WITT Global Summit 2025: വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മോദി: വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേയിൽ വികസിത ഇന്ത്യക്ക് രൂപരേഖ
What India Thinks Today Global Summit 2025: മെഗാ സമ്മിറ്റിൽ രാഷ്ട്രീയം മാത്രമല്ല, വിനോദം, ബിസിനസ്സ്, ആരോഗ്യം, സംസ്കാരം, കായികം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലയായ TV9, വാർഷിക പരിപാടിയായ വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേ മൂന്നാം പതിപ്പിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കഴിഞ്ഞ തവണയും പ്രധാനമന്ത്രി വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേയിൽ പങ്കെടുത്തിരുന്നു. മാർച്ച് 28, 29 തീയതികളിൽ ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചാണ് വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേ സംഘടിപ്പിക്കുന്നത്. ഈ മെഗാ സമ്മിറ്റിൽ രാഷ്ട്രീയം മാത്രമല്ല, വിനോദം, ബിസിനസ്സ്, ആരോഗ്യം, സംസ്കാരം, കായികം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിൽ ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ, നിരവധി കേന്ദ്ര മന്ത്രിമാരും 5 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമ്മിറ്റിൽ സംസാരിക്കുന്നുണ്ട്.
വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേയുടെ 2024 പതിപ്പിലും പ്രധാനമന്ത്രി തൻ്റെ സാന്നിധ്യം അറിയിച്ചതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി 25, 26 തീയതികളിൽ ദി അശോക് ഹോട്ടലിലായിരുന്നു പരിപാടി. ശേഷം, 2024 നവംബറിൽ ജർമ്മനിയിൽ നടന്ന ന്യൂസ്9 ഗ്ലോബൽ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.
ടീവി-9-ന് പ്രധാനമന്ത്രിയുടെ പ്രശംസ
2024-ലെ വാട്ട് ഇന്ത്യ തിങ്ക്സ് ടുഡേയിൽ മോദി ടിവി-9 ൻ്റെ പ്രവർത്തന രീതിയെ പ്രശംസിച്ചിരുന്നു. “ടിവി9 റിപ്പോർട്ടിംഗ് ടീം രാജ്യത്തിൻ്റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നു. അവരുടെ ബഹുഭാഷാ വാർത്താ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയുടെ ഊർജ്ജസ്വലമായ ജനാധിപത്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പ്രത്യേകം പറഞ്ഞിരുന്നു. ഫെബ്രുവരി 25 മുതൽ 27 വരെയായിരുന്നു 2024-ലെ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നത്.
രാഷ്ട്രം ആദ്യം
സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പരാമർശിക്കവേ, “എല്ലാറ്റിനുമുപരി രാഷ്ട്രം ആദ്യം എന്ന തത്വം നിലനിർത്തിക്കൊണ്ടാണ് ഞങ്ങളുടെ സർക്കാർ തുടർച്ചയായി മുന്നോട്ട് പോകുന്നത്.” ആർട്ടിക്കിൾ 370 നിർത്തലാക്കൽ, രാമക്ഷേത്ര നിർമ്മാണം, മുത്തലാഖ് നിർത്തലാക്കൽ, വൺ റാങ്ക് വൺ പെൻഷൻ, നാരി ശക്തി വന്ദൻ നിയമം, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവി സൃഷ്ടിക്കൽ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു.
നരേന്ദ്ര മോദിയെ കൂടാതെ, ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി ആബട്ട്, അരവിന്ദ് കെജ്‌രിവാൾ എന്നിവരുൾപ്പെടെ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വ്യക്തികൾ പരിപാടിയുടെ ഭഗമായി