രാഷ്‌ട്രപതി, സത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയിടുമെന്നും കുറ്റവാളികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഓഗസ്റ്റ് 28 ന് വാർത്താ ഏജൻസിക്ക് നൽകിയ ലേഖനത്തിലാണ് രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ രാഷ്ട്രപതി വിമർശിച്ചത്.

ALSO READ: ‘നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ഫ്രോഡ്’; തമിഴ് നടൻ വിശാലിനെതിരെ നടി

സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി ‌വ്യക്തമാക്കിയിരുന്നു. കൊൽക്കത്തയിലെ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറർ ക്രൂരമായി കൊലചെയ്യപ്പെട്ടതടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദ്രൗപതി മുർമു പ്രതികരിച്ചത്. സ്ത്രീകൾക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകൾ തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി നിർ​ദ്ദേശിച്ചു.

“അടുത്ത കാലത്തായി സെലക്ഷൻ കമ്മിറ്റികളിൽ സ്ത്രീകളുടെ എണ്ണം വർധിച്ചുവെന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ വർദ്ധനവ് സെലക്ഷൻ കമ്മിറ്റികളിലെ സ്ത്രീകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവിന് കാരണമായി,” പ്രസിഡൻ്റ് മുർമു പറഞ്ഞു. എന്നാൽ പല മേഖലകളിലും ഇനിയും പുരോ​ഗതികൾ ഉണ്ടാകാനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Related Stories
Russian Military: റഷ്യൻ കൂലിപ്പട്ടാളത്തിലെ മുഴുവൻ ഇന്ത്യക്കാരെയും മോചിപ്പിക്കണം; വിദേശകാര്യ മന്ത്രാലയം
Delhi Election 2025: കോണ്‍ഗ്രസിന് പിന്തുണയില്ല; ആം ആദ്മി പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ച് എന്‍സിപി
Tamil Nadu Students Cleaning Toilets: സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിദ്യാർത്ഥിനികൾ; തമിഴ്നാട്ടിൽ പ്രിൻസിപ്പലിന് സസ്‌പെൻഷൻ
L&T SN Subrahmanyan Controversy : ‘അദ്ദേഹമൊരു തങ്കപ്പെട്ട മനുഷ്യൻ; ഉദ്ദേശിച്ചത് അതല്ല’; ചെയർമാനെ പ്രതിരോധിച്ച് എൽആൻഡ്ടി എച്ച്ആർ ഹെഡ്
Siddaramaiah: ഡി.കെ ശിവകുമാർ കർണ്ണാടക മുഖ്യമന്ത്രിയാകുമോ? സിദ്ധരാമയ്യ തന്നെ പറഞ്ഞു
Maha Kumbh Mela 2025 : അപ്രതീക്ഷിതമായ അലര്‍ജി; മഹാകുംഭമേളയില്‍ പുണ്യസ്‌നാനം സ്വീകരിക്കാനാകാതെ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ