5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prajwal Revanna Case : ‘ഞാൻ ഒറ്റപ്പെട്ടു, മാതാപിതാക്കളോടും മുത്തച്ഛനോടും മാപ്പ് പറയുന്നു’; നാട്ടിലെത്തി കീഴടങ്ങുമെന്ന് പ്രജ്ജ്വൽ രേവണ്ണ

Prajwal Revanna Case Video : കർണാടകയിൽ ആദ്യഘട്ടം തിരഞ്ഞെടുപ്പ് പൂർത്തിയാതിന് ശേഷം ഏപ്രിൽ 26നാണ് പ്രജ്ജ്വൽ രേവണ രാജ്യം വിടുന്നത്. പ്രജ്ജ്വൽ രേവണയുടെ മുത്തച്ഛൻ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവ് ഗൗഡ അന്ത്യശാസനം നൽകിയതിന് ശേഷമാണ് ജെഡിഎസ് എംപിയുടെ പ്രതികരണം

Prajwal Revanna Case : ‘ഞാൻ ഒറ്റപ്പെട്ടു, മാതാപിതാക്കളോടും മുത്തച്ഛനോടും മാപ്പ് പറയുന്നു’; നാട്ടിലെത്തി കീഴടങ്ങുമെന്ന് പ്രജ്ജ്വൽ രേവണ്ണ
Prajwal Revanna
jenish-thomas
Jenish Thomas | Published: 27 May 2024 19:44 PM

ബെംഗളൂരു : നിരവധി സ്ത്രീകളെ ലൈംഗിക ചൂഷ്ണത്തിന് ഇരയാക്കിയ കേസിൽ ആരോപണവിധേയനായ ജെഡിഎസ് എംപി പ്രജ്ജ്വൽ രേവണ തൻ്റെ ആദ്യ വീഡിയോ സന്ദേശം പുറത്ത് വിട്ടു. മെയ് 31-ാം തീയതി താൻ നാട്ടിലേക്ക് തിരികെയെത്തി പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരാകുമെന്ന് പ്രജ്ജ്വൽ രേവണ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. പ്രജ്ജ്വൽ രേവണയുടെ മുത്തച്ഛൻ മുൻ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി ദേവ് ഗൗഡ നൽകിയ അന്ത്യശാസനത്തിന് പിന്നാലെയാണ് ഹസ്സൻ എംപിയുടെ പ്രതികരണം. ഇത് രണ്ടാം തവണയാണ് ആരോപണം ഉയർന്നതിന് ശേഷം പ്രജ്ജ്വൽ വിദേശത്ത് നിന്നും പ്രതികരണം നൽകുന്നത്.

താൻ വിദേശത്ത് എവിടെയാണെന്നും മറ്റ് വിവരങ്ങൾ ഒന്നും പങ്കുവെക്കാത്തതിൽ മാതാപിതാക്കളോടും മുത്തച്ഛനോടും എച്ച് ഡി കുമാരസ്വാമിയോടും കർണാടകയിലെ ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും ആദ്യം മാപ്പ് പറയുന്നു. ഏപ്രിൽ 26-ാം തീയതി ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ തൻ്റെ പേരിൽ കേസൊന്നുമില്ലായിരുന്നു.  2-3 ദിവസത്തേക്കുള്ള തൻ്റെ വിദേശയാത്ര നേരത്തെ തീരുമാനിച്ചതാണ്. ഇവിടെയെത്തി വാർത്തകൾ കണ്ടപ്പോഴാണ് സംഭവങ്ങൾ അറിയുന്നത്. തുടർന്ന് എസ്ഐടി തനിക്കെതിരെ നോട്ടീസ് പുറപ്പെടുവിച്ചു. അതിന് എക്സിലൂടെയും തൻ്റെ വക്കീൽ മുഖാന്തരം മറുപടി നൽകിയെന്ന് പ്രജ്ജ്വൽ വീഡിയോയിൽ പറഞ്ഞു.

ALSO READ : Swati maliwal : സ്വാതി മലിവാൾ കേസിൽ തൻ്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ കെജരിവാൾ രം​ഗത്ത്

പക്ഷെ പിന്നീട് രാഹുൽ ഗാന്ധിയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും തനിക്കെതിരെ പൊതുമണ്ഡലത്തിൽ ഈ വിഷയം ഉയർത്തി. ഇത് അവർ രാഷ്ട്രീയ ഗൂഢാലോചനയാക്കി തീർത്തു. താൻ ഇപ്പോൾ വിഷാദരോഗത്തിലായിയെന്നും ഒറ്റപ്പെട്ടുയെന്നും പ്രജ്ജ്വൽ വീഡിയോയിൽ പറഞ്ഞു. തൻ്റെ മണ്ഡലത്തിൽ തന്നെ തനിക്കെതിരെ ചില രാഷ്ട്രീയ ഗൂഢാലോനകൾ നടക്കുന്നുണ്ട്. മെയ് 31-ാം തീയതി രാവിലെ പത്ത് മണിക്ക് എസ്ഐടിക്ക് മുന്നിൽ താൻ ഹാജരാകും. ഈ കേസ് വ്യാജമാണെന്നും താൻ ഇതിൽ നിന്നെല്ലാം പുറത്ത് വരുമെന്നും പ്രജ്ജ്വൽ ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പറഞ്ഞു.

ഏപ്രിൽ 27-ാം തീയതി പുലർച്ചെയാണ് പ്രജ്ജ്വൽ ഇന്ത്യ വിട്ട് യൂറോപ്പിലേക്ക് കടക്കുന്നത്. പ്രജ്ജ്വലിനെതിരെയുള്ള കേസും അത് സംബന്ധിച്ചുള്ള വീഡിയോയും പുറത്ത് വന്നതോടെ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. നിലവിൽ ഹസ്സൻ എംപിക്കെതിരെ മൂന്ന് എഫ്ഐആറുകളാണ് എസ്ഐടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോയിലുള്ള ഇരകളെ കണ്ടെത്തി അവരിൽ നിന്നും മൊഴിയെടുത്താണ് അന്വേഷണ സംഘം പ്രജ്ജ്വൽ രേവണയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനിടെ പ്രജ്ജ്വൽ ലൈംഗിക ചൂഷ്ണം നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.

കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രജ്ജ്വൽ ഈ വിഷയത്തിൽ പ്രതികരണം നടത്തുന്നത്. നേരത്തെ മെയ് ഒന്നാം തീയതി എക്സിലൂടെ പങ്കുവെച്ച കുറിപ്പിൽ താൻ ബെംഗളൂരുവിൽ ഇല്ലെന്നും തൻ്റെ അഭിഭാഷകൻ മുഖാന്തരം അന്വേഷണ സംഘത്തോടെ ആശയവിനിമയം നടത്തിട്ടുണ്ടെന്നും സത്യം ഉടൻ പുറത്ത് വരുമെന്നും പ്രജ്ജ്വൽ എക്സിൽ കുറിച്ചിരുന്നു.

പ്രജ്ജ്വലിൻ്റെ വീഡിയോ പുറത്ത് വന്നതോടെ ജെഡിഎസ് പാർട്ടിയെ വലിയതോതിലാണ് ബാധിച്ചത്. തുടർന്ന് മെയ് 24-ാം തീയതി പ്രജ്ജ്വലിൻ്റെ മുത്തച്ഛനായ എച്ച്ഡി ദേവ് ഗൗഡ ഹസ്സൻ എംപിക്ക് അന്ത്യശാസനം നൽകിയിരുന്നു. പ്രജ്ജ്വൽ തിരികെ വന്നില്ലെങ്കിൽ താൻ സ്വയമേ പോയി പോലീസിൽ കീഴടങ്ങുമെന്ന് ദേവ് ഗൗഡ അറിയിച്ചു. തുടർന്നാണ് പ്രജ്ജലിൻ്റെ ഈ പ്രതികരണം