AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pope Francis : ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; രാജ്യത്ത് 3 ദിവസം ദുഃഖാചരണം

Pope Francis Funeral And Mourning : ശ്വാസകോശത്തെ ബാധിച്ച അണുബാധയെ തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം

Pope Francis : ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം; രാജ്യത്ത് 3 ദിവസം ദുഃഖാചരണം
Pope FrancisImage Credit source: PTI
jenish-thomas
Jenish Thomas | Published: 21 Apr 2025 22:55 PM

ന്യൂ ഡൽഹി : ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നാളെ ഏപ്രിൽ 22-ാം തീയതിയും 23 ബുധനാഴ്ചയും മൃതശരീരം സംസ്കരിക്കുന്ന ദിവസവും ദുഃഖാചരണം നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇന്നേദിവസം രാജ്യത്തിൻ്റെ ത്രിവർണ പതാക താഴ്ത്തി കെട്ടുന്നതാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ന് ഏപ്രിൽ 21-ാം തീയതി ഈസ്റ്റർ കഴിഞ്ഞിട്ടുള്ള ആദ്യ തിങ്കളാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്യുന്നത്. മരണം സ്ഥിരീകരിച്ച് കഴിഞ്ഞ് നാല് മുതൽ ആറാം ദിവസമാകും മാർപാപ്പയുടെ മൃതശരീരം സംസ്കരിക്കുക. യൂറോപ്പ് ഇതരരാജ്യത്ത് നിന്നുള്ള ആദ്യ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം സംസ്കരിച്ചതിന് ശേഷം 18 ദിവസത്തിനുള്ളിൽ കർദിനാൽമരുടെ കോൺക്ലേവ് കൂടിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ കണ്ടെത്തുക.

ദുഃഖാചരണം പ്രഖ്യാപിച്ചുകൊണ്ടുള്ള ആഭ്യുന്തര മന്ത്രാലയത്തിൻ്റെ അറിയിപ്പ്