Police Fire At Accused: തെളിവെടുപ്പിനിടെ ബിയർ ബോട്ടിൽ കൊണ്ട് കുത്തി രക്ഷപ്പെടാൻ ശ്രമിച്ചു; ബാങ്ക് കവർച്ചാ പ്രതിയെ വെടിവെച്ച് വീഴ്ത്തി പോലീസ്
Police Fire At Accused Attack With Beer Bottle: തെളിവെടുപ്പിനിടെ തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്. ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെയാണ് പോലീസ് വെടിവച്ച് വീഴ്ത്തിയത്. ഇയാളുടെ ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു.
തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് വീഴ്ത്തി പോലീസ്. ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ബാങ്ക് കവർച്ചാ കേസ് പ്രതിയെയാണ് പോലീസ് വെടിവച്ച് വീഴ്ത്തിയത്. പ്രതിയുടെ ആക്രമണത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെയും കാലിന് വെടിയേറ്റ പ്രതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉള്ളാൾ കൊട്ടേക്കർ സഹകരണ ബാങ്ക് കവർച്ചാ കേസ് പ്രതിയെയാണ് പോലീസ് വെടിവച്ച് വീഴ്ത്തിയത്. കേസിൻ്റെ തെളിവെടുപ്പിനായി മുംബൈ സ്വദേശി കണ്ണന്‍ മണിയെ പോലീസ് കെസി റോഡിൽ എത്തിച്ചു. ഈ സമയത്ത് പോലീസുകാരെ ബിയർ ബോട്ടിൽ കൊണ്ട് കുത്തി ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് മുകളിലേക്ക് വെടിയുതിർത്ത് മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതി അത് വകവെക്കാതെ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ കണ്ണൻ മണിയുടെ കാലിൽ പോലീസ് വെടിവച്ച് വീഴ്ത്തി. പിന്നീട് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു. ഉള്ളാള്‍ ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണ എച്ച്എന്‍, പോലീസ് ഉദ്യോഗസ്ഥരായ അഞ്ജനപ്പ, നിതിന്‍ എന്നിവർക്കാണ് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
അന്തർ സംസ്ഥാന മോഷ്ടാവാണ് കണ്ണൻ മണി. മുംബൈ, തമിഴ്നാട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. ഈ വർഷം ജനുവരി 17ന് മംഗളൂരുവിലെ ഉള്ളാൾ സഹകരണ ബാങ്കിൽ നിന്നാണ് ഇയാളും സംഘവും മോഷണം നടത്തിയത്. പട്ടാപ്പകൽ ബാങ്ക് ജീവനക്കാരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി 12 കോടി രൂപയോളം മതിപ്പ് വില വരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും സംഘം കൊള്ളയടിക്കുകയായിരുന്നു. പോലീൻ നടത്തിയ അന്വേഷണത്തിൽ തമിഴ്നാട്ടിലെ തിരുനൽവേലിയിൽ നിന്ന് കണ്ണൻ മണിയും സംഘവും പിടിയിലായി. സംഘത്തിലെ മറ്റ് രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. പിടികൂടിയപ്പോള്‍ പ്രതികളുടെ കയ്യില്‍നിന്ന് ഒരു വാളും രണ്ടു തോക്കുകളും മോഷ്ടിച്ച സ്വര്‍ണത്തിന്റെയും പണത്തിന്റെയും പങ്കും കണ്ടെടുത്തിരുന്നു.
ബാൽക്കണിയിൽ നിന്ന് മക്കളെ എറിഞ്ഞുകൊന്ന യുവതി പിടിയിൽ
ബാൽക്കണിയിൽ നിന്ന് കുഞ്ഞുങ്ങളെ വലിച്ചെറിഞ്ഞ് കൊന്ന യുവതി പിടിയിൽ. രണ്ട് ആൺമക്കളെ നാലാം നിലയിൽ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായുള്ള ചില പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണം.
ദാമനിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ട് കുട്ടികൾ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു എന്ന് മോതി ദാമൻ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നിന്ന് പോലീസിനെ വിളിച്ചറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ കുട്ടികൾ മരണപ്പെട്ടിരുന്നു. അറിയിപ്പ് ലഭിച്ചതിന് പിന്നാലെ പോലീസെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് പിന്നാലെ മാതാവ് സീമ യാദവ് പിടിയിലാവുകയായിരുന്നു. നാനി ദാമനിലെ ദൽവാദയിലാണ് ദമ്പതിമാർ താമസിക്കുന്നത്. ഭർത്താവുമായി വഴക്കുണ്ടായതോടെ മൂന്ന് വയസിൽ താഴെയുള്ള രണ്ട് ആണ്മക്കളെ ഇവർ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് താഴേക്കെറിയുകയായിരുന്നു എന്ന് പോലീസ് പറയുന്നു. പിന്നാലെ, സീമ യാദവും ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.