PM Modi Ukraine Visit: യുക്രൈയിൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; യാത്ര ഈ മാസം 23ന്

PM Narendra Modi Ukraine Visit: കഴിഞ്ഞ മാസം നരേന്ദ്ര മോദി റഷ്യയിലും സന്ദർശനം നടത്തിയിരുന്നു. അന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ മോദി ആലിംഗനം ചെയ്തതിൽ യുക്രൈൻ അതൃപ്തി അറിയിച്ച് രം​ഗതെത്തിയിരുന്നു. യുക്രൈനിലെ ദേശീയ പതാക ദിനത്തിലാണ് മോദി സന്ദർശനത്തിനെത്തുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്.

PM Modi Ukraine Visit: യുക്രൈയിൻ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; യാത്ര ഈ മാസം 23ന്

PM Narendra Modi. (Image Credits: PTI)

Updated On: 

20 Aug 2024 07:58 AM

ന്യൂഡൽ​ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 23 ന് യുക്രൈൻ സന്ദർശിക്കും (PM Narendra Modi Visit Ukraine). റഷ്യ യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് മോദി യുക്രൈനിൽ സന്ദർശനത്തിനൊരുങ്ങുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ നിശ്ചയിച്ച പോളണ്ട് സന്ദർശനത്തിന് ശേഷമാവും മോദി യുക്രൈനിൽ എത്തുക എന്ന് വൃത്തങ്ങൾ അറിയിച്ചു. യുക്രൈൻ പ്രസിഡൻ്റ് വ്ലാദിമിർ സെലൻസ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും.

യുക്രൈനിലേക്ക് സെലൻസികി നേരത്തെ മോദിയെ ക്ഷണിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കാൻ തയ്യാറെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം നരേന്ദ്ര മോദി റഷ്യയിലും സന്ദർശനം നടത്തിയിരുന്നു. അന്ന് റഷ്യൻ പ്രസിഡന്റ് പുടിനെ മോദി ആലിംഗനം ചെയ്തതിൽ യുക്രൈൻ അതൃപ്തി അറിയിച്ച് രം​ഗതെത്തിയിരുന്നു.

അടുത്തിടെ സെലിൻസ്‌കിയും മോദിയും തമ്മിൽ ഉന്നതല തല ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുക്രൈൻ സന്ദർശിക്കാൻ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി തന്മയ ലാൽ പറഞ്ഞു. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം കടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം പ്രഖ്യാപിച്ചിരിക്കുന്നത്. സമാധാന ചർച്ചകളിൽ അടക്കം ഇത് നിർണായകമാകുമെന്നാണ് പ്രതീക്ഷ.

ALSO READ: രണ്ട് അടുത്ത സുഹൃത്തുക്കളുടെ സമാ​ഗമം ; പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി

യുക്രൈനിലെ ദേശീയ പതാക ദിനത്തിലാണ് മോദി സന്ദർശനത്തിനെത്തുന്നതെന്നത് മറ്റൊരു പ്രത്യേകതയാണ്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ രേഖകളിൽ ഒപ്പുവെക്കുമെന്ന് യുക്രൈൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായുള്ള ഉഭയകക്ഷി ചർച്ചകളും മോദിയുടെ സന്ദർശന വേളയിൽ നടക്കും.

മോദിയുടെ റഷ്യൻ സന്ദർശനം

കഴിഞ്ഞ മാസമാണ് നരേന്ദ്ര മോദി റഷ്യയിൽ സന്ദർശനം നടത്തിയത്. പ്രധാനമന്ത്രി മോദിയുടെ ദ്വിദിന സന്ദർശനത്തിൽ ഇരു നേതാക്കളും ഉഭയകക്ഷി തലത്തിലും പ്രതിനിധി തലത്തിലും നിരവധി വിഷയങ്ങളിൽ ചർച്ച നടത്തി. കൂടാതെ പുടിൻ്റെ അത്താഴവിരുന്നിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഹൃദയഭേദകമാണെന്ന് പുടിനോട് സന്ദർശനത്തിനിടെ നരേന്ദ്ര മോദി പറഞ്ഞിരുന്നു.

സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഏതുവിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും സമാധാന ചർച്ചകളെക്കുറിച്ച് പുടിൻ പറഞ്ഞ വാക്കുകൾ പ്രതീക്ഷ നൽകുന്നതായും മോദി പ്രതികരിച്ചിരുന്നു. എന്നാൽ മോദിയുടെ റഷ്യൻ സന്ദർശനത്തെ സെലെൻസ്‌കി രൂക്ഷമായാണ് വിമർശിച്ചത്.

യുക്രൈനിലെ കുട്ടികളുടെ ഏറ്റവും വലിയ ആശുപത്രിയടക്കം തകർത്ത റഷ്യയുടെ മിസൈലാക്രമണത്തിനിടെ മോദി റഷ്യ സന്ദർശിച്ചപ്പോഴാണ് വിമർശനം രൂക്ഷമായത്. റഷ്യൻ ആക്രമണം നടത്തിയ അതേദിവസം മോദി റഷ്യ സന്ദർശിച്ചത് വലിയ നിരാശയും സമാധാന ശ്രമങ്ങൾക്ക് വിനാശകരമായ പ്രഹരവുമാണ് ഉണ്ടാക്കിയതെന്നാണ് സെലെൻസ്‌കി അന്ന് പറഞ്ഞത്.

Related Stories
Crime News: കൗൺസലിങ്ങിന്റെ മറവിൽ 15 വർഷത്തിനിടെ 50 വിദ്യാർത്ഥികളെ പീഡിപ്പിച്ചു; മനഃശാസ്ത്രജ്ഞൻ അറസ്റ്റിൽ
Bail Conditions ​In India: കയ്യിൽ കിട്ടിയ ജാമ്യം കളഞ്ഞുകുളിക്കാൻ ‘കയ്യിലിരിപ്പ്’ ധാരാളം; കുട്ടിക്കളിയല്ല ജാമ്യ വ്യവസ്ഥകൾ 
നാവികസേനയ്ക്ക് കരുത്തേകാൻ സൂറത്തും നീലഗിരിയും വാഗ്ഷീറും; യുദ്ധക്കപ്പലുകളും അന്തർവാഹിനിയും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Mark Zuckerberg: ‘ശ്രദ്ധക്കുറവ് കാരണമുണ്ടായ പിഴവ്’; 2024 തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള സക്കർബർഗിൻ്റെ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ
Man Shoots Daughter: മൂന്ന് നാള്‍ കഴിഞ്ഞാല്‍ വിവാഹം; സമ്മതിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പോലീസിനു മുന്നില്‍ വച്ച് മകളെ അച്ഛന്‍ വെടിവച്ച് കൊന്നു
Maha Kumbh Mela 2025 : കോളടിച്ചത് പ്രാദേശിക കച്ചവടക്കാര്‍ക്ക്, മഹാകുംഭമേളയിലൂടെ പ്രതീക്ഷിക്കുന്നത് കോടികള്‍
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍