Pregnant Woman Assaulted: ഭര്‍ത്താവിനെ അഴിക്കുള്ളിലാക്കുമെന്ന് ഭീഷണി; ഗര്‍ഭിണിയെ മൂന്ന് വയസ്സുള്ള മകന്‍റെ കണ്‍മുന്നിലിട്ട് പീഡിപ്പിച്ച് പോലീസുകാരന്‍

Pregnant Woman Assualted by Constable: മൊഴിയെടുക്കാനായി ഇപ്പോള്‍ തന്നെ കൂടെ വരണമെന്ന് പറഞ്ഞാണ് പോലീസുകാരന്‍ യുവതിയേയും മകനേയും കൂട്ടിക്കൊണ്ടു പോയത്. എന്നാൽ എത്തിച്ചത് പോലീസ് സ്റ്റേഷനിലായിരുന്നില്ല. പകരം ഒരു ഹോട്ടല്‍ മുറിയിലാണ്. ഇവിടെ വച്ചാണ് പീഡനമുണ്ടായത്.

Pregnant Woman Assaulted: ഭര്‍ത്താവിനെ അഴിക്കുള്ളിലാക്കുമെന്ന് ഭീഷണി; ഗര്‍ഭിണിയെ മൂന്ന് വയസ്സുള്ള മകന്‍റെ കണ്‍മുന്നിലിട്ട് പീഡിപ്പിച്ച് പോലീസുകാരന്‍

പ്രതീകാത്മക ചിത്രം

sarika-kp
Updated On: 

10 Mar 2025 08:30 AM

രാജസ്ഥാൻ: ​ഗർഭിണിയായ യുവതിയെ മൂന്ന് വയസ്സുള്ള മകന്‍റെ കൺമുന്നിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ച് പോലീസുകാരന്‍. മൊഴിയെടുക്കാനായി കൂടെ വരണമെന്ന് ആവശ്യപ്പെട്ട് യുവതിയെ കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ജയ്പൂരിലെ സങ്കനേര്‍ എന്ന സ്ഥലത്താണ് സംഭവം.

യുവതിയുടെ ഭർത്താവും അയൽവാസിയും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് സംഭവത്തിൽ കേസെടുത്ത പോലീസ് മൊഴിയെടുക്കാനായി കഴിഞ്ഞ ശനിയാഴ്ച രാവിലെ യുവതിയുടെ വീട്ടിലെത്തിയിരുന്നു. സംഗനീർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഭാഗ റാം ആണ് യുവതിയുടെ വീട്ടിലെത്തിയത്. ആ സമയം വീട്ടിൽ ​ഗർഭിണിയായ യുവതിയും മൂന്ന് വയസ്സുകാരനായ മകനും മാത്രമാണ് ഉണ്ടായിരുന്നത്. മൊഴിയെടുക്കാനായി ഇപ്പോള്‍ തന്നെ കൂടെ വരണമെന്ന് പറഞ്ഞാണ് പോലീസുകാരന്‍ യുവതിയേയും മകനേയും കൂട്ടിക്കൊണ്ടു പോയത്. എന്നാൽ എത്തിച്ചത് പോലീസ് സ്റ്റേഷനിലായിരുന്നില്ല. പകരം ഒരു ഹോട്ടല്‍ മുറിയിലാണ്. ഇവിടെ വച്ചാണ് പീഡനമുണ്ടായത്.

Also Read:മൂന്നാമത്തെ കുഞ്ഞിന് 50,000 രൂപ പാരിതോഷികം; ആൺകുട്ടിയെങ്കിൽ പണത്തിനൊപ്പം പശുവും; പ്രഖ്യാപനവുമായി ആന്ധ്ര എംപി

സങ്കനേര്‍ എന്ന സ്ഥലത്തുള്ള ഒരു ഹോട്ടലിലേക്കാണ് ഇവരെ എത്തിച്ചത്. തുടർന്ന് താൻ പൊലീസുകാരനാണെന്ന് ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞ കോണ്‍സ്റ്റബിള്‍ ഉടന്‍ ഒരു മുറി നൽകണമെന്ന് ആവശ്യപ്പെട്ടു.കാരണമായി പറഞ്ഞത് കൂടെയുള്ള സ്ത്രീക്ക് സുഖമില്ലെന്നും അവര്‍ക്ക് അത്യാവശ്യമായി വസ്ത്രം മാറണമെന്നുമായിരുന്നു. തുടർന്ന് മുറിയിലെത്തിയ യുവതിയെ പോലീസുകാരന്‍ മര്‍ദിച്ചു. ടവല്‍ കൊണ്ട് ശ്വാസംമുട്ടിച്ചു. ശേഷം മൂന്നു വയസ്സുകാരന്‍റെ മുന്നില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവിനെ ജയിലിലാക്കുമെന്ന് പറഞ്ഞ് പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ സസ്പെന്‍ഡ് ചെയ്തു. എ.സി.പിയും ഫോറന്‍സിക് സംഘവും ​ഹോട്ടിലിലെത്തി തെളിവ് ശേഖരിച്ചു. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. ഇതിന്‍റെ റിപ്പോര്‍ട്ട് വന്നശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് എ.സി.പി വ്യക്തമാക്കി.

വേനൽകാലത്ത് കഴിക്കാം തണ്ണിമത്തൻ കുരു
ദഹനക്കേട് അകറ്റാന്‍ ഇവ കഴിക്കൂ
വെറുംവയറ്റിൽ ഏത്തപ്പഴം കഴിക്കല്ലേ! നല്ലതല്ല
അമിതമായാൽ ഗ്രീൻ ടീയും ആപത്ത്! കുടിക്കേണ്ടത് ഇത്രമാത്രം