മിഠായി കാണിച്ച് കൂടെക്കൂട്ടി, ബഹളം വെച്ചപ്പോൾ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു; മൂന്നര വയസുകാരിക്ക് നേരെ പതിനാറുകാരന്റെ പീഡനശ്രമം
ചൊവ്വാഴ്ച വൈകിട്ട് അങ്കണവാടി വിട്ട് വരികയായിരുന്ന മൂന്നര വയസുകാരിയെ മിഠായി വാങ്ങി തരാമെന്ന് പറഞ്ഞാണ് ബന്ധുവായ 16കാരൻ കൂട്ടി കൊണ്ടുപോയത്.

മയിലാടുതുറൈ (തമിഴ്നാട്): മയിലാടുതുറൈ സീറാർകീഴിൽ മൂന്നര വയസുകാരിയെ ബന്ധുവായ 16 വയസുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി ബഹളം വെച്ചതോടെ സമീപം ഉണ്ടായിരുന്ന ഇഷ്ടിക എടുത്ത് കുട്ടിയുടെ തലയ്ക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ കഴിയുകയാണ്. ചൊവ്വാവാഴ്ച വൈകീട്ടോടെയാണ് സംഭവം. പ്രതിയെ പോലീസ് പിടികൂടി.
ചൊവ്വാഴ്ച വൈകിട്ട് അങ്കണവാടി വിട്ട് വരികയായിരുന്നു മൂന്നര വയസുകാരി. ആ സമയത്താണ് മിഠായി വാങ്ങി തരാമെന്ന് പറഞ്ഞ് ബന്ധുവായ 16കാരൻ കുട്ടിയെ കൂട്ടി കൊണ്ടുപോയത്. തുടർന്ന് അങ്കണവാടിക്ക് അടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ച് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി ബഹളം വെക്കാൻ തുടങ്ങിയതോടെ ഇഷ്ടിക കൊണ്ട് തലയിൽ അടിച്ചു. അടിയിൽ കുട്ടിയുടെ കണ്ണിന് ചതവേറ്റിട്ടുണ്ടെന്നാണ് വിവരം.
അങ്കണവാടി വിട്ട് വരേണ്ട സമയമായിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങി. തുടർന്നാണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കാണുന്നത്. കുട്ടിയെ ഉടൻ തന്നെ രക്ഷിതാക്കൾ സീറാർകീഴിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അവിടെ നിന്ന് പുതുച്ചേരിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ 16കാരനെ പോലീസ് പിടികൂടി.
ALSO READ: മുൻകാമുകിക്ക് പുതിയ പ്രണയ ബന്ധം; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി മുൻകാമുകനും സുഹൃത്തുക്കളും
മുൻകാമുകിക്ക് പുതിയ പ്രണയ ബന്ധം; യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിൽ മുൻകാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. യുവതി പുതിയ പ്രണയബന്ധത്തിലേക്ക് പ്രവേശിച്ചതാണ് മുൻകാമുകനെ പ്രകോപിതനാക്കിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ യുവതി ഭിവണ്ടി പോലീസ് പരാതി നൽകുകയായിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഭിവണ്ടി പോലീസ് സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിച്ചു. കുറ്റാരോപിതനായ യുവാവും 22കാരിയായ യുവതിയും കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ വേർപിരിഞ്ഞ ശേഷം യുവതി ഈയിടെയാണ് മറ്റൊരാളുമായി പ്രണയത്തിലാകുന്നത്. ഇതിൽ രോഷാകുലനായ യുവാവ് സുഹൃത്തുക്കളുമായി ചേർന്ന് പദ്ധതിയിട്ട് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
യുവാവും സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ സഹോദരനെ ക്രൂരമായി മർദ്ദിച്ച ശേഷം പെൺകുട്ടിയെ ഫോണിൽ വിളിച്ച് പറയുന്നിടത്തേക്ക് വിളിച്ചുവരുത്താൻ സഹോദരനോട് ആവശ്യപ്പെട്ടു. സഹോദരന്റെ ഫോൺ കോൾ വന്നതോടെ യുവതി പറഞ്ഞ സ്ഥലത്തെത്തിയെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് നഗാവിലുള്ള ഒരു സ്‌കൂളിന്റെ സമീപത്തേക്ക് കൊണ്ടുപോയി യുവതിയെ സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് ഫാത്തിമാനഗറിൽ എത്തിച്ച് ഒരു പിക്കപ്പ് വാനിൽ വെച്ചും യുവതിയെ ഇവർ പീഡിപ്പിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.