5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pravasi Bharatiya Divas 2025: പ്രവാസി ഇന്ത്യാക്കാർക്ക് നൽകുന്ന ആദരം‌; അറിയാം പ്രവാസി ഭാരതീയ ദിവസത്തിൻ്റെ പ്രത്യേകതയും ചരിത്രവും

Pravasi Bharatiya Divas History And Significance: ഇത്തവണ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 18–ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് മുഖ്യാതിഥി. അന്നേ ദിവസം പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിക്കും.

Pravasi Bharatiya Divas 2025: പ്രവാസി ഇന്ത്യാക്കാർക്ക് നൽകുന്ന ആദരം‌; അറിയാം പ്രവാസി ഭാരതീയ ദിവസത്തിൻ്റെ പ്രത്യേകതയും ചരിത്രവും
Pravasi Bharatiya Divas HistoryImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 08 Jan 2025 20:17 PM

രാജ്യത്തിൻറെ വളർച്ചയ്ക്ക് വിദേശ രാജ്യത്തുള്ള ഇന്ത്യക്കാർ നൽകിയ സംഭാവനകളെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള ദിവസമാണ് പ്രവാസി ഭാരതീയ ദിവസ് (Pravasi Bharatiya Divas). രാജ്യത്ത് 2003 ജനുവരി ഒൻപത് മുതലാണ് പ്രവാസി ഭാരതീയ ദിവസം ആഘോഷിക്കാൻ തുടങ്ങിയത്. പ്രവാസി ഇന്ത്യാക്കാർക്ക് നൽകുന്ന ആദരമായാണ് ഈ ദിനാചരണം രാജ്യത്ത് സംഘടിപ്പിക്കുന്നത്. 18ാമത് പ്രവാസി ഭാരതീയ ദിവസത്തിൽ ജനുവരി 8 മുതൽ 10 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ വിപുലമായ പരിപാടികളാമ് സംഘടിപ്പിക്കുന്നത്. “വിക്ഷിത് ഭാരതത്തിലേക്കുള്ള പ്രവാസികളുടെ സംഭാവന” എന്ന പ്രമേയത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുക.

ഇത്തവണ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന 18–ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികളാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 10ന് നടക്കുന്ന സമാപന സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവാണ് മുഖ്യാതിഥി. അന്നേ ദിവസം പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിക്കും.

എന്തുകൊണ്ടാണ് ഈ ദിവസം ആഘോഷിക്കുന്നു?

നമ്മുടെ രാജ്യത്തെ ഏറ്റവും മഹാനായ പ്രവാസി എന്നറിയപ്പെടുന്നത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. 1915ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ അതേ ദിവസമാണ് നാം പ്രവാസി ഭാരതീയ ദിവസ് ആചരണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. രാജ്യത്തെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും രാജ്യത്തിൻറെ ചരിത്രത്തെ തന്നെ മാറ്റി മറിക്കുകയും ചെയ്ത അദ്ദേഹത്തിൻ്റെ ആ തിരിച്ചുവരവിൻ്റെ ഓർമയിലാണ് ഈ ദിവസം കൊണ്ടാടുന്നത്. അദ്ദേഹത്തിൻ്റെ മടങ്ങിവരവ് ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ വിദേശത്തുള്ള ഇന്ത്യക്കാരുടെ വലിയ സ്വാധീനത്തെ പ്രതീകപ്പെടുത്തുന്നു.

രാജ്യാന്തരതലത്തിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഇന്ത്യൻ വംശജരെ ഒരുമിപ്പിച്ച് ഒരേ വേദിയിൽ എത്തിച്ച് കൊണ്ട് വലിയ ആഘോഷ പരിപാടികളാണ് എല്ലാ ‌വർഷവും സംഘടിപ്പിക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ഇത് ഏറെ പ്രയോജനകരമായി മാറുന്നു. കൂടാതെ ഇന്ത്യയിലെ ജനങ്ങൾക്കും സർക്കാരിനും പ്രയോജനകരമായ പല പദ്ധതികളും നടപ്പാക്കാൻ ഇത്തരത്തിൽ ഒരു വേദി സഹായിക്കുന്നു.

ഒരു വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ ദൗത്യത്തിൽ പ്രവാസികളുടെ പ്രാധാന്യമാണ് ഈ വർഷത്തെ തീം. ഇന്ത്യയും ആഗോള പൗരന്മാരും തമ്മിലുള്ള ശക്തമായ ബന്ധം വളർത്തിയെടുക്കുന്നതിനൊപ്പം സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വ്യാപാരം തുടങ്ങിയ മേഖലകളിലുടനീളം അവരുടെ സംഭാവനകളെക്കുറിച്ചും ഈ ദിവസം ഊന്നിപ്പറയുന്നു. 32 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണാ വിദേശത്ത് താമസിക്കുന്നത്. അതിനാൽ, ഇന്ത്യയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ഒരു സുപ്രധാന കണ്ണിയാണ് പ്രവാസികൾ.

പണമടയ്ക്കൽ, നിക്ഷേപം, ഇന്ത്യയുടെ ആഗോള പ്രതിച്ഛായ എന്നിവയിൽ അവർ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതായി കണക്കാക്കപ്പെടുന്നു. സാങ്കേതിക വിദ്യ, സമ്പദ്ഘടന അടക്കമുള്ള മേഖലകളിൽ വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സംഭാവനകൾ വളരെ വലുതാണ്. വിദേശരാജ്യങ്ങളിലെ ഇന്ത്യൻ പൗരൻമാരും ഇന്ത്യൻ വേരുകളുള്ള വിദേശപൗരൻമാരും അടങ്ങുന്നതാണ് ഇന്ത്യൻ വംശജർ.