AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prasanna Sankar Divorce Case: സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു, നിരീക്ഷിക്കാന്‍ ഒളി ക്യാമറകള്‍ വെച്ചു; റിപ്ലിങ് സഹസ്ഥാപകനതിരെ മുന്‍ഭാര്യ

Rippling Co Founder Prasanna Shankar: നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലും മാറ്റി താമസിപ്പിച്ചതായും അവര്‍ ആരോപിക്കുന്നു. തന്നെ നിരീക്ഷിക്കുന്നതിനായി വീട്ടില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പ്രസന്ന ഇടയ്ക്കിടെ ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നുവെന്നും ദിവ്യ വെളിപ്പെടുത്തി.

Prasanna Sankar Divorce Case: സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു, നിരീക്ഷിക്കാന്‍ ഒളി ക്യാമറകള്‍ വെച്ചു; റിപ്ലിങ് സഹസ്ഥാപകനതിരെ മുന്‍ഭാര്യ
പ്രസന്ന ശങ്കര്‍, ദിവ്യ ശശിധര്‍ Image Credit source: Social Media
shiji-mk
Shiji M K | Published: 08 Apr 2025 06:50 AM

ന്യൂഡല്‍ഹി: ടെക് സ്റ്റാര്‍ട്ടപ് കമ്പനിയായ റിപ്ലിങ്ങിന്റെ സഹസ്ഥാപകന്‍ പ്രസന്ന ശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ ദിവ്യ ശശിധര്‍. ലൈംഗിക വൈകൃതമുള്ള ആളായിരുന്നു പ്രസന്നയെന്നും തന്നെ മാനസികമായി ഉപദ്രവിച്ചു എന്നും ദിവ്യ പറയുന്നു. സാന്‍ ഫ്രാന്‍സിസ്‌കോ സ്റ്റാന്‍ഡേര്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറയുന്നത്.

നികുതി വെട്ടിപ്പിനായി തന്നെയും മകനെയും പല രാജ്യങ്ങളിലും മാറ്റി താമസിപ്പിച്ചതായും അവര്‍ ആരോപിക്കുന്നു. തന്നെ നിരീക്ഷിക്കുന്നതിനായി വീട്ടില്‍ ഒളി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പ്രസന്ന ഇടയ്ക്കിടെ ലൈംഗിക തൊഴിലാളികളെ സന്ദര്‍ശിച്ചിരുന്നുവെന്നും ദിവ്യ വെളിപ്പെടുത്തി.

പ്രസന്നയുമായുള്ള വിവാഹം തന്റെ ജീവിതത്തിലെ ഏറ്റവും മോശം പേടി സ്വപ്‌നമായിരുന്നു എന്നാണ് ദിവ്യ പറയുന്നത്. തെളിവായി വിദേശത്ത് ഇവര്‍ നടത്തിയ നിയമപോരാട്ടത്തിന്റെ കോടതി രേഖകള്‍, ഇമെയിലുകള്‍, ഫോട്ടോകള്‍ തുടങ്ങിയവും ദിവ്യയുടെ പക്കലുണ്ട്.

അതേസമയം, പ്രസന്ന ശങ്കര്‍ ലൈംഗിക വൈകൃതമുള്ളയാളാണെന്ന് ദിവ്യ നേരത്തെയും വെളിപ്പെടുത്തിയിട്ടുണ്ട്. മകനെ പ്രസവിച്ചതിന് ശേഷം തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. അയാളുടെ സുഹൃത്തുക്കളുമായി പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും ദിവ്യ ആരോപിക്കുന്നു.

Also Read: UP Power Department Worker: ഈദ് ദിനത്തില്‍ പലസ്തീന്‍ പതാക വീശി; ഉത്തര്‍പ്രദേശില്‍ യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

എന്നാല്‍ ദിവ്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന വാദമാണ് പ്രസന്ന ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ദിവ്യ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കെതിരെ എക്‌സിലൂടെ പ്രസന്ന മറുപടി നല്‍കിയിരുന്നു. ഇതാണ് ചര്‍ച്ചകള്‍ക്ക് കാരണമായത്.