5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Powerlifter Dies: 270 കിലോ ഉയര്‍ത്തുന്നതിനിടെ ബാലന്‍സ് തെറ്റി, വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണു; സ്വര്‍ണമെഡല്‍ ജേതാവിന് ദാരുണാന്ത്യം

Powerlifter Yashtika Acharya Dies: ഉടനെ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് സംഭവം. ഇതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Powerlifter Dies: 270 കിലോ ഉയര്‍ത്തുന്നതിനിടെ ബാലന്‍സ് തെറ്റി, വെയ്റ്റ് ബാര്‍ കഴുത്തില്‍ വീണു; സ്വര്‍ണമെഡല്‍ ജേതാവിന് ദാരുണാന്ത്യം
യാഷ്തിക ആചാര്യImage Credit source: x (twitter)
sarika-kp
Sarika KP | Published: 20 Feb 2025 07:04 AM

ജയ്പൂര്‍: ജൂനിയര്‍ നാഷണല്‍ ഗെയിംസില്‍ പവർ ലിഫ്റ്റില്‍ സ്വർണമെ‍ഡൽ ജേതാവിന് ദാരുണാന്ത്യം. രാജസ്ഥാന്‍ സ്വദേശിയായ യാഷ്തിക ആചാര്യ (17)ക്കാണ് പരിശീലനത്തിനിടെ ദാരുണാന്ത്യം സംഭവിച്ചത്. 270 കിലോ ​​ഗ്രാം പരിശീലിക്കുന്നതിനിടെ ബാലൻസ് തെറ്റി വെയ്റ്റ് ബാര്‍ വീണ് കഴുത്തൊടിയുകയായിരുന്നു. ഉടനെ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് സംഭവം. ഇതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. പരിശീലകന്റെ നിരീക്ഷണത്തിൽ 270 കിലോ സ്ക്വാട്ടിന് തയാറെടുക്കുകയായിരുന്നു 17-കാരി. തുടർന്ന് ബാർ തോളിലെടുത്തെങ്കിലും ബാലൻസ് ലഭിച്ചില്ല. തുടർന്ന് ഗ്രിപ്പില്‍ നിന്ന് തെന്നിയ ബാര്‍ യാഷ്തികയുടെ കഴുത്തില്‍ വീഴുകയായിരുന്നു. പരിശീലകനും മറ്റുള്ളവരും ചേർന്ന് ബാർ മാറ്റി കുട്ടിക്ക് സിപിആർ നൽകിയെങ്കിലും ബോധം വീണ്ടെടുക്കാൻ സാധിച്ചില്ല. അപകടത്തിൽ പരിശീലകനും പരിക്കേറ്റിട്ടുണ്ട്.പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് കൈമാറിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

 

Also Read:പൊതു ശൗചാലയത്തിൽ വെച്ച് 10 വയസുകാരിയെ പീഡിപ്പിച്ചു; കരച്ചിൽ കേട്ട് വാതിൽ തള്ളിത്തുറന്ന അമ്മ കണ്ടത് വിവസ്ത്രനായ യുവാവിനെ

അടുത്തിടെ രാജസ്ഥാൻ സ്റ്റേറ്റ് പവർലിഫ്റ്റിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 29-ാമത് രാജസ്ഥാൻ സ്റ്റേറ്റ് സബ്-ജൂനിയർ ആൻഡ് സീനിയർ പുരുഷ-വനിതാ എക്വിപ്പ്ഡ് ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ യാഷ്തിക സ്വർണ മെഡൽ നേടിയിരുന്നു. ​ഗോവയിൽ നടന്ന 33-ാമത് ദേശീയ ബെഞ്ച് പ്രസ് ചാമ്പ്യൻഷിപ്പിൽ എക്വിപ്പ്ഡ് വിഭാഗത്തിൽ സ്വർണ്ണവും ക്ലാസിക് വിഭാഗത്തിൽ വെള്ളിയും നേടി ദേശീയ തലത്തിൽ ശ്രദ്ധേ നേടിയിരുന്നു.