Maha Kumbh Mela: കുംഭമേളയിൽ വനിതാ തീർത്ഥാടകർ കുളിക്കുന്ന ദൃശ്യങ്ങൾ; ടെലഗ്രാമിലും, ഫേസ്ബുക്കിലും വിൽപ്പന, കേസെടുത്ത് പോലീസ്
മെറ്റയോട് വിഷയത്തിൽ പോലീസ് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്, അധികം താമസിക്കാതെ തന്നെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ

പ്രയാഗ്‌രാജ്: കുംഭ മേളയിലെത്തിയ വനിത തീർത്ഥാടകർ കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും അത് ടെലഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. രണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസെടുത്തത്. കുംഭമേളയിൽ സ്ത്രീകൾ കുളിക്കുന്നതും വസ്ത്രം മാറുന്നതും ഉൾപ്പെടെയുള്ള വീഡിയോകൾ ചില പ്ലാറ്റ്‌ഫോമുകൾ അപ്‌ലോഡ് ചെയ്യുന്നത് അവരുടെ സ്വകാര്യതയുടെയും അന്തസ്സിന്റെയും വ്യക്തമായ ലംഘനമാണെന്ന് സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തിയതായി പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
അശ്ലീല സൈറ്റുകളിൽ വിൽപ്പനക്ക്
രഹസ്യമായി എടുക്കുന്ന ദൃശ്യങ്ങൾ അശ്ലീല വീഡിയോ സൈറ്റുകളിലും ടെലിഗ്രാം ചാനലുകളിലും വഴി വിൽക്കുകയും ചെയ്യുന്നു. ഓപ്പൺ ബാത്തിംഗ്, കുംഭമേള കുളി എന്നിങ്ങനെയുള്ള വീഡിയോ ഗ്രൂപ്പുകളും ഇതിനായി തയ്യറാക്കിയിട്ടുണ്ട്.. സംഭവം പുറത്തുവന്നതോടെ കുംഭമേളയിൽ പങ്കെടുത്ത സ്ത്രീകളും ആശങ്കയിലാണ് .
എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും” “വീഡിയോകൾ പോസ്റ്റ് ചെയ്ത ടെലിഗ്രാം ചാനലുകളെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും. “വീഡിയോകൾ റെക്കോർഡ് ചെയ്ത് വിൽപ്പനയ്ക്ക് വച്ചവരെ അറസ്റ്റ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും- പോലീസ് പറയുന്നു. ഫെബ്രുവരി 17-ന് ഇത്തരം സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഒരു ടെലഗ്രാം ചാനലിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 17-ന് ഒരു ടെലഗ്രാം ചാനലിനെതിരെയും പോലീസ് കേസെടുത്തു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 55 കോടി ആളുകളെങ്കിലും ഇതുവരെ പ്രയാഗ് രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ ത്രിവേണി സ്നാനം